ഇലക്ട്രിക് വാഹനങ്ങൾക്ക് തമിഴ്നാടിൻ്റെ കട്ട സപ്പോർട്ട്; ടാക്സിൽ ഇളവ് പ്രഖ്യാപിച്ച് സംസ്ഥാനം
കേന്ദ്ര ഗവൺമെൻ്റ് ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്നുവെങ്കിലും പല സംസ്ഥാനങ്ങളും ഇവി നയം അംഗീകരിക്കാൻ മടി കാണിച്ചിരുന്നു. എന്നാൽ തമിഴ്നാട് സർക്കാർ തുടക്കം മുതൽ തന്നെ 100 ശതമാനം പിന്തുണയാണ് അറിയിച്ചിരുന്നത്. ഇവി മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റോഡുകളിലും ഹൈവേകളിലും ചാർജിംഗ് സൗകര്യങ്ങൾ സജ്ജീകരിക്കാൻ തമിഴ്‌നാട് സർക്കാർ സംസ്ഥാന വൈദ്യുതി ബോർഡുമായി ചർച്ച നടത്തിവരികയാണ്.
സംസ്ഥാനത്തെ ഇലക്ട്രിക് വാഹന വ്യവസായത്തിന് സർക്കാർ വലിയ ഉത്തേജനം നൽകുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. രാജ്യത്ത് വിൽക്കുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങളിലും 70 ശതമാനം ഇരുചക്രവാഹനങ്ങളും 40 ശതമാനം ഫോർ വീലറുകളും നിർമ്മിക്കുന്നത് തമിഴ്‌നാട്ടിലാണ്. അത് പോലെ തന്നെ ഇവികളുടെ ഉപയോഗം തമിഴ്നാട്ടിൽ കൂടുതലാണെന്ന് വ്യവസായ മന്ത്രി ടി ആർ ബി രാജ അഭിപ്രായപ്പെട്ടിരുന്നു. കൂടുതൽ ചാർജിങ്ങ് സ്റ്റേഷനുകളും അടിസ്ഥാന സൗകര്യങ്ങളും വരുന്നതോടെ ഇവി വ്യവസായത്തിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് സർക്കാരിൻ്റെ അഭിപ്രായം.

ഇരുചക്രവാഹനങ്ങൾ, സ്വകാര്യ കാറുകൾ, മൂന്ന് സീറ്റുള്ള ഓട്ടോറിക്ഷകൾ, ഗതാഗത വാഹനങ്ങൾ, ലൈറ്റ് ഗുഡ്‌സ് കാരിയർ എന്നിവയ്‌ക്കൊപ്പം ബാറ്ററിയിൽ ഓടുന്ന വാഹനങ്ങൾക്ക് 2025 ഡിസംബർ 31 വരെ 100 ശതമാനം റോഡ് നികുതി ഇളവ് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചതാണ് ഏറ്റവും വിപ്ലവകരമായ കാര്യം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി, 50,000 കോടി രൂപയുടെ നിക്ഷേപം നടത്താനും 1.50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഇവി പോളിസി സംസ്ഥാന സർക്കാർ പുറത്തിറക്കിയിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ ഇലക്ട്രിക് വാഹനങ്ങൾക്ക് മുന്നിൽ മുഖംതിരിച്ചു നിൽക്കുന്ന കാഴ്ച്ചയായിരുന്നു കാണാനായിരുന്നത്. എന്നാൽ പിന്നീട് ഇന്ധന വിലയിൽ റെക്കോർഡ് വർധനവുണ്ടായപ്പോൾ പലരും ബദൽ മാർഗങ്ങൾ തേടി ഇവികളിലേക്ക് എത്തുകയായിരുന്നു. കൂടുതൽ ആളുകളെ ആകർഷിക്കാനായും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായും ഫെയിം സബ്‌സിഡി പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം കൊടുക്കുകയുണ്ടായി.

