Himalayan-ല്‍ 18,000 കി.മീ റൈഡ് പൂര്‍ത്തീകരിച്ച് ദമ്പതികള്‍; ഇന്ത്യയും നേപ്പാളും ചുറ്റിയത് വലിയ ലക്ഷ്യവുമായി

ഇന്ന് സോഷ്യല്‍ മീഡിയ കാലത്ത് ബൈക്കില്‍ ദീര്‍ഘദൂര യാത്രകള്‍ വളരെ സാധാരണമായി മാറിയിരിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് ഏര്‍പെടുത്തിയ ലോക്ഡൗണ്‍ മൊബൈല്‍ഫോണ്‍ ഉള്ളവരെയെല്ലാം യൂട്യൂബര്‍മാരാക്കി. അവരില്‍ പലരും യാത്ര പോയി യൂട്യൂബില്‍ വീഡിയോ ആക്കി ഇടുന്നു. എന്നാല്‍ നല്ല ഒരു ലക്ഷ്യത്തിനായി 18000 കിലോമീറ്റര്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനില്‍ പൂര്‍ത്തിയാക്കിയ ദമ്പതികളെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുകയാണ്.

Himalayan-ല്‍ 18,000 കി.മീ റൈഡ് പൂര്‍ത്തീകരിച്ച് ദമ്പതികള്‍; ഇന്ത്യയും നേപ്പാളും ചുറ്റിയത് വലിയൊരു ലക്ഷ്യവുമായി

സ്തനാര്‍ബുദത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനാണ് തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനില്‍ 18,000 കിലോമീറ്റര്‍ യാത്ര ചെയ്തത്. ജൂണ്‍ 21-നാണ് ലോകേശ്വരിയും പ്രേമും തങ്ങളുടെ യാത്ര ആരംഭിച്ചത്. 120 ദിവസം കൊണ്ട് ഇന്ത്യയിലും നേപ്പാളിലും ചുറ്റി സഞ്ചരിച്ചു.

Himalayan-ല്‍ 18,000 കി.മീ റൈഡ് പൂര്‍ത്തീകരിച്ച് ദമ്പതികള്‍; ഇന്ത്യയും നേപ്പാളും ചുറ്റിയത് വലിയൊരു ലക്ഷ്യവുമായി

സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരണ കാമ്പയിന്‍ വിജയകരമായി അടയാളപ്പെടുത്തി അവരുടെ യാത്ര ഒക്ടോബര്‍ 27-ന് ചെന്നൈയില്‍ സമാപിച്ചു. 'ഡ്രൈവ് എവേ ബ്രെസ്റ്റ് കാന്‍സര്‍' സംരംഭത്തിന് പ്രാദേശത്തെ അപ്പോളോ പ്രോട്ടോണ്‍ കാന്‍സര്‍ സെന്ററാണ് തുടക്കം കുറിച്ചത്. ദമ്പതികള്‍ രണ്ട് രാജ്യങ്ങളിലും 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും സഞ്ചരിച്ച് സ്തനാര്‍ബുദത്തിനെതിരെ സ്ത്രീകളില്‍ അവബോധം വളര്‍ത്തി.

Himalayan-ല്‍ 18,000 കി.മീ റൈഡ് പൂര്‍ത്തീകരിച്ച് ദമ്പതികള്‍; ഇന്ത്യയും നേപ്പാളും ചുറ്റിയത് വലിയൊരു ലക്ഷ്യവുമായി

സ്തനാര്‍ബുദത്തെക്കുറിച്ചും സ്വയം പരിശോധനയെക്കുറിച്ചും നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീകളെ ബോധവല്‍ക്കരിക്കുന്നതിലാണ് ദമ്പതികളുടെ യാത്ര ശ്രദ്ധ കേന്ദ്രീകരിച്ചത്. യാത്രയുടെ അവസാനം ചെന്നൈ റോയല്‍ റൈഡേഴ്സ് മോട്ടോര്‍സൈക്കിള്‍ ക്ലബിലെ 40 റൈഡര്‍മാര്‍ ദമ്പതികള്‍ക്ക് ആശംസകള്‍ നേരുകയും സ്വാഗതം ചെയ്യുകയും ചെയ്തു.

