ആണ്ടവാ ഇതൊക്കെയാണ് മോഡിഫിക്കേഷൻ; കിടിലൻ വാഹനവുമായി തമിഴ്നാട് പൊലീസ്

വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നത് നിയമവിരുദ്ധമാണ് നമ്മുടെ നാട്ടിൽ പക്ഷേ ഒരു കാര്യം ഓർക്കണം നിയമം അനുശാസിക്കുന്ന തരത്തിലുളള മോഡിഫിക്കേഷൻ ചെയ്യുന്നതിന് പ്രശ്നമില്ല. രാജ്യത്ത് എവിടെയാണെങ്കിലും നിയമലംഘനം നടത്തി മോഡിഫൈ ചെയ്താൽ പിഴയടയ്ക്കണം. ഇതിൽ നിന്ന് എല്ലാം വ്യത്യസ്തമായി ഇപ്പോൾ വൈറലായിരിക്കുന്നത് തമിഴ്നാട്ടിലെ മൊബൈൽ കമാൻഡ് ആൻഡ് കൺട്രോൾ ഡിപ്പാർട്ട്മെൻ്റ് തങ്ങളുടെ പുതിയ വാഹനം പുറിത്തിറക്കിയതാണ്.

ആരു കണ്ടാലും നോക്കി പോകുമെൻ്റെ സാറേ.. ടെമ്പോ ട്രാവലർ വളരെ വ്യത്യസ്ത രീതിയിൽ സജ്ജീകരിച്ചിരിക്കുകയാണ്. പുറത്ത് നിന്ന് നോക്കിയാൽ, ഈ പ്രത്യേക വാഹനത്തിൽ സിസിടിവി ക്യാമറകൾ, റൂഫിൽ ഫ്ലാഷ്ലൈറ്റുകൾ, കൂടാതെ ഡ്രോണുകൾ പോലും സജ്ജീകരിച്ചിട്ടുണ്ട്. മൊബൈൽ കമാൻഡ് ആൻഡ് കൺട്രോൾ വെഹിക്കിൾ നിലവിൽ വെല്ലൂരിൽ ജില്ലാ പോലീസ് നടത്തുന്ന ട്രയൽ റൺ നടത്തികൊണ്ടിരിക്കുകയാണ്.

ആണ്ടവാ ഇതൊക്കെയാണ് മോഡിഫിക്കേഷൻ; കിടിലൻ വാഹനവുമായി തമിഴ്നാട് പൊലീസ്

ഇത്തരത്തിൽ വാഹനം മോഡിഫൈ ചെയ്തിരിക്കുന്നത് വെല്ലൂരിലും റാണിപ്പേട്ട്, തിരുപ്പത്തൂർ തുടങ്ങിയ സമീപ ജില്ലകളിലും പ്രകൃതിക്ഷോഭം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ഈ വാഹനം വളരെ പ്രയോജനകരമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും, വേഗത്തിലുള്ള പ്രതികരണ സമയം ഉറപ്പാക്കുന്നതിനും, സാഹചര്യത്തിന്റെ ഗൗരവത്തെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിനും ഇത് സഹായിക്കും.

അത് മാത്രമല്ല രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും സംഘടിപ്പിക്കുന്ന റാലികൾ, ഘോഷയാത്രകൾ, പരിപാടികൾ എന്നിവയിൽ പൊതു സുരക്ഷ ഉറപ്പാക്കുന്നതിൽ വാഹനത്തിന് നിർണായക പങ്ക് വഹിക്കാനാകും. വെല്ലൂർ, ഗുഡിയാത്തം, പെർനമ്ബ്ട്ട്, വാലാജ, ആർക്കോട്, അമ്പൂർ, വാണിയമ്പാടി തുടങ്ങിയ പട്ടണങ്ങളിലെ സെൻസിറ്റീവ് റൂട്ടുകളിൽ ഇതിന്റെ സാന്നിധ്യം അനിഷ്ട സംഭവങ്ങൾ തടയാനും ക്രമസമാധാനപാലനത്തിനും സഹായകമാകുമെന്ന് പൊലീസ് അവകാശപ്പെടുന്നത്.

ആണ്ടവാ ഇതൊക്കെയാണ് മോഡിഫിക്കേഷൻ; കിടിലൻ വാഹനവുമായി തമിഴ്നാട് പൊലീസ്

ഫീച്ചേഴ്സിൻ്റെ കാര്യം നോക്കിയാൽ, ഇതിന് നാല് നെറ്റ്‌വർക്ക് വീഡിയോ റെക്കോർഡർ (NVR) ക്യാമറകളും 360-ഡിഗ്രി പാൻ ടിൽറ്റ് സൂം (PTZ) ക്യാമറയും ഉണ്ട്, ഇത് ചുറ്റുപാടുകളുടെ സമഗ്രമായ കവറേജ് നൽകുന്നു. ഓരോ ക്യാമറയ്ക്കും 500 മീറ്റർ ദൂരം വരെ ദൃശ്യങ്ങൾ പകർത്താനും റെക്കോർഡുചെയ്യാനുമുള്ള കഴിവുണ്ട്. മാത്രമല്ല, ഡ്രോണുകൾ ഉൾപ്പെടുത്തുന്നത് വാഹനത്തിന്റെ നിരീക്ഷണ ശേഷിയെ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

