എം കെ സ്റ്റാലിൻ്റെ അംഗരക്ഷകരിലെ പ്രധാനികൾ ഇവരാണ്! ഡിഫൻഡർ മുതൽ ക്രിസ്റ്റ വരെ,വീഡിയോ വൈറൽ

മുഖ്യമന്ത്രിമാരുടെ സുരക്ഷയ്ക്ക് വേണ്ടി ബോഡിഗാർഡുകളെ നിയമിക്കുന്നത് പതിവുള്ള കാര്യമാണ്. അത് പോലെ തന്നെയാണ് സുരക്ഷ ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന വാഹനങ്ങളും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ വാഹനവ്യൂഹത്തിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റ മുതൽ 1.50 കോടി രൂപ വില വരുന്ന ലാൻഡ് റോവർ ഡിഫൻഡർ വരെയുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ വാഹന വ്യൂഹം പോകുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചെന്നൈയിലെ കൊളത്തൂരിൽ മുഖ്യമന്ത്രി എത്തിയപ്പോൾ എടുത്തതാണ് ഈ വീഡിയോ.

വീഡിയോയിൽ കാണുന്നത് പോലെ ആദ്യം നാല് കറുത്ത ഇന്നോവ ക്രിസ്റ്റ എംപിവികൾ ആയിരുന്നു മുന്നിൽ. ആദ്യത്തെ ബ്ലാക്ക് ക്രിസ്റ്റയിൽ സുരക്ഷാ ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്, അവ റോഡിൽ നിരീക്ഷിക്കാൻ വേണ്ടിയാണ് കൂടാതെ, ഈ ലൈനപ്പിലെ മറ്റ് കറുത്ത ഇന്നോവ ക്രിസ്റ്റകളെപ്പോലെ, ഇത് കസ്റ്റമൈസ് ചെയ്ത റണ്ണിംഗ് ബോർഡുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നവയാണ്. സുരക്ഷ ഉദ്യോഗസ്ഥർക്ക് അതിൽ നിൽക്കുന്നതിന് വേണ്ടിയാണ് സൈഡ് പാനലുകൾ വാഹനത്തിൽ നൽകിയിരിക്കുന്നത്.

ഈ റണ്ണിംഗ് ബോർഡുകളും കൂടുകളും പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ളതിനാൽ എം.കെ.യുടെ സുരക്ഷയ്ക്കായി കമാൻഡോകളെ നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം എം.കെ. സ്റ്റാലിൻ്റെ സിൽവർ ലാൻഡ് റോവർ ഡിഫൻഡർ 110 പിന്നാലെ വരുന്നത് കാണാം. പിന്നാലെ മറ്റൊരു കറുത്ത ഇന്നോവ ക്രിസ്റ്റ ഉണ്ടായിരുന്നു, അതിനെ ഒരു ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ഫോർച്യൂണറും ഒരു കറുത്ത ന്യൂ ജനറേഷൻ ടൊയോട്ട വെൽഫയറും പിന്തുടരുന്നത് കാണാം.

നെറ്റ്‌വർക്ക് ജാമർ ഘടിപ്പിച്ച മറ്റൊരു കറുത്ത ടൊയോട്ട ഫോർച്യൂണർ സൈഡിൽ കിടക്കുന്നതും വീഡിയോയിൽ കാണാം, ആകെ നാല് സിൽവർ ഇന്നോവ ക്രിസ്റ്റകൾ കൂടി ഉണ്ടായിരുന്നു, അവയിൽ ചിലത് ഒരേ ഡിസൈനിലും നീട്ടിയ റണ്ണിംഗ് ബോർഡുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നവയായിരുന്നു. കൂടാതെ, വാഹനവ്യൂഹത്തിൽ മൂന്ന് വെള്ള ഇന്നോവ ക്രിസ്റ്റകളും പഴയ തലമുറ ഇന്നോവയും ഉണ്ടായിരുന്നു. ആകെ 15 ടൊയോട്ട ഇന്നോവകൾ ആയിരുന്നു എം കെ സ്റ്റാലിൻ്റെ സുരക്ഷ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്.

നിലവിൽ വെള്ള നിറത്തിലുള്ള റേഞ്ച് റോവറും കറുത്ത നിറത്തിലുള്ള ലെക്‌സസ് LX 470 പോലെയുള്ള മറ്റ് ശ്രദ്ധേയമായ എസ്‌യുവികളും സ്റ്റാലിന് ഇതിനോടകം തന്നെ സ്വന്തമാണ്. ലാൻഡ് റോവർ ഡിഫെൻഡർ ഒരു പ്രീമിയം ലൈഫ്‌സ്‌റ്റൈൽ ലക്ഷ്വറി എസ്‌യുവിയാണ്. ശരിയായ ആഢംബര വാഹനമായിരിക്കുമ്പോൾ തന്നെ ഓഫ്-റോഡ് ഭൂപ്രദേശങ്ങളിലെ മികവിന് പേരുകേട്ട മോഡലുകൂടിയാണ് ഇതെന്നതും ശ്രദ്ധേയമാണ്.

3 ഡോർ പതിപ്പ് ഡിഫെൻഡർ 90, 5 ഡോർ പതിപ്പ് ഡിഫെൻഡർ 110 എന്നിങ്ങനെ രണ്ട് ബോഡി ശൈലികളിൽ ഡിഫെൻഡർ ലഭ്യമാണ്. 3 ഡോർ ഡിഫെൻഡർ 90 അതിന്റെ താരതമ്യേന ചെറിയ വലിപ്പവും അതുല്യമായ ത്രീ-ഡോർ ലുക്കും സമ്മാനിക്കുമ്പോൾ, 3 ഡോർ പതിപ്പിന്റെ വ്യതിരിക്തതയെക്കാൾ പ്രായോഗികത ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ മോഡലാണ് 5 ഡോർ ഡിഫെൻഡർ 110.

രണ്ട് പെട്രോൾ, ഒരു ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ലാൻഡ് റോവർ ഡിഫെൻഡർ നിരത്തിലെത്തുന്നത്. 2.0 ലിറ്റർ 300 bhp ടർബോ പെട്രോൾ, 3.0 ലിറ്റർ 400 bhp ടർബോ പെട്രോൾ എഞ്ചിനുകളാണ് എസ്‌യുവിയുടെ രണ്ട് പെട്രോൾ ഓപ്ഷനുകൾ. മറുവശത്ത്, 300 bhp കരുത്തുള്ള 3.0 ലിറ്റർ യൂണിറ്റാണ് ഡീസൽ ഓപ്ഷൻ.

ഡിഫെൻഡറിന്റെ എല്ലാ പതിപ്പുകളും എഞ്ചിൻ ഓപ്ഷനുകളും സ്റ്റാൻഡേർഡായി 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് വരുന്നത്. 291 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 900 മില്ലിമീറ്റർ വരെ വാട്ടർവേഡിംഗ് ശേഷിയും ഈ ബ്രിട്ടീഷ് ആഢംബര സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ പ്രത്യേകതയാണ്. ലാൻഡ് റോവർ ഡിഫെൻഡർ ശ്രേണിക്ക് നിലവിൽ 86.24 ലക്ഷം മുതൽ 1.08 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, October 14, 2024, 15:09 [IST]
English summary
Tamil nadu cm m k stalins security convoy with innova crysta and defender video viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X