ഇതിലും വലിയ ക്രാഷ് ടെസ്റ്റ് സ്വപ്നങ്ങളിൽ മാത്രം; 180 അടി താഴ്ച്ചയിലേക്ക് വീണ് ടാറ്റ ആൾട്രോസ്
കാറുകളും വലിയ ലോറികളും എല്ലാം നിയന്ത്രണം നഷ്ടപ്പെട്ട് വലിയ കൊക്കയിലേക്ക് മറിയുന്നതിൻ്റെ വീഡിയോകളും ചിത്രങ്ങളും നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനം പപ്പടം പോലെ പൊടിഞ്ഞു പോകുന്നതും, കേടുപാടുകൾ സംഭവിച്ച് ഉപേക്ഷിച്ചിരിക്കുന്നതും നമ്മൾക്കറിയാം. കൊക്കയിലേക്കും അഗാധ ഗർത്തത്തിലേക്ക് വീഴുന്നവർ ജീവനോടെ രക്ഷപ്പെടുക എന്നത് വളരെ അപൂർവമാണ്.
180 അടി താഴേക്ക് വീണ ഒരു ടാറ്റ ആൾട്രോസിൽ നിന്ന് ഒരു പരിക്കും ഏൽക്കാതെ ഒരു സ്ത്രീ പുറത്തേക്ക് വരുന്നതാണ് ഇപ്പോൾ വൈറലായിരിക്കുന്നതാണ്. അത്ഭുതകരമെന്ന് മാത്രമേ പറയാൻ സാധിക്കു. ഒരു പാലത്തിൽ നിന്ന് 180 അടി താഴെ നിർമാണ സ്ഥലത്തേക്കാണ് വാഹനം വീണത്. മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു അപകടം സംഭവിച്ചത്. വാഹനം വീണ ആഴം വീഡിയോയിൽ കാണുമ്പോൾതന്നെ മനസിലാകും. വാഹനം പൂർണമായും തകർന്നിട്ടുണ്ട് എന്ന് മനസിലാകും. ഒരുപാട് മലക്കം മറിഞ്ഞതിന് ശേഷമാണ് വാഹനം താഴേക്ക് വീണത്.

വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സ്വബോധത്തിലേക്ക് വരാൻ കുറച്ച് സമയം എടുത്തു യുവതിക്ക്. എങ്ങനെയാണ് വാഹനം താഴേക്ക് വീണതെന്നോ ഒന്നും വ്യക്തമല്ല. വാഹനത്തിൻ്റെ പില്ലറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ക്രാഷ് ടെസ്റ്റിൽ നേടിയ ടാറ്റയുടെ പുലിക്കുട്ടനാണ്. മുടക്കുന്ന പണത്തിന് തികച്ചും മൂല്യമാണ് ടാറ്റ ആൾട്രോസ്. കാറിന്റെ വിൽപ്പന കണക്കുകൾ തന്നെ അതിന്റെ ജനപ്രീതിയുടെ സാക്ഷ്യമാണ്. അതോടൊപ്പം സുരക്ഷയുടെ അങ്ങേയറ്റം വാഗ്‌ദാനം ചെയ്‌ത രാജ്യത്തെ ആദ്യത്തെ ഹാച്ച്ബാക്ക് മോഡലും ഇതു തന്നെയാണ്.
പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്‌ട്രിക് തുടങ്ങിയ സാധ്യമായ എല്ലാ ഇന്ധനതരങ്ങളിലും കാലുറപ്പച്ചവർകൂടിയാണ് ടാറ്റ മോട്ടോർസ്. ഇന്ത്യയിൽ ഇത്രയും വ്യത്യസ്‌ത വിഭാഗങ്ങളിലായി കാറുകൾ പുറത്തിറക്കുന്ന ചുരുക്കം ചില ബ്രാൻഡുകളിൽ ഒന്നാണ് ടാറ്റ. ശരിക്കും ഒരു സ്പോർട്‌സ് കാറിന്റെ വശ്യസൗന്ദര്യത്തോടെ എത്തിയ ആൾട്രോസിനെ ഇന്ത്യക്കാർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. ഡിസൈൻ മികവിനൊപ്പം ഗ്ലോബൽ NCAP ക്രാഷ്ടെസ്റ്റിലെ 5-സ്റ്റാർ റേറ്റിംഗും കാറിന്റെ ഇമേജ് വർധിപ്പിച്ചു.

അങ്ങനെ ഒരിടിയ്ക്ക് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി വരെ ആൾട്രോസ് പേരെടുത്തിരുന്നു. ഹാച്ച്ബാക്ക് ബോഡി സ്റ്റൈലിൽ ഇന്ത്യയിൽ വിൽക്കുന്ന ഡീസൽ എഞ്ചിൻ ഓപ്ഷനുള്ള ഏക കാറും ഇതുതന്നെയാണ്. പല മലിനീകരണ ചട്ടങ്ങൾ എത്തിയിട്ടും ഓയിൽ ബർണർ യൂണിറ്റ് നിർത്തലാക്കാൻ കമ്പനി എടുത്ത ചങ്കൂറ്റവും അഭിന്ദനം അർഹിക്കുന്നുണ്ട്.
വിപണിയിലുണ്ടായിരുന്ന ഒരു സിഎൻജി കാർ വാങ്ങിയാൽ ബൂട്ട് സ്പേസിന്റെ കാര്യമേ മറന്നേക്കണമായിരുന്നു. കൂടാതെ യാത്രക്കാരുടെ സീറ്റുകൾക്ക് തൊട്ടുപിന്നിൽ മീഥേൻ നിറച്ച കംപ്രസ് ചെയ്ത മെറ്റൽ സിലിണ്ടർ ഉണ്ടായിരിക്കുന്നതും യാത്രക്കാരെ സംബന്ധിച്ച് ഒരു ഭയമായിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് ആൾട്രോസ് സിഎൻജി എത്തുന്നത്. സിഎൻജി ടാങ്ക് ബൂട്ടിനടിയിൽ രണ്ട് സിലിണ്ടറുകളായി നൽകി. ഇത്തരത്തിൽ ഡുവല്‍ സിലിണ്ടര്‍ സെറ്റപ്പില്‍ വരുന്ന ടാറ്റയുടെ ആദ്യ വാഹനം കൂടിയാണ് ആള്‍ട്രോസ് ഐ-സിഎൻജി.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് 3-സിലിണ്ടർ റിവോട്രോൺ എഞ്ചിൻ അടിസ്ഥാനമാക്കിയുള്ളതാണ് വാഹനം. പെട്രോളിൽ പ്രവർത്തിക്കുമ്പോൾ എഞ്ചിൻ 87 bhp കരുത്തിൽ പരമാവധി 115 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം കംപ്രസ്‌ഡ മീഥേൻ ഗ്യാസിൽ ഓടുമ്പോൾ ആൾട്രോസിലെ എഞ്ചിന് 72.4 പവറിൽ 103 Nm torque മാത്രമേ നൽകാനാവൂ. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് വഴിയാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
ആള്‍ട്രോസ് നേരിട്ട് സിഎന്‍ജി മോഡില്‍ സ്റ്റാര്‍ട്ടു ചെയ്യാനാവും എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇന്ധനം കുറഞ്ഞുവെന്ന് മനസിലാക്കിയാൽ പുതിയ സ്‌മാർട്ട് ഇസിയു പെട്രോളിനും സിഎൻജിക്കും ഇടയിൽ സ്വയമേവ മാറുകയും ചെയ്യും. മികച്ച കാര്യക്ഷമത ