തമിഴ്നാട്ടിലും ഫോർഡ് f 150 റാപ്റ്ററിൻ്റെ വിളയാട്ടം,ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കേരളത്തിൽ ഫോർഡിന് ഇപ്പോഴും ആരാധകർക്ക് ഒരു കുറവും ഇല്ല എന്നതാണ് സത്യം. ഫോർഡിൻ്റെ പിക്കപ്പ് ട്രക്ക് സെഗ്മെൻ്റിന് യുവാക്കളുടെ ഇടയിൽ പ്രത്യേക സ്ഥാനമാണുളളത്. പലരും കാർനെറ്റ് വഴി രാജ്യത്തേക്ക് വാഹനം എത്തിക്കാറുണ്ട്. അതിൽ പ്രധാനിയാണ് ഫോർഡ് f 150 റാപ്റ്റർ എന്ന മോഡൽ. തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത റാപ്റ്ററിൻ്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഉടമയുടെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. തമിഴ്നാട്ടിലെ ഹൈവേകളിൽ ഇവൻ സ്ഥിരം സാന്നിധ്യമാണ്. ഇന്ത്യയിൽ വിൽക്കുന്ന കാറുകളിൽ നിന്നും പിക്കപ്പ് ട്രക്കുകളിൽ നിന്നും വ്യത്യസ്തമായി, ഫോർഡ് F 150 റാപ്റ്റർ ഒരു വമ്പൻ ട്രക്കാണ്.

അന്താരാഷ്ട്ര തലത്തിൽ, 3.3 ലിറ്റർ V6, 2.7 ലിറ്റർ V6, 5.0 ലിറ്റർ V8, 3.5 ലിറ്റർ V6 ഹൈബ്രിഡ്, 3.5 ലിറ്റർ V6 എഞ്ചിൻ എന്നിവയുൾപ്പെടെ ഒട്ടനവധി എഞ്ചിൻ ഓപ്ഷനുകളിൽ ഫോർഡ് റാപ്‌റ്റർ F150 ലഭ്യമാണ് എന്നത് ശ്രദ്ധേയാണ്. ഈ എഞ്ചിൻ ഓപ്ഷനുകളെല്ലാം 10 -സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊപ്പം വാഗ്ദാനം ചെയ്യുന്നു. വളരെ കഴിവുള്ള ഒരു ഓഫ്-റോഡ് ട്രക്ക് കൂടിയാണിത് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

f 150

ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, നല്ല അപ്പ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ എന്നിവയെല്ലാം ഓഫ് റോഡിംഗിൽ വളരെയധികം ഉപയോഗപ്രദമാണ്. ഫോർഡ് F -സീരീസ് ട്രക്കുകൾ ലോകത്തിലെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നാണ്. ഫോർഡ് F -സീരീസ് ട്രക്കുകളുടെ വലിയ സഹോദരന്മാരിൽ ഒരാളായ F 650 -യാണ് ബോ-ചെ എന്ന് അറിയപ്പെടുന്ന ബോബി ചെമ്മണ്ണൂരിന്റെ പക്കൽ ഉള്ളത്. വ്യവസായിയായ അദ്ദേഹം കാർനെറ്റ് വഴിയാണ് ഇത് ഇന്ത്യയിൽ എത്തിച്ചത്.

ഫോർഡിൻ്റെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ സമ്പൂർണ ഇറക്കുമതിയായി ചില കാറുകൾ പുറത്തിറക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചാണ് അമേരിക്കൻ വാഹന നിർമാതാക്കൾ ഇന്ത്യയിൽ നിന്നും പിൻവാങ്ങിയത്. അടുത്തിടെയായി എൻഡവറും റാപ്റ്ററും ഇന്ത്യന്‍ നിരത്തുകളില്‍ കണ്ടതോടെ ഫോര്‍ഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന ഊഹാപോഹങ്ങൾക്ക് ശക്തിയാർജിക്കുകയും ചെയ്‌തു. ഇപ്പോഴിതാ അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് ഇന്ത്യയിലേക്ക് തിരികെ വരുന്നതായുള്ള ഔദ്യോഗിക അറിയിപ്പും വന്നിരിക്കുകയാണ്.

f 150

യുഎസ് സന്ദര്‍ശിക്കുന്ന സ്റ്റാലിന്‍ ഫോര്‍ഡ് അധികൃതരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകൾ നടത്തിക്കഴിഞ്ഞു. ഇന്ത്യയിലെ നിർമാണം പുനരാരംഭിക്കുന്നതിന്റെ സാധ്യത ആരായാന്‍ ഫോർഡ് അധികൃതര്‍ തമിഴ്നാട് സന്ദര്‍ശിക്കുമെന്നാണ് വാർത്തകൾ. തമിഴ്നാട്ടിലെ അടച്ചിട്ട ഫാക്ടറി എങ്ങനെ ഉപയോഗിക്കാം എന്ന കാര്യം ആലോചിച്ചുവരുകയാണെന്ന് ഫോര്‍ഡ് അധികൃതരും സ്ഥിരീകരിച്ചു. പക്ഷേ ചെറിയൊരു ട്വിസ്റ്റുണ്ടാവുമെന്ന് മാത്രം. ഇന്ത്യക്കായി പുതിയ കാറുകളൊന്നും ബ്രാൻഡ് ഇവിടെ നിർമിക്കില്ല.

പകരം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, കയറ്റുമതി വിപണികൾക്കായുള്ള വാഹനങ്ങൾ ഇന്ത്യയിൽ നിർമിക്കാനാണ് ഫോർഡ് പദ്ധതിയിടുന്നത്. ഈ സംരംഭത്തിന് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. അതോടൊപ്പം തന്നെ പ്രാദേശിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുള്ള ഫോർഡിൻ്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കാനും ഈ നീക്കത്തിലൂടെ സാധിച്ചേക്കും. നിലവിൽ, തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസിൽ ഫോർഡിന് 12,000 തൊഴിലാളികളോളമുണ്ട്.

f 150

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇവിടെ 2,500 മുതൽ 3,000 വരെ തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നതും. ഫോര്‍ഡ് പുതുതായി വിപണിയിലിറക്കുന്ന വൈദ്യുത കാറുകള്‍ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കാന്‍ ആലോചനയുണ്ടെന്നാണ് വിവരം. ഒപ്പം എൻഡവറും ഇവിടെ ഒരുങ്ങിയേക്കും. എന്തായാലും നിർമാണ തരത്തെക്കുറിച്ചും മറ്റ് വിശദാംശങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് വ്യക്തമാക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, November 21, 2024, 11:20 [IST]
English summary
Tamilnadu registered ford f 150 raptor spotted video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X