ടെക്നോളജിയുടെ ഒരു വളർച്ചയേ; ഡ്രൈവറില്ലാത്ത ട്രെയിനുമായി ചെന്നൈ മെട്രോ
ഗതാഗത സംവിധാനത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് ട്രെയിനുകൾ. ദൂരയാത്രയ്ക്ക് ആയിരുന്നു പണ്ട് ട്രെയിനുകളെ ആസ്രയിച്ചിരുന്നത് എങ്കിൽ ഇപ്പോൾ മെട്രോ ട്രെയിനുകളുടെ വരവോടെ ചെറിയ ദൂരമാണെങ്കിൽ കൂടി മെട്രോ ട്രെയിനുകളെ ആശ്രയിക്കുന്നവരാണ് കൂടുതലും. അത് കൊണ്ട് തന്നെ മുന്നോട്ട് പോകുംന്തോറും മെട്രോ സംവിധാനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ചെന്നൈ മെട്രോ റെയിൽ 61,843 കോടി രൂപ ചെലവിൽ ഡ്രൈവറില്ലാത്ത ട്രെയിനുകളുടെ നിർമാണത്തിൻ്റെ രണ്ടാം ഘട്ട പദ്ധതി ആരംഭിക്കാനിരിക്കുകയാണ്. 2026ൽ ആദ്യ ഡ്രൈവറില്ലാ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി 138 മൂന്ന് കോച്ചുകളുള്ള ഡ്രൈവറില്ലാ ട്രെയിനുകൾ വാങ്ങാനാണ് ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് തീരുമാനിച്ചിരിക്കുന്നത്.

മാധവരം മുതൽ സിപ്‌കോട്ട് , ലൈറ്റ് ഹൗസ് മുതൽ പൂനമല്ലി , മാധവരം മുതൽ ഷോളിങ്ങനല്ലൂർ എന്നിങ്ങനെ മൂന്ന് റൂട്ടുകൾക്കായി പ്രത്യേക മൂന്ന് കരാറുകളാണ് സമർപ്പിച്ചിരിക്കുന്നത്. ട്രെയിനിൻ്റെ രൂപരേഖകൾ അന്തിമഘട്ടത്തിലാണെന്നും ഒരു മാസത്തിനകം പൂർത്തിയാകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. 26 യൂണിറ്റുകൾ ഉൾപ്പെടുന്ന ട്രെയിനുകളുടെ ആദ്യ ബാച്ച് പൂനമല്ലിക്കും പോരൂരിനുമിടയയിലായിരിക്കും സർവീസ് നടത്തുക.
ഈ ട്രെയിനുകളുടെയെല്ലാം ഡെലിവറി അടുത്ത വർഷം പകുതിയോടെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ട്രെയിനുകൾ സിഗ്നലുകളെ അടിസ്ഥാനമാക്കി മാത്രമാണ് പ്രവർത്തിക്കുക. എന്നിരുന്നാലും, പ്രാരംഭ പ്രവർത്തന വർഷങ്ങളിൽ, ഉണ്ടാകാവുന്ന എന്തെങ്കിലും തകരാറുകളോ അടിയന്തിര സാഹചര്യങ്ങളോ പരിഹരിക്കാൻ ട്രെയിനുകളിൽ റോവിംഗ് അറ്റൻഡന്റുകൾ ഉണ്ടായിരിക്കുന്നതാണ്. ആദ്യത്തെ മൂന്ന് വർഷം ജീവനക്കാരെ നിലനിർത്താനാണ് കോർപ്പറേഷൻ്റെ തീരുമാനം.

രാജ്യത്ത് പോഡ് ടാക്സികളുടെ വരവ് വിദൂരമല്ല. പേഴ്സണലൈസ്ഡ് റാപ്പിഡ് ട്രാൻസിറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.രാജ്യത്ത് ആദ്യമായി ഉത്തർപ്രദേശിലാണ് പോഡ് ടാക്സികൾ അവതരിപ്പിക്കാൻ പോകുന്നത്. ജെവാറിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഫിലിം സിറ്റി വരെയായിരിക്കും തുടക്കത്തിൽ സർവീസ് നടത്തുക. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് യമുന അതോറിറ്റി ഇന്ത്യയുടെ ആദ്യത്തെ പോഡ് ടാക്സി പദ്ധതിയുടെ പുതുക്കിയ DPR & ബിഡ് ഡോക്യുമെൻ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
സർക്കാരിൻ്റെ അനുമതി കൂടി ലഭിച്ചാൽ പദ്ധതിയുടെ പണി എത്രയും പെട്ടെന്ന് തന്നെ തുടങ്ങും. ഇനി പോഡ് ടാക്സികൾ എന്താണെന്ന് നോക്കാം. ഇലക്ട്രിക് മൂലവും ഡ്രൈവർ ഇല്ലാതെയും പ്രവർത്തിക്കുന്ന ടാക്സികളെയാണ് പോഡ് ടാക്സി എന്ന് പറയുന്നത്. ഇതിനായി പ്രത്യേകം നിർമിച്ചിരിക്കുന്ന ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്. റോഡിലെ എല്ലാ ദിവസത്തേയും തിരക്ക് ഒഴിവാക്കുവാൻ കൂടുതൽ ഉപകാരമായിരിക്കും.
എയർപോർട്ട് മുതൽ ഫിലിം സിറ്റി വരെയുളള 14 കിലോമീറ്ററിലാണ് പോഡ് ടാക്സി സർവീസ് നടത്താൻ പോകുന്നത്. ഈ 14 കിലോമീറ്ററിനുളളിൽ 12 സ്റ്റേഷനുകളും ഉണ്ടായിരിക്കും. ദുബായ് സിംഗപ്പൂർ, ലണ്ടനിലെ ഹീത്രൂ എയർപോർട്ട് എന്നിവിടങ്ങളിലാണ് നിലവിൽ പോഡ് ടാക്സിയുളളത്. ഈ അന്താരാഷ്ട്ര ട്രാൻസിറ്റ് സംവിധാനം ലഭിക്കുന്ന ആദ്യത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തർപ്രദേശ്.
സർക്കാരിൻ്റെ കണക്കനുസരിച്ച് വിമാനത്താവളത്തിൽ നിന്ന് ഫിലിം സിറ്റി വരെയുളള പോഡ് ടാക്സി ഉപയോഗിക്കാൻ കുറഞ്ഞത് 37000 യാത്രക്കാർ ഉണ്ടാകുമെന്നാണ്. ഇടയ്ക്കുളള 12 സ്റ്റേഷനുകളിൽ പാർക്ക്, ടോയ് പാർക്ക്, എന്നീ വിനോദ കേന്ദ്രങ്ങൾ പണിയുവാനും പദ്ധതിയിടുന്നുണ്ട്. 810 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചിലവായി കണക്കാക്കുന്നത്. സർക്കാർ അനുമതി ലഭിച്ചതിന് ശേഷം എത്രയും പെട്ടെന്ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ 2024 അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരം.


Click it and Unblock the Notifications








