കേരളത്തിൽ കിട്ടിയില്ലെങ്കിൽ തമിഴ്നാട്ടിലോട്ട് പോകണ്ട, തമിഴ്നാട് എംവിഡി കട്ട കലിപ്പിലാണ്
പുക പരിശോധന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നോക്കിയാൽ കേരളത്തിൽ കേന്ദ്രം അനുവദിക്കുന്ന അളവിലില്ല എങ്കിൽ വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് അനുവദിക്കില്ല. അത് കൊണ്ട് തന്നെ പലരും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതാണ് ഇപ്പോൾ എല്ലാവരും ചെയ്യുന്നത്. തമിഴ്നാട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി അഴിമതിയാണ് കണ്ടെത്താൻ സാധിച്ചത്.
തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ് 20 സ്ഥാപനങ്ങള്‍ക്ക് പൂട്ടിട്ടു. 50-ഓളം സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ചില കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ കൊണ്ടുവരാതെ തന്നെ പുക പരിശോധന പാസായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി കണ്ടെത്തിയതാണ് വലിയ അഴിമതി കണ്ടെത്താൻ കാരണങ്ങളായത്. പല പുക പരിശോധന കേന്ദ്രങ്ങളിലും ക്യാമറ സ്ഥാപിച്ചിട്ടില്ല, ഭൂരിഭാഗം പുക പരിശോധനാകേന്ദ്രങ്ങളിലും ഫീസ് നിരക്കുകളുടെ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

കേരളത്തിൽ പലയിടത്തും വാഹനങ്ങളുടെ പുക പരിശോധനയിൽ പരാജയപ്പെടുന്നത് കൊണ്ട് പലരും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരും. രണ്ടുതവണയായി നടത്തിയ പുക പരിശോധനയില്‍ പരാജയപ്പെട്ട ബൈക്കിന് രണ്ടാമത്തെ പരിശോധന കഴിഞ്ഞ് മിനിറ്റുകള്‍ക്കകം കോയമ്പത്തൂരിലെ കേന്ദ്രത്തില്‍നിന്ന് അനധികൃതമായി പുക പരിശോധന പാസായതായി സര്‍ട്ടിഫിക്കറ്റ് കിട്ടിയതാണ് ഈ വിഷയത്തിൽ വലിയ ശ്രദ്ധ നേടാൻ കാരണമായത്.
പുക പരിശോധന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ ടെസ്റ്റിൽ പാസാകാത്ത വാഹനങ്ങൾ എന്തൊണോ പിഴവ് എന്നത് കണ്ടെത്തി അത് പരിഹരിച്ചതിന് ശേഷമേ വാഹനത്തിന് സർട്ടിഫിക്കറ്റ് ലഭിക്കു. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്ന കാര്യം പ്രത്യേകം ഓർക്കണം. അത് പോലെ തന്നെ പുക പരിശോധിച്ചതിൻ്റെ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ചെക്കിങ്ങ് സമയത്ത് പോക്കറ്റിൽ നിന്ന് 1500 രൂപയും പോകുമെന്ന കാര്യം പ്രത്യേകം ഓർക്കുന്നത് നല്ലതാണ്.

മലിനീകരണം നിയന്ത്രണ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ PUC സർട്ടിഫിക്കറ്റ് എന്നത് സർക്കാർ നൽകിയതും നിർബന്ധിതവുമായ ഒരു രേഖയാണ്. അത് വാഹനത്തിൽ നിന്ന് പുറന്തള്ളുന്ന പുകയുടെ അളവ് അംഗീകൃത എമിഷൻ മാനദണ്ഡങ്ങൾക്കുള്ളിലാണെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കു. ഈ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് എല്ലാ സമയത്തും റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളിലും ഉണ്ടായിരിക്കണം. ആവശ്യപ്പെടുമ്പോൾ ഈ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തത് ഡ്രൈവർക്കോ കാർ ഉടമയ്‌ക്കോ എതിരെ കനത്ത പിഴ ചുമത്താൻ ഇടയാക്കും.
പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് പറയുമ്പോഴും, മലിനീകരണത്തിന് വാഹനത്തിൽ നിന്ന് വരുന്ന പുകയും ഒരു കാരണമാണ് എന്നോർക്കണം മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി വാഹനം ഫിറ്റ് ആണോയെന്ന് അറിയുന്നതിനാണ്, വാഹനങ്ങളിൽ മലിനീകരണ പരിശോധന നടത്തുന്നത്. ഭൂരിഭാഗം വാഹന ഉടമകൾക്കും അവരുടെ പിയുസി സർട്ടിഫിക്കറ്റുകൾ ഓഫ്‌ലൈനായി ലഭിക്കുമ്പോൾ, അവ ഓൺലൈനായും ലഭിക്കും.

പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് പറയുമ്പോഴും, മലിനീകരണത്തിന് വാഹനത്തിൽ നിന്ന് വരുന്ന പുകയും ഒരു കാരണമാണ് എന്നോർക്കണം മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി വാഹനം ഫിറ്റ് ആണോയെന്ന് അറിയുന്നതിനാണ്, വാഹനങ്ങളിൽ മലിനീകരണ പരിശോധന നടത്തുന്നത്. ഭൂരിഭാഗം വാഹന ഉടമകൾക്കും അവരുടെ പിയുസി സർട്ടിഫിക്കറ്റുകൾ ഓഫ്‌ലൈനായി ലഭിക്കുമ്പോൾ, അവ ഓൺലൈനായും ലഭിക്കും.
സർക്കാർ അംഗീകൃത പിയുസി സെന്ററുകൾക്കോ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകൾക്കോ (ആർടിഒ) മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകാം. വായു മലിനീകരണത്തിന് കാരണമാകുന്ന കാര്‍ബണ്‍ മോണോക്സൈഡ് (CO), കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) തുടങ്ങിയ വാതകങ്ങളുടെ ഉദ്‌വമനം എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഇടയ്ക്കിടെ പരിശോധിക്കുന്നു. അതിനുശേഷമാണ് അവയ്ക്ക് പിയുസി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.


Click it and Unblock the Notifications








