ജാനുവിനെ പ്രേക്ഷകർക്ക് നൽകിയ സംവിധായകൻ; ഥാർ റോക്സ് സമ്മാനിച്ചതാരാണെന്ന് കണ്ടോ

മഹീന്ദ്ര തങ്ങളുടെ ഓഫ്റോഡറിൻ്റെ മുഖവും ഡിസൈനും എല്ലാം മിനുക്കി പുറത്തിറക്കിയപ്പോൾ ഡിമാൻ്റ് കുത്തനെ കൂടി. സെലിബ്രിറ്റികൾ പോലും ഥാർ റോക്സ് സ്വന്തമാക്കാൻ ധൃതി കൂട്ടുകയായിരുന്നു. . 1 മണിക്കൂറിനുള്ളില്‍ 1.76 ലക്ഷം ബുക്കിംഗുകള്‍ വാരിക്കൂട്ടിയ റോക്സ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റ് മോഡലുകളില്‍ ഒന്നാണ്. 6 പ്രധാന ട്രിമ്മുകളിലും 18 വേരിയന്റുകളിലുമായി മഹീന്ദ്ര ഥാര്‍ റോക്സ് വാങ്ങാം. സ്റ്റെല്‍ത്ത് ബ്ലാക്ക്, ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, ഡീപ് ഫോറസ്റ്റ്, നെബുല ബ്ലൂ, ബാറ്റില്‍ഷിപ്പ് ഗ്രേ, ബേണ്‍ സിന്ന എന്നിങ്ങനെ 7 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം.

റോക്സ് ഐവറി, മോക്ക ബ്രൗണ്‍ എന്നീ ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. 3 ഡോര്‍ ഥാറിനെ അപേക്ഷിച്ച് റോക്സിന് വലിപ്പം കൂടുതലാണ്. തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ സൂര്യ പ്രശസ്ത സംവിധായകൻ പ്രേംകുമാറിന് ഒരു സമ്മാനം കൊടുത്തിരിക്കുകയാണ്. 96 എന്ന ചിത്രത്തിൻ്റെ സംവിധായകൻ കൂടിയാണ് പ്രേംകുമാർ. അവസാനമായി ഇറങ്ങിയത് മെയ്യഴകൻ എന്ന ചിത്രമായിരുന്നു.

suriya gifts Mahindra thar roxx to director

സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ലെയ്ന്‍ കീപ്പ് അസിസ്റ്റും ക്രൂയിസ് കണ്‍ട്രോളുമടങ്ങുന്ന ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍) തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും റോക്‌സില്‍ മഹീന്ദ്ര നല്‍കിയിട്ടുണ്ട്.

ബേസ് പെട്രോള്‍ വേരിയന്റിന് 12.99 ലക്ഷം രൂപയാണ് വില. ടോപ്പ് എന്‍ഡ് 4WD വേരിയന്റിന് 23.09 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. ഫോഴ്സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിംനി എന്നീ 5 ഡോര്‍ ഓഫ്‌റോഡര്‍ എസ്‌യുവികളുമായാണ് റോക്‌സ് നേരിട്ട് ഏറ്റുമുട്ടുന്നത്. അതേസമയം ഇന്ത്യയിലെ ജനപ്രിയ മിഡ്സൈസ് എസ്‌യുവികള്‍ക്കും റോക്സ് വെല്ലുവിളിയാകും.

suriya gifts Mahindra thar roxx to director

ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍ ഥാര്‍ 3 ഡോറിന്റെ ചില വേരിയന്റുകള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. മഹീന്ദ്ര ഥാറിനെ പൂര്‍ണമായി ലൈനപ്പില്‍ നിന്ന് നീക്കുകയല്ല. മറിച്ച് ചില പ്രത്യേക വേരിയന്റുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയാണ് ചെയ്തിരിക്കുന്നത്. മുമ്പ് ഥാര്‍ 3 ഡോര്‍ 19 വേരിയന്റുകളായിരുന്ന ലഭ്യമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഥാര്‍ 11 വേരിയന്റുകളില്‍ മാത്രമാണ് വാങ്ങാന്‍ പറ്റുക.

വില്‍പ്പനയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത എട്ട് വകഭേദങ്ങള്‍ നിര്‍ത്തലാക്കാനാണ് കമ്പനി തീരുമാനിച്ചത്. മിഡ്-റേഞ്ച്, ഹൈ-എന്‍ഡ് ഓപ്ഷനുകള്‍ നിലനിര്‍ത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതേസമയം ചില ഉയര്‍ന്ന വിലയുള്ള മോഡലുകള്‍ ഘട്ടംഘട്ടമായി ഒഴിവാക്കിയിട്ടുണ്ട്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുള്ള AX (O) 4WD കണ്‍വെര്‍ട്ടിബിള്‍, LX AT 4WD കണ്‍വെര്‍ട്ടിബിള്‍ എന്നിവ നിര്‍ത്തലാക്കിയ വകഭേദങ്ങളില്‍ ഉള്‍പ്പെടുന്നു.

മുതിർന്നവരുടെ സംരക്ഷണത്തിന് 32-ൽ 31.09 പോയിന്റും കുട്ടികളുടെ സേഫ്റ്റിക്ക് 49-ൽ 45 പോയിന്റും സ്കോർ ചെയ്‌താണ് മഹീന്ദ്ര ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയെടുത്തിരിക്കുന്നത്. ഭാരത് NCAP-ൽ ഥാർ റോക്‌സിൻ്റെ AX5L, MX3 വേരിയന്റുകളാണ് പരീക്ഷിക്കപ്പെട്ടത്. 5-ഡോർ ഥാറിനൊപ്പം മഹീന്ദ്ര XUV400, XUV 3XO സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളും 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടിയിട്ടുണ്ട്.

മുതിർന്ന യാത്രക്കാരുടെ ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ ഥാർ റോക്‌സ് 16-ൽ 15.09 സ്‌കോർ ചെയ്‌തുവെന്ന് ഭാരത് NCAP പറഞ്ഞു. സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16-ൽ 16 പോയിന്റും നേടിയെടുക്കാൻ എസ്‌യുവിക്കായതും ശ്രദ്ധേയമാണ്. ഡ്രൈവറുടെ നെഞ്ചിനും താഴത്തെ കാലിനും മതിയായ സംരക്ഷണം നൽകിയതിന് പുറമെ എല്ലാ ശരീര ഭാഗങ്ങൾക്കും അപകട സമയത്ത് വാഹനം നല്ല സംരക്ഷണം നൽകുമെന്നും തെളിഞ്ഞിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, May 12, 2025, 11:35 [IST]
English summary
Tamil superstar suriya gifts mahindra thar roxx ax5 to director premkumar video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X