Himalayan-ല്‍ 18,000 കി.മീ റൈഡ് പൂര്‍ത്തീകരിച്ച് ദമ്പതികള്‍; ഇന്ത്യയും നേപ്പാളും ചുറ്റിയത് വലിയൊരു ലക്ഷ്യവുമായി

യൂട്യൂബര്‍ ദമ്പതികള്‍ തങ്ങളുടെ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിലാണ് തങ്ങളുടെ യാത്ര വിജയകരമായി പൂര്‍ത്തീകരിച്ചത്. രാജ്യത്തുടനീളമുള്ള സാഹസിക യാത്രക്കാര്‍ക്കിടയില്‍ ഈ മോട്ടോര്‍സൈക്കിള്‍ ജനപ്രിയമാണ്. അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ യുവതക്കിടയില്‍ ഹരമാക്കി മാറ്റിയത് ഹിമാലയന്‍ ആണെന്ന് നിസ്സംശയം പറയാനാകും.

Himalayan-ല്‍ 18,000 കി.മീ റൈഡ് പൂര്‍ത്തീകരിച്ച് ദമ്പതികള്‍; ഇന്ത്യയും നേപ്പാളും ചുറ്റിയത് വലിയൊരു ലക്ഷ്യവുമായി

ആദ്യം അവതരിപ്പിക്കപ്പെട്ട ഹീറോ ഇംപള്‍സിനെ കടത്തി വെട്ടിയാണ് ഹിമാലയന്‍ സെഗ്‌മെന്റിന്റെ തലതൊട്ടപ്പനായി മാറിയത്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 2016-ലാണ് ലോഞ്ച് ചെയ്യപ്പെട്ടത്. ഹിമാലയന്‍ എത്തിയതോടെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ അനുഗ്രഹിക്കപ്പെട്ട ഇന്ത്യയിലെ ഏത് കാടും മേടും കീഴടക്കാന്‍ റൈഡര്‍മാര്‍ക്കായി.

Himalayan-ല്‍ 18,000 കി.മീ റൈഡ് പൂര്‍ത്തീകരിച്ച് ദമ്പതികള്‍; ഇന്ത്യയും നേപ്പാളും ചുറ്റിയത് വലിയൊരു ലക്ഷ്യവുമായി

411 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹിമാലയന് തുടിപ്പേകുന്നത്. ഇത് 6500 rpm-ല്‍ 24.3 പരമാവധി bhp കരുത്തും 4000-4500 rpm-ല്‍ 32 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഫൈവ് സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ഗിയര്‍ബോക്‌സുമായാണ് ഹിമാലയന്റെ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

Himalayan-ല്‍ 18,000 കി.മീ റൈഡ് പൂര്‍ത്തീകരിച്ച് ദമ്പതികള്‍; ഇന്ത്യയും നേപ്പാളും ചുറ്റിയത് വലിയൊരു ലക്ഷ്യവുമായി

ഹാഫ്-ഡ്യൂപ്ലെക്‌സ് സ്പ്ലിറ്റ് ക്രാഡില്‍ ഫ്രെയിമിലാണ് ഹിമാലയന്‍ നിര്‍മിച്ചിരിക്കുന്നത്. സസ്‌പെന്‍ഷന്‍ സജ്ജീകരണത്തില്‍ മുന്‍വശത്ത് 200 mm ട്രാവല്‍ ഉള്ള ടെലസ്‌കോപ്പിക് ഫോര്‍ക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം പിന്‍വശത്ത് 180 mm ട്രാവല്‍ ഉള്ള മോണോഷോക്ക് യൂണിറ്റാണ് നല്‍കിയിരിക്കുന്നത്.

