ഇളയ ദളപതിയുടെ അമ്മയല്ലേ, ഇത്രയെങ്കിലും വേണം! ഭാര്യക്ക് ഒരു കോടിയുടെ ലക്ഷ്വറി സെഡാൻ സമ്മാനിച്ച് ചന്ദ്രശേഖർ
ബിഎംഡബ്ല്യുവിൻ്റെ ജനപ്രിയ മോഡലാണ് 5 സീരിസ്. സെലിബ്രിറ്റികളുടെ ഗാരേജിൽ ഈ വാഹനം ഉറപ്പായും കാണും. ഇളയദളപതിയെ എല്ലാവർക്കും അറിയാം, പക്ഷേ അദ്ദേഹത്തിന്റെ മാതാപിതാക്കളും അദ്ദേഹത്തെക്കാൾ പ്രശസ്തരാണ് എന്ന കാര്യം അറിയാമോ. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും നടനുമായ എസ്.എ. ചന്ദ്രശേഖർ ആണ് നടൻ വിജയിയുടെ അച്ഛൻ. അദ്ദേഹം തൻ്റെ ഭാര്യക്ക് വിവാഹ വാർഷിക സമ്മാനമായി ബിഎംഡബ്ല്യുവിൻ്റെ 5 സീരിസ് വാങ്ങി നൽകിയിരിക്കുന്നത്. ഡെലിവറി വീഡിയോ സോഷ്യ മീഡിയയിൽ വൈറലാകുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. വാഹനത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കാതിരിക്കുക.
530Li, 530Li M സ്പോർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വരുന്ന ആഡംബര കാറിന്റെ ഏത് മോഡലാണ് സമ്മാനമായി നൽകിയതെന്ന് ഇപ്പോൾ വ്യക്തമല്ല. ഇരുമോഡലുകളുടേയും എക്സ്ഷോറൂം വില 72.90 ലക്ഷം രൂപയാണ്. അതേസമയം ടാക്‌സും ഇൻഷുറൻസുമെല്ലാമായി 93 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് വിവരം.

ഡിസൈനിലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന രൂപം തന്നെയാണ് ജർമൻ ആഡംബര കാറിനുള്ളത്. ബിഎംഡബ്ല്യുവിൻ്റെ സിഗ്നേച്ചർ കിഡ്‌നി ഗ്രില്ലും സ്‌ലിക്ക് എൽഇഡി ഹെഡ്‌ലാമ്പുകളുമാണ് പുതിയ 5 സീരീസിന്റെ മുൻവശത്തെ ആകർഷണം. അതേസമയം വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ വലിയ 18 ഇഞ്ച്, 19 ഇഞ്ച് അലോയ് വീലുകളിലാണ് ലക്ഷ്വറി സെഡാൻ വാഗ്‌ദാനം ചെയ്യുന്നത്. സിഗ്നേച്ചർ റാപ്-എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകളാണ് പിൻവശത്തിന് മോടിയേകുന്നത്.
എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അടിപൊളിയാണ്. 12.3 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെവന്റ് ക്ലസ്റ്റർ, ഡ്രൈവർ ഓറിയൻ്റഡ് 14.9 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഡയമണ്ട് പാറ്റേൺ ക്വിൽറ്റിങ്ങോട് കൂടിയ ലെതർ അപ്‌ഹോൾസ്റ്ററി, ഫ്രണ്ട്-സീറ്റ് വെൻ്റിലേഷൻ, മാട്രിക്‌സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, 18-സ്പീക്കർ, 655W ബോവേഴ്‌സ് ആൻഡ് വിൽകിൻസ് സൗണ്ട് സിസ്റ്റം, 6 USB-C പോർട്ടുകൾ എന്നിവയും കാറിന്റെ അഴകേകുന്ന ഫീച്ചറുകളാണ്.
പനോരമിക് സൺറൂഫ്, ഇൻ്റീരിയർ ക്യാമറ, വയർലെസ് ചാർജറും ഫോൺ മിററിംഗും, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് പാർക്കിംഗ് ഉൾപ്പെടെയുള്ള ഡ്രൈവർ സഹായ സംവിധാനങ്ങളും ബിഎംഡബ്ല്യു 5 സീരീസ സെഡാന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. 48V മൈൽഡ്-ഹൈബ്രിഡ് അസിസ്റ്റ് സംവിധാനമുള്ള 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു 5 സീരീസ് LWB സെഡാന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.
8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 258 bhp പവറിൽ 400 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുന്നത്. ഇതൊു റിയർ-വീൽഡ്രൈവ് കാറായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. പവർഫുൾ എഞ്ചിനും വലിപ്പവുമുണ്ടെങ്കിലും 5 സീരീസ് ആഡംബര സെഡാന് ലിറ്ററിന് 15.7 കിലോമീറ്റർ മൈലേജ് വരെ നൽകാനാവുമെന്നാണ് ജർമൻ കമ്പനി പറയുന്നത്.

കരിയറിന്റെ പീക്കില്‍ എത്തിനില്‍ക്കേയാണ് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. തമിഴക വെട്രിക് കഴകം (ടിവികെ) എന്നാണ് വിജയ്‌യുടെ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടി പ്രഖ്യാപന സമ്മേളനം മുതല്‍ വിജയ്‌യും പാര്‍ട്ടിയും ഭരണകക്ഷിയായ ഡിഎംകെക്കും പ്രതിപക്ഷ കക്ഷികളായ എഐഎഡിഎംകെക്കും ബിജെപിക്കുമെല്ലാം വലിയ വെല്ലുവിളി സൃഷ്ടിക്കുകയാണ്.
വിജയ്‌യുടെ രാഷ്ട്രീയ പ്രസ്താവനകളും ഇടപെടലുകളുമെല്ലാം വലിയ വാര്‍ത്തയാകുന്നത് എതിരാളികളില്‍ ഭയം ജനിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ അംബേദ്കര്‍ ജയന്തി ദിനത്തില്‍ വിജയ് ഒരു സാധാരണ കാറില്‍ എത്തി ഭരണഘടനാ ശില്‍പ്പിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാധാരണക്കാര്‍ ഉപയോഗിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് കാറിലാണ് വിജയ് വന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








