കഷ്ടകാലത്ത് അച്ഛന് ഭാഗ്യം കൊണ്ടുവന്ന മകള്‍! ദിലീപ് ചിത്രത്തിലെ ബാലതാരം വാങ്ങിയ കാര്‍ കണ്ടോ?

കേരളത്തില്‍ മലയാളം പടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണംവാരുന്നത് തമിഴ്ചിത്രങ്ങളാണ്. അതുകൊണ്ട് തന്നെ തമിഴിലെ നടന്‍മാരെയെല്ലാം നമുക്കും പരിചിതമാണ്. ദളപതി വിജയ്‌യുടെ കൂടെയടക്കം ചെറിയ കോമഡി വേഷങ്ങള്‍ ചെയ്ത നടന്‍ കൊട്ടാച്ചിയെ അധികമാളുകള്‍ ഒന്നും അറിയാന്‍ വഴിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മകളെ നമ്മള്‍ അറിയും. ഇപ്പോള്‍ കൊട്ടാച്ചി മകള്‍ക്ക് ഒരു കാര്‍ സമ്മാനമായി നല്‍കിയിട്ടുണ്ട്. അതിനെ കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്.

മലയാളികള്‍ ഇന്നും കൊണ്ടാടുന്ന നിരവധി ശ്രദ്ധേയമായ തമിഴ് സിനിമകളില്‍ നമ്മെ കുടുകുടെ ചിരിപ്പിച്ച അന്തരിച്ച നടന്‍ വിവേകാണ് കൊട്ടാച്ചിയെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. വസന്തബാലന്‍ സംവിധാനം ചെയ്ത 'കാവ്യതലൈവന്‍ ' എന്ന ചിത്രത്തിലൂടെയാണ് കൊട്ടാച്ചി ശ്രദ്ധേയനായത്. ഈ ചിത്രം കൂടാതെ യൂത്ത്, പെണ്ണിന്‍ മനതൈ തൊട്ടു എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടന്‍ വരണ്ട വിഴികള്‍ എന്ന ഷോര്‍ട്ഫിലിമിലൂടെ സംവിധായക കുപായവുമണിഞ്ഞിരുന്നു.

actor kottachi gifted kia car daughter

അവസരം കുറഞ്ഞതോടെ അദ്ദേഹം സ്‌ക്രീനില്‍ നിന്ന് അല്‍പ്പകാലം വിട്ടുനിന്നിരുന്നു. എന്നാല്‍ അച്ഛന് ലഭിക്കാത്ത സ്വീകരണമാണ് മകള്‍ മനസ്വിക്ക് ലഭിച്ചത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇമൈക്ക നൊടികളിലൂടെ ബാലതാരമായായിരുന്ന മനസ്വിയുടെ സിനിമ അരങ്ങേറ്റം. ചിത്രത്തില്‍ നയന്‍താരയുടെ മകളുടെ വേഷത്തിലായിരുന്നു മനസ്വി അഭിനയിച്ചത്. 'പറമ്പട ഉടലാ'യില്‍ തൃഷയുടെ മകളുടെ വേഷം ഗംഭീരമാക്കി. മൂന്നാം വയസ്സില്‍ മകള്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ കൊട്ടാച്ചിയുടെയും കുടുംബത്തിന്റെയും ജീവിത നിലവാരവും മെച്ചപ്പെട്ടു തുടങ്ങിയിരുന്നു.

അതുവരെ വാടകവീട്ടില്‍ താമസിച്ചിരുന്ന നടനും കുടുംബവും വൈകാതെ സ്വന്തം വീടെടുത്ത് മാറി താമസിക്കുകയും ചെയ്തു. 2019-ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ 'മൈ സാന്റ'യിലൂടെ മനസ്വി മോളിവുഡിലും അരങ്ങേറി. ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായിരുന്നു അവതരിപ്പിച്ചത്. ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ദര്‍ബാര്‍, എനിമി, മാമനിതന്‍, കൊലൈ, ഡിഡി റിട്ടേണ്‍സ്, ചന്ദ്രമുഖി 2 എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങള്‍ ചെയ്തു.

