സൂപ്പർസ്റ്റാർ ആണെങ്കിലും നിയമം എല്ലാവർക്കും ഒരുപോലെ; സിനിമ വേറെ നിയമം വേറെ
തമിഴ് സിനിമയിലെ ഇളയ ദളപതിയെന്ന് അറിയപ്പെടുന്ന സൂപ്പർസ്റ്റാർ വിജയ് വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന വഴിക്ക് ഗതാഗത നിയമം ലംഘിച്ചുവെന്നാണ് പുതിയതായി പുറത്ത് വരുന്ന വാർത്ത. ചിലപ്പോൾ മനപ്പൂർവമായിരിക്കില്ല എന്നാണ് കമൻ്റുകൾ ഉയരുന്നത്. ചിലപ്പോൾ മനപ്പൂർവം ലംഘിച്ചുവെന്ന് പറയുന്നില്ല പക്ഷേ എല്ലാ യാത്രക്കാരുടേയും സുരക്ഷയ്ക്കായി ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം മറക്കരുത്.
വിജയ് യുടെ മനഃപൂർവമല്ലാത്ത ട്രാഫിക് ലംഘനം, ഒരു ചെറിയ സംഭവമാണെങ്കിലും ട്രാഫിക് നിയമം പാലിക്കേണ്ടതിൻ്റെ പ്രാധാന്യം എല്ലാവരു ഇതിലൂടെ മനസിലാക്കണം. എത്ര വലിയ നടനായാലും സെലിബ്രിറ്റിയായാലും നിയമം എല്ലാവർക്കും ഒരുപോലെയാണല്ലോ. എല്ലാ നടൻമാരെ പോലെ അല്ല വിജയ് എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കുന്ന വ്യക്തിയും അത് പോലെ തന്നെ അദ്ദേഹത്തിൻ്റെ സിനിമയിലെ പോലെ അനീതിക്കെതിരെ പോരാടുന്ന വ്യക്തിത്വം കൂടെയാണ് എന്ന് എല്ലാവർക്കുമറിയാമല്ലോ.

ഇന്ത്യയിലെ ദേശീയ പാതകൾ എല്ലാം വൻതോതിലുളള നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. പല പുതിയ പ്രദേശങ്ങളിലുടേയും ദേശീയ പാതകൾ കടന്നുപോകുന്നുണ്ട്. അത് കൊണ്ട് ഹൈവേയിലൂടെയുളള യാത്രക്കാരുടെ അത്ര തന്നെ വർധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൈവേയിൽ യാത്ര ചെയ്യുന്ന പലർക്കും റോഡിന്റെ നിയമങ്ങൾ മനസ്സിലായിട്ടില്ല എന്നതാണ് മറ്റൊരു സത്യം. അത് വഴി അപകടങ്ങളും വർധിച്ചു വരികയാണ്. കുറച്ച് കാര്യങ്ങൾ അറിഞ്ഞു വയക്കുന്നത് നല്ലതാണ്.
പ്രധാനമായും ഹൈവേകളിൽ, വലതുവശത്തുള്ള റോഡാണ് ഏറ്റവും വേഗതയേറിയ റോഡ്, അതായത് വേഗത കൂട്ടി യാത്ര ചെയ്യാൻ വലതുവശം ചേർന്നു പോകുക. അതായത് വേഗത്തിൽ വാഹനമോടിക്കുന്നവർ വലത്തോട്ടും പതുക്കെ വാഹനമോടിക്കുന്നവർ ഇടത്തോട്ടും പോകണം. രണ്ടുവരി വൺവേ റോഡുകളിലെ റോഡ് നിയമങ്ങൾ ഇവയാണ്. എന്നാൽ പലരും ഇത് പാലിക്കാറില്ല എന്നതാണ് പ്രശ്നം. മെല്ലെ പോകുന്നവർ വലതുവശം ചേർന്ന് പോകുമ്പോൾ വേഗത്തിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നു.