മോഡിഫിക്കേഷൻ നിയമങ്ങൾ നോക്കുകയാണെങ്കിൽ ഈ തരത്തിലുളള മാറ്റങ്ങൾ നിയമവിരുദ്ധമായി തോന്നിയേക്കാം പക്ഷേ തമിഴ്‌നാട് പോലീസ് സേനയുടെ പ്രവർത്തനങ്ങളിൽ ഇത് നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഉയർന്ന റെസല്യൂഷൻ ക്യാമറകൾ, റൂഫ്‌ടോപ്പ് ഫ്ലാഷ്‌ലൈറ്റുകൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെയുള്ള അതിന്റെ നൂതന സവിശേഷതകൾ തത്സമയ ഡാറ്റാ ട്രാൻസ്മിഷൻ പ്രാപ്‌തമാക്കുകയും പൊതു സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യും. നിയമം എല്ലാവർക്കും ഒരു പോലെ അല്ലേ എന്ന് തോന്നിയേക്കാം.

ആണ്ടവാ ഇതൊക്കെയാണ് മോഡിഫിക്കേഷൻ; കിടിലൻ വാഹനവുമായി തമിഴ്നാട് പൊലീസ്

കേരളത്തിൽ എംവിഡി മാമൻമാരുടെ കണ്ണുവെട്ടിച്ച് മോഡിഫിക്കേഷൻ നടത്താമെന്ന് വിചാരിക്കേണ്ട, ഒരുപാട് മോഡിഫിക്കേഷവുകൾ അവർ തടയുന്നുണ്ട് അത് പോലെ തന്നെ പിഴയും ഈടാക്കുന്നുണ്ട്. ഫോക്സ്‌വാഗൺ വെർട്ടിസ് മോഡിഫൈ ചെയ്താൽ കിടു ലുക്ക് ആണെന്ന് പ്രത്യേകം പറയേണ്ട് കാര്യമില്ലല്ലോ, Virtus 1.0 TSI ടോപ്പ്-ലൈൻ വേരിയൻ്റ് മുഴുവനായി തന്നെ കസ്റ്റമൈസ് ചെയ്തിരിക്കുകയാണ്. സാറ്റിൻ ബ്ലാക്കിലാണ് കാർ മുഴുവനായി വ്റാപ്പ് ചെയ്തിരിക്കുന്നത്. വാഹനത്തിൻ്റെ ശരിയായ നിറമെന്ന് പറയുന്നത് കാർബൺ സ്റ്റീൽ ഗ്രേയാണ്.

കാറിന് സ്‌പോർട്ടി ലുക്ക് ലഭിക്കുന്നതിനായി ചുവന്ന പിൻസ്‌ട്രിപ്പിംഗോടുകൂടിയ ത്രീ-പീസ് യൂണിവേഴ്‌സൽ ഫ്രണ്ട് സ്‌പ്ലിറ്റർ ചേർത്തിരിക്കുന്നു. മുൻവശത്തെ ഫോഗ് ലാമ്പുകളിലും ഹെഡ്‌ലൈറ്റുകളുടെ ത്രോ വർദ്ധിപ്പിക്കുന്നതിനായി 120 വാട്ട് എൽഇഡി ലൈറ്റുകൾ ചേർത്തിട്ടുണ്ട്. കോണ്ടിനെന്റൽ ടയറുകളുള്ള കസ്റ്റമൈസ്ഡ് 17 ഇഞ്ച് അലോയ് വീലുകളും കാണാം. അലോയ് വീലുകളിൽ ചുവപ്പും കറുപ്പും തീം തുടരുന്നുണ്ട്. ബാഡ്ജിങ്ങുകളും ക്രോമുകളുമാണ് ബാക്കിയുളള മോഡിഫിക്കേഷൻ.

കാറിന്റെ സ്‌റ്റൈലിങ്ങിൽ സെഡാന്റെ സ്‌പോർട്ടി ശൈലി വർധിപ്പിക്കുന്നതിനായി ചില പൊടികൈകൾ ഫോക്‌സ്‌വാഗൺ പ്രയോഗിച്ചിട്ടുണ്ടെന്നു വേണം പറയാൻ. ഒരു പ്രത്യേക റേഡിയേറ്റർ ഗ്രില്ലും റെഡ് ബ്രേക്ക് കാലിപ്പറുകളും വാഹനത്തിന് പ്രത്യേക ആകർഷണം നൽകുന്നുണ്ട്. ഇതിനു പുറമെ മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകളിൽ വെർട്ടിസ് ജിടി പ്ലസിന്റെ പുതിയ 'ജിടി എഡ്ജ് ലിമിറ്റഡ് കളക്ഷനും' ഫോക്‌സ്‌വാഗൺ അവതരിപ്പിക്കും. എന്നാൽ ഇത് പരിമിതമായ എണ്ണത്തിൽ മാത്രമായിരിക്കും കമ്പനി നിർമിക്കുക.

More from DriveSpark

Article Published On: Friday, July 7, 2023, 16:48 [IST]
English summary
Tamilnadu police modified mobile command and control vehicle viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X