ദേശീയ തലസ്ഥാനത്ത് 2024-ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 25 ശതമാനമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പോളിസി പ്രഖ്യാപിച്ചത്. ഡൽഹി ഇവി നയം ആദ്യ ഘട്ടത്തിൽ 2023 ഓഗസ്റ്റ് എട്ടു വരെയായിരുന്നു പ്രഖ്യാരിച്ചിരുന്നത്. എന്നാൽ അതിനുശേഷം ആവർത്തിച്ചുള്ള വിപുലീകരണങ്ങളും സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ ഡൽഹി സർക്കാർ പുതിയ ഇലക്‌ട്രിക് വാഹന നയം രൂപീകരിക്കുന്നുണ്ടെന്നും എന്നാൽ എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടുമില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാണ കമ്പനികളിലൊന്നാണ് ടാറ്റ. വര്‍ഷങ്ങളായി കാര്‍ വില്‍പ്പനയില്‍ മുന്‍പന്തിയിലുള്ള ടാറ്റ മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും ശേഷം മൂന്നാം സ്ഥാനത്താണിപ്പോള്‍. എന്നാല്‍ ഇലക്ട്രിക് വാഹന സെഗ്‌മെന്റിലേക്ക് വന്നാല്‍ ടാറ്റയാണ് ഒന്നാമന്‍. ഇലക്ട്രിക് കാറുകളുടെ വിപുലമായ ശ്രേണിയാണ് ടാറ്റക്കുള്ളത്. വിവിധ പ്രൈസ് പോയിന്റുകളില്‍ ഇലക്ട്രിക് കാറുകള്‍ ലഭ്യമായതിനാല്‍ ഇവക്ക് ജനങ്ങള്‍ക്കിടയില്‍ നല്ല ഡിമാന്‍ഡ് ആണുള്ളത്.
ഇന്ത്യയില്‍ നിലവില്‍ ഇവി വിപണി വിഹിതത്തിന്റെ സിംഹഭാഗവും കൈയ്യടക്കി വെച്ചിരിക്കുന്നത് ടാറ്റ മോട്ടോര്‍സാണ്. കുറച്ച് കൂടി വിശദമായി പറഞ്ഞാല്‍ രാജ്യത്ത് വില്‍ക്കുന്ന 100 ഇലക്ട്രിക് കാറുകളില്‍ 70 എണ്ണവും ടാറ്റയുടേതാണെന്ന്. ഇലക്ട്രിക് എസ്‌യുവിയായ നെക്‌സോണ്‍ ആണ് ബെസ്റ്റ് സെല്ലര്‍. ഏറ്റവും അവസാനം അവതരിപ്പിച്ച ടിയാഗോ ഇവിയും വില്‍പ്പനയില്‍ മികച്ച സംഭാവന നല്‍കുന്നു. സമീപമാസങ്ങളില്‍ പഞ്ച് ഇവി കൂടി എത്തുന്നതോടെ വില്‍പ്പന പൊടിപൊടിക്കാനാകുമെന്നാണ് പ്രതീക്ഷ.
പുതിയ ഇവി ബ്രാന്‍ഡിലേക്കുള്ള മാറ്റം ഘട്ടംഘട്ടമായി മാത്രമായിരിക്കും നടപ്പാക്കുക. നിലവിലെ സാഹചര്യത്തില്‍ ടാറ്റ ഷോറൂമുകളില്‍ തന്നെ ആയിരിക്കും ടാറ്റ ഇവികള്‍ വില്‍ക്കുക. എന്നാല്‍ ഷോറൂമുകള്‍ ക്രമേണ അവതരിപ്പിക്കുന്നതോടെ വില്‍പ്പന ഇവി ഷോറൂമുകളിലേക്ക് മാത്രമായി മാറുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ടാറ്റ ഇവി ബ്രാന്‍ഡിന് കീഴില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ മാത്രം വില്‍ക്കാനാണ് ടാറ്റയുടെ തീരുമാനം. എന്നാല്‍ ഹൈബ്രിഡ് വാഹനങ്ങള്‍ ഈ ബ്രാന്‍ഡിന് കീഴില്‍ വരില്ല.


Click it and Unblock the Notifications