actor kottachi gifted kia car daughter

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മനസ്വിയുടെ പിറന്നാള്‍. ജന്മദിനത്തില്‍ പിതാവായ കൊട്ടാച്ചി മകള്‍ക്ക് ഒരു കാറാണ് സമ്മാനമായി നല്‍കിയത്. സ്വന്തമായി കാര്‍ വേണമെന്ന ആഗ്രഹം പലപ്പോഴായി മനസ്വി അച്ഛനോട് പങ്കുവെച്ചിരുന്നു. ഏതായാലും ജന്മദിനത്തിന് മകളുടെ ആഗ്രഹപ്രകാരം പുത്തന്‍ കിയ കാര്‍ സമ്മാനമായി നല്‍കുകയായിരുന്നു. കൊട്ടാച്ചിയും മകളും കാറിന്റെ ഡെലിവറിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കിയയുടെ സബ് കോംപാക്ട് എസ്‌യുവിയായ 'സോനെറ്റ്' കാര്‍ ആണ് കൊട്ടാച്ചിയും കുടുംബവും വാങ്ങിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കിയ കാറുകളില്‍ ഒന്നാണ് സോനെറ്റ്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനും ആധുനിക ഫീച്ചറുകളുടെ മേളവുമായി എത്തിയ വാഹനത്തെ ഇരുകൈയും നീട്ടിയാണ് ഇന്ത്യക്കാര്‍ സ്വീകരിച്ചത്. 3995 mm നീളവും 1790 mm വീതിയും 2245 mm വീല്‍ബേസും ഈ 5 സീറ്റര്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്ക് അനുയോജ്യമാണ്.

actor kottachi gifted kia car daughter

ഇക്കഴിഞ്ഞ ജനുവരിയില്‍ കൊറിയന്‍ കമ്പനി കാലത്തിനൊത്ത മാറ്റങ്ങളുമായി എസ്‌യുവിയുടെ മുഖംമിനുക്കിയ പതിപ്പ് പുറത്തിറക്കിയിരുന്നു. 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ NA പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് കിയ സോനെറ്റ് വാങ്ങാനാവുന്നത്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി, ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റ് എന്നിവയുള്‍പ്പെടെ അഞ്ച് ഗിയര്‍ബോക്‌സ് കോമ്പിനേഷനുകളും പുതിയ സോനെറ്റിന് ലഭിക്കുന്നു.

ഈ എസ്‌യുവി മൊത്തം 23 വേരിയന്റുകളില്‍ ലഭ്യമാണ്. 7.99 ലക്ഷം മുതല്‍ 15.75 ലക്ഷം രൂപ വരെയാണ് കിയ സോനെറ്റിന്റെ എക്സ്ഷോറൂം വിലയില്‍ പോകുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ കിയ സോനെറ്റിന്റെ വില കൂട്ടിയിരുന്നു. കൊട്ടാച്ചി വാങ്ങിയ കാറിന് 13 ലക്ഷം രൂപയാണ് വിലയെന്നാണ് വിവരം. എന്നാല്‍ സോനെറ്റിന്റെ ഏത് വേരിയറാണ് നടന്‍ വാങ്ങിയതെന്ന കാര്യം ഉറപ്പില്ല. ചെറിയ സവിശേഷതകളുടെ മാത്രം വേരിയന്റുകള്‍ മാറാമെന്നതിനാലാണ് ഇത് കൃത്യമായി പ്രവചിക്കാന്‍ സാധിക്കാത്തത്.

actor kottachi gifted kia car daughter

കരിയറില്‍ തനിക്ക് നേടാന്‍ പോകാത്ത പലതും മകള്‍ കാരണം വെട്ടിപ്പിടിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ കൊട്ടാച്ചി. മകള്‍ അഭിനയം തുടങ്ങിയതോടെ ജീവിതം മെച്ചപ്പെട്ടു തുടങ്ങിയതായി അദ്ദേഹം പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു. ചെറുപ്രായത്തില്‍ തന്നെ ശ്രദ്ധേയമായ ഒത്തിരി വേഷങ്ങള്‍ ചെയ്ത മനസ്വി ഭാവിയില്‍ പേരെടുത്ത അഭിനേത്രിയായി മാറട്ടെയെന്ന് നമുക്ക് ആശംസിക്കാം.

More from DriveSpark

Article Published On: Saturday, April 6, 2024, 13:01 [IST]
English summary
Tamil comedy actor kottachi gifted kia sonet suv to daughter manasvi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X