ഇത്തരത്തിൽ റോഡ് ഭാഗങ്ങളിൽ നീല ബോർഡിൽ റെഡ് ക്രോസ് അടയാളം ഉണ്ടെങ്കിൽ അത് നോ സ്റ്റോപ്പ് കോഡാണ്. അതായത് ആ ഭാഗത്ത് പതുക്കെ വാഹനം ഓടിക്കരുത്. നിർത്തരുത്. പാർക്ക് ചെയ്യരുത്. അവിടെ വാഹനം നിർത്തിയാൽ അപകടം ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. അത് മാത്രമല്ല അവിടെ വാഹനം നിർത്തിയാൽ പിഴ ലഭിക്കും. ആ ഭാഗങ്ങളിൽ വാഹനം നല്ല വേഗതയിലായിരിക്കും വരുന്നത്. പെട്ടെന്ന് നിങ്ങൾ വാഹനം നിർത്തിയാൽ പിന്നിൽ ഇടിക്കാൻ സാധ്യതയുണ്ട്.
ഹൈവേകളിലൂടെ സഞ്ചരിക്കേണ്ട അവശ്യം വന്നാൽ ഓൺലൈനിൽ നിന്ന് ചില സിഗ്നലുകൾ നോക്കി മനസിലാക്കിയതിന് ശേഷം മാത്രമേ പോകാവു. നമ്മളുടെ ഒരു അബദ്ധം കൊണ്ട് കൂടെ യാത്ര ചെയ്യുന്നവരുടെ ജീവൻ കൂടി നഷ്ടപ്പെടാതിരിക്കട്ടെ. കേന്ദ്ര ഹൈവേ അതോറിറ്റി നിയമങ്ങളും ചിഹ്നങ്ങളും മനസിലാക്കി തരുന്നതിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. പ്രത്യേകിച്ച് മൺസൂൺ കാലങ്ങളിൽ അപകടം കൂടുതലായിരിക്കും.
ബഹുവരിപ്പാതകളുടെ ഒരു പ്രധാന മെച്ചമായി പറയുന്നത് എതിരെ വരുന്ന വാഹനങ്ങളും മറ്റു റോഡുപയോക്താക്കളും പൂര്‍ണമായി തടയപ്പെട്ടിരിക്കുന്നതിനാല്‍ ഇന്ന് നാം കാണുന്ന തരത്തിലുള്ള മാരകമ അപകടങ്ങള്‍ കുറയുന്നുവെന്നാണ്. ഗുരുതര പരിക്കുകള്‍ക്കും മരണത്തിനും കാരണമാകുന്ന കൂട്ടിയിടികള്‍ക്കുമുള്ള സാധ്യത പൂര്‍ണമായി തടയുന്നു. എന്നാല്‍ സമാന്തരമായി ഒരേ ദിശയില്‍ ഉയര്‍ന്ന വേഗതയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അപകടമുണ്ടാന്‍ സാധ്യതയുണ്ട്. ഒറ്റ ഇരട്ടവരിപ്പാതകളിലൂടെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ എല്ലായ്‌പ്പോഴും മുന്നിലേക്കായിരിക്കണം.
ഒപ്പം തന്നെ ഇന്‍ഡിക്കേറ്റര്‍ കൃത്യമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ലെയ്ന്‍ മാറ്റസമയത്ത് പ്രത്യേകിച്ചും ഇന്‍ഡിക്കേറ്റര്‍ ഇടാന്‍ മറക്കരുത്. ലെയ്ന്‍ ഗതാഗതത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ നമുക്ക് ആറുവരിപ്പാത തന്നെ ഉദാഹരണമായി എടുക്കാം. ആറുവരിപ്പാതയില്‍ ഒരു ദിശയില്‍ ചലിക്കുന്ന വാഹനങ്ങളുടെ യാത്രാ ദിശയും വേഗതയും കണക്കാക്കി മൂന്ന് ലെയിനുകളായാണ് തരംതിരിക്കുന്നത്. എല്ലാത്തരം വാഹനങ്ങള്‍ക്കും സുഗമവും സുരക്ഷിതവും സമയ-ഇന്ധനഷ്ടങ്ങള്‍ കുറഞ്ഞതുമായ യാത്ര ഉറപ്പാക്കുന്നതിനാണ് വേണ്ടി ഈ വേഗനിയന്ത്രണങ്ങളും ലെയിനുകളും നിശ്ചയിക്കപ്പെട്ടിട്ടുളളതെന്നാണ് എംവിഡി വിശദീകരിക്കുന്നത്.
ആറുവരിപ്പാതയില്‍ ഏറ്റവും വലതുവശത്തുള്ള ലെയ്ന്‍ ആണ് ഓവര്‍ടേക്കിംഗ് ലെയിന്‍ അഥവാ വര്‍ദ്ധിതവേഗ ഇടനാഴി. നാലുവരിപ്പാതയായാലും. ആറുവരിപ്പാതയായാലും ഏറ്റവും വലതു വശത്തെ വരി ഓവര്‍ ടേക്കിംഗിനു മാത്രമോ അല്ലെങ്കില്‍ ആംമ്പുലന്‍സ് പോലുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വേണ്ടി മാത്രമോ എപ്പോഴും ഒഴിച്ചിട്ട് ഇടതുവശത്തെ ട്രാക്കിലൂടെ മാത്രം വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ അതിവേഗ പാതയിലൂടെ വാഹനമോടിക്കുമ്പോള്‍ ഓവര്‍ടേക്ക് ചെയ്യുകയാണെങ്കില്‍ കൂടി നിയമപരമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള വേഗപരിധി ലംഘിക്കപ്പെടാതെ ശ്രദ്ധിക്കണം.


Click it and Unblock the Notifications








