ആവേശം ദുരന്തമാകരുതെന്ന് ആരാധകർ; തല അജിത്തിൻ്റെ കാർ കരണം മറിഞ്ഞു, അപകടം മൂന്നാം തവണ
സിനിമ ഇൻഡസ്ട്രിയിൽ അഭിനയത്തിനോടൊപ്പം തന്നെ മറ്റ് പല ക്രേസുകളുളള നടൻമാരുണ്ട്. എന്നാൽ അതിൽ മുന്നിൽ തന്നെയുളളത് തമിഴ് സൂപ്പർസ്റ്റാർ തല അജിത്താണ്. അദ്ദേഹത്തിന് അഭിനയവും സിനിമയും കഴിഞ്ഞാൽ പിന്നെ ജീവൻ റേസിങ്ങാണ്. സ്പെയിനിൽ വച്ച് നടന്ന പോർഷെ സ്പ്രീൻ്റ് റേസിങ്ങിനിടെ അദ്ദേഹം മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടിരിക്കുകയാണ്. മൂന്ന് തവണ വാഹനം കരണം മറിഞ്ഞുവെന്ന് വീഡിയോയിൽ കാണാം. നടന് പരിക്കുകളൊന്നും ഇല്ല എന്നാണ് നടൻ്റെ മാനേജർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളിലും വീഡിയോകളിലും നിന്ന് പങ്കുവച്ചിരിക്കുന്നത്. ഈ മാസം ആദ്യമായിരുന്നു പോര്‍ച്ചുഗലില്‍ നടന്ന കാറോട്ട മത്സരത്തിനുള്ള പരിശീലനത്തിനിടെ അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്.
ഇതിന് മുൻപ് ദുബായ് 2025 എൻഡുറൻസ് റേസിന് മുന്നോടിയായി ദുബായിൽ നടന്ന ഹൈ സ്പീഡ് റേസിംഗ് പരിശീലന സെഷനിലും അജിത് കുമാറിൻ്റെ പോർഷ കാർ അപകടത്തിൽപ്പെട്ടിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു, എങ്കിലും അജിത് കുമാർ പരിക്കുകൾ ഒന്നും ഏൽക്കാതെ രക്ഷപ്പെട്ടു എന്നത് ഭാഗ്യമായി.

നിലവിൽ പോർഷ 911 G3 കപ്പ് 992 എന്ന കാറാണ് അദ്ദേഹം ഈ പ്രാക്ടീസ് റണ്ണിനും റേസിനുമായി ഉപയോഗിക്കുന്നത്. വൈറ്റ് ഷെയ്ഡിൽ സാഫ്റൺ, Jz[d സ്റ്റിക്കറുകൾ പതിപ്പിച്ചാണ് കാർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ കാറിൻ്റെ വശത്ത് തമിഴ്‌നാട് സർക്കാരിൻ്റെ കായിക വകുപ്പിൻ്റെ ലോഗോയും സ്ഥാപിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഈ കാർ കാർ റേസിംഗ് ആവശ്യത്തിന് മാത്രമായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. 3096 സിസി എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം. കാറിന് 4585 mm നീളവും, 1920 mm വീതിയും, 2457 mm വീൽബേസുമാണ് ഉള്ളത്. റേസ് കാറായതിനാൽ ഒരു റിയർ വീൽ ഡ്രൈവ് കാറാണിത്. റേസ് കാറുകൾ സാധാരണയായി റിയർ വീൽ ഡ്രൈവ് കാറുകളായാണ് രൂപകൽപ്പന ചെയ്യുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ താരം ഒരു ഫെറാറി സ്വന്തമാക്കിയിരുന്നു. അജിത്ത് സ്വന്തമാക്കിയ ഫെറാറിയുടെ വില ഏകദേശം ഒമ്പത് കോടി രൂപയായിരുന്നു. 3996 സിസി, 6 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഈ പോര്‍ഷ കാറിന് കരുത്തേകുന്നത്. ഓരോ സിലിണ്ടറിനും 4 വാല്‍വുകള്‍ വീതമുണ്ട്. 8500 ആര്‍പിഎമ്മില്‍ 518 bhp പവറും 6300 ആര്‍പിഎമ്മില്‍ 465 Nm ടോര്‍ക്കും നല്‍കുന്ന ഈ എഞ്ചിന്‍ 7-സ്പീഡ് ഓട്ടോമാറ്റിക് ഡിസിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.
64 ലിറ്റര്‍ പെട്രോള്‍ ടാങ്കും 132 ലിറ്ററിന്റെ ബൂട്ട് സ്പേസും കാറിനുണ്ട്. ഓവര്‍ സ്പീഡ് വാണിംഗ്, എമര്‍ജന്‍സി ബ്രേക്ക് ലൈറ്റ് ഫ്‌ലാഷിംഗ്, 7 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, സീറ്റ് ബെല്‍റ്റ് അലാം, ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ഹൈ-ബീം അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് എന്നിവ ഈ കാറിന്റെ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ഫെറാറി 458 ഇറ്റാലിയ, ബിഎംഡബ്ല്യ 740 LI, ഹോണ്ട അക്കോര്‍ഡ് V6 എന്നിവയുള്‍പ്പെടെയുള്ള അജിത്തിന്റെ കാര്‍ ശേഖരത്തിലേക്കാണ് ഇപ്പോള്‍ പുതിയ പോര്‍ഷ GT3 RS ചേര്‍ന്നിരിക്കുന്നത്. ബിഎംഡബ്ല്യു S1000 RR, ബിഎംഡബ്ല്യു K1300 S, അപ്രീലിയ കാപോനാര്‍ഡ് 1200, കവസാക്കി നിഞ്ച ZX-14S എന്നിവയുള്‍പ്പെടെയുള്ള ബൈക്കുകളും അജിത്തിന് സ്വന്തമായുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








