വെറുതെ പഠിക്കാൻ പോയി സമയം കളഞ്ഞു! ലോറി ഓടിച്ച് 'ഡ്രൈവര്‍ കപ്പിള്‍സ്' വാങ്ങിയത് 22 ലക്ഷത്തിന്റെ കാര്‍

പണ്ടൊക്കെ സ്‌കൂളിലെ ഏതെങ്കിലും ചെറിയ ക്ലാസിലെ കുട്ടികളോട് വലുതാകുമ്പോള്‍ ആരാകാനാണ് ആഗ്രഹം എന്ന് ചോദിച്ചാല്‍ ഡോക്ടര്‍, എഞ്ചിനിയര്‍, ശാസ്ത്രജ്ഞന്‍, സര്‍ക്കാര്‍ ജീവനക്കാരന്‍ എന്നിങ്ങനെയുള്ള പേരുകളായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഒറ്റ കുട്ടി പോലും തനിക്ക് വലുതാകുമ്പോള്‍ ഡ്രൈവര്‍ ആകണം എന്ന് പറയാറില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് കുറച്ച് പിള്ളേരെങ്കിലും തനിക്ക് ഡ്രൈവര്‍ ആകണമെന്ന് പറയാറുണ്ട്. അത് വണ്ടികളോടെുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല തരക്കേടില്ലാത്ത വരുമാനം തരുന്ന ജോലി കൂടിയാണ് ഡ്രൈവിംഗ് എന്നതിനാല്‍ കൂടിയാണ്. രാജ്യത്തെ പല മെട്രോ നഗരങ്ങളിലും ടെക്കികള്‍ വാങ്ങുന്നതിനേക്കാള്‍ ശമ്പളം വാങ്ങുന്ന ക്യാബ് ഡ്രൈവര്‍മാരുടെ കഥ നാം കുറേ വായിച്ചതുമാണ്.

മാത്രമല്ല പല യൂറോപ്യന്‍ രാജ്യങ്ങളിലും ഹെവി ട്രക്കുകളുടെയും ലോറികളുടെയും ഡ്രൈവര്‍മാരായിട്ടുള്ളവര്‍ മാസം ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. അതൊക്കെ പോട്ടെ ഇന്ത്യയില്‍ തന്നെ ഡ്രൈവിംഗ് ഉപജീവനമാക്കുകയും അതിന്റെ വേ്‌ലാഗുകള്‍ ചെയ്ത് അധിക വരുമാനം നേടുകയും ചെയ്യുന്നവരും നമ്മുടെ നാട്ടിലുണ്ട്. ലോറി ഓടിച്ച് നേടിയ വരുമാനം ഉപയോഗിച്ച് 22 ലക്ഷം രൂപ വില വരുന്ന എസ്‌യുവി സ്വന്തമാക്കിയ ദമ്പതികളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

senthil kumar mahindra thar roxx

തമിഴ്‌നാട്ടിലെ പ്രശസ്തനായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സേഴ്‌സില്‍ ഒരാളാണ് സെന്തില്‍ കുമാര്‍. ഭാര്യയായ രേവതിക്കൊപ്പം സെന്തില്‍ കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്ന വീഡിയോകള്‍ തമിഴകത്ത് വളരെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഡ്രൈവര്‍ കപ്പിള്‍സിന്റെ ലോറിയുടെ പേരാണ് 'മാരിയമ്മന്‍'. ഇതേ പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജ് രണ്ടര ലക്ഷത്തിലേറെ പേരാണ് പിന്തുടരുന്നത്. വിവാഹം കഴിഞ്ഞ ശേഷം ഭര്‍ത്താവ് സ്വയം കഷ്ടപ്പെടുന്നത് കണ്ട് ഡ്രൈവിംഗ് സ്വായത്തമാക്കുകയായിരുന്നു രേവതി.

ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ പൊരുത്തമുണ്ടെങ്കില്‍ ഏത് ജോലിയും ഒരുമിച്ച് ചെയ്യാന്‍ കഴിയുമെന്ന് കാണിച്ച് തരികയാണ് ഈ തമിഴ് ദമ്പതികള്‍. ഇപ്പോള്‍ രേവതിയും ഡ്രൈവര്‍ക്കുപ്പായമണിഞ്ഞ് സെന്തിലിന്റെ കൂടെ ഇന്ത്യ മൊത്തം ചരക്കുകളുമായി കറങ്ങുകയാണ്. തങ്ങളുടെ യാത്രകള്‍ക്കിടയിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് ദമ്പതികള്‍ പ്രസിദ്ധിയാര്‍ജ്ജിച്ചത്. നിരവധി തമിഴ് ടിവി ഷോകളിലും ഇവര്‍ അതിഥികളായി പങ്കെടുത്തിട്ടുണ്ട്.

senthil kumar mahindra thar roxx

മൂന്ന് ലോറികള്‍ സ്വന്തമായുള്ള സെന്തിലും രേവതിയും ഇപ്പോള്‍ വ്യക്തിഗത യാത്രകള്‍ക്കായി ഇപ്പോള്‍ ഒരു പുതിയ കാര്‍ വീട്ടിലെത്തിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ലൈഫ്‌സ്റ്റെല്‍ എസ്‌യുവിയായ മഹീന്ദ്ര ഥാറിന്റെ 5 ഡോര്‍ പതിപ്പായ റോക്‌സ് ആണ് സെന്തില്‍ സ്വന്തമാക്കിയത്. കറുപ്പ് നിറത്തിലുള്ള റോക്‌സ് ഷോറൂമില്‍ നിന്നിറക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

2.2 ലിറ്റര്‍ എംഹോക് ഡീസല്‍, 2.0 ലിറ്റര്‍ എംസ്റ്റാലിയണ്‍ പെട്രോള്‍ എഞ്ചിനുകളാണ് മഹീന്ദ്ര ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം ലഭ്യമാണ്. എന്നാല്‍ ഫോര്‍-വീല്‍ ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷന്‍ ഡീസല്‍ എഞ്ചിന്‍ ചോയ്സില്‍ മാത്രമേ ലഭ്യമാകൂ, അതേസമയം ഥാര്‍ റോക്‌സ് RWD പതിപ്പ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും ലഭ്യമാണ്.

senthil kumar mahindra thar roxx

ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയ്ക്കും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി ഇരട്ട 10.25 ഇഞ്ച് ഡിസ്പ്ലേകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും, റിയര്‍ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഹാര്‍മോണ്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് എന്നീ നൂതന ഫീച്ചറുകള്‍ കാറില്‍ വരുന്നു. സിംഗിള്‍ പേന്‍, പനോരമിക് സണ്‍റൂഫുകളും കാറില്‍ ഓഫര്‍ ചെയ്യുന്നു.

സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ലെയ്ന്‍ കീപ്പ് അസിസ്റ്റും ക്രൂയിസ് കണ്‍ട്രോളുമടങ്ങുന്ന ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍) തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും റോക്‌സില്‍ വരുന്നുണ്ട്. 12.99 ലക്ഷം രൂപ മുതല്‍ 22.49 ലക്ഷം രൂപ വരെയാണ് റോക്‌സിന്റെ എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Wednesday, November 13, 2024, 18:56 [IST]
English summary
Tamil social media influencer mariamman senthil revathi buys mahindra thar roxx
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X