Himalayan-ല്‍ 18,000 കി.മീ റൈഡ് പൂര്‍ത്തീകരിച്ച് ദമ്പതികള്‍; ഇന്ത്യയും നേപ്പാളും ചുറ്റിയത് വലിയൊരു ലക്ഷ്യവുമായി

ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ സഹായത്തോടെ ബ്രേക്കിംഗിനായി മുന്നില്‍ 300 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കുമാണ് ഹിമാലയന് ലഭിക്കുന്നത്. ദീര്‍ഘവും സുഖപ്രദവുമായ യാത്രകള്‍ക്ക് ഉപകാരപ്രദമാകുന്ന ഡ്യുവല്‍-ചാനല്‍ എബിഎസ്, 15.5 ലിറ്റര്‍ ഇന്ധന ടാങ്ക് കപ്പാസിറ്റി തുടങ്ങിയ സൗകര്യങ്ങളും ലഭിക്കുന്നു. ഓഫ്-റോഡിംഗ് സമയത്ത് എബിഎസ് ഓഫ് ചെയ്യാനായി സ്വിച്ചബിള്‍ സംവിധാനവും കമ്പനി നല്‍കുന്നുണ്ട്.

Himalayan-ല്‍ 18,000 കി.മീ റൈഡ് പൂര്‍ത്തീകരിച്ച് ദമ്പതികള്‍; ഇന്ത്യയും നേപ്പാളും ചുറ്റിയത് വലിയൊരു ലക്ഷ്യവുമായി

നിലവിലെ മോഡലിനെ കൂടുതല്‍ പുതുമയുള്ളതാക്കാന്‍ ഹിമാലയന് രണ്ട് നിറങ്ങള്‍ കൂടി റോയല്‍ എന്‍ഫീല്‍ഡ് അടുത്തിടെ നല്‍കിയിരുന്നു. ഡ്യൂണ്‍ ബ്രൗണ്‍, ഗ്ലേഷ്യല്‍ ബ്ലു നിറങ്ങളാണ് കളര്‍ ഓപ്ഷനില്‍ ചേര്‍ക്കപ്പെട്ടത്. ജനപ്രിയമായ ക്ലാസിക് ശ്രേണിയില്‍ ലഭിച്ചിരുന്ന 'ഡെസേര്‍ട്ട് സ്റ്റോം' എന്ന് വിളിക്കപ്പെട്ട ഡാര്‍ക്ക് പാസ്റ്റല്‍ യെല്ലോ നിറത്തോട് സാമ്യമുള്ളതാണ് ഡ്യൂണ്‍ ബ്രൗണ്‍.

Himalayan-ല്‍ 18,000 കി.മീ റൈഡ് പൂര്‍ത്തീകരിച്ച് ദമ്പതികള്‍; ഇന്ത്യയും നേപ്പാളും ചുറ്റിയത് വലിയൊരു ലക്ഷ്യവുമായി

ക്ലാസിക് 350, ക്ലാസിക് 500 എന്നിവയ്ക്കൊപ്പം നല്‍കിയ ലഗൂണ്‍ ബ്ലൂ കളര്‍ ഷേഡിന് സമാനമാണ് ഗ്ലേഷ്യല്‍ ബ്ലൂ. ഗ്രാനൈറ്റ് ബ്ലാക്ക്, റോക്ക് റെഡ്, ലേക്ക് ബ്ലൂ, ഗ്രാവല്‍ ഗ്രേ, പൈന്‍ ഗ്രീന്‍, മിറേജ് സില്‍വര്‍ എന്നിവയുള്‍പ്പെടെ ആറ് കളര്‍ ഓപ്ഷനുകളിലാണ് ഹിമാലയന്‍ ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്.

More from DriveSpark

Article Published On: Thursday, October 27, 2022, 18:18 [IST]
English summary
Tamil nadu couple travelled 18 000 km on re himalayan for breast cancer awareness among women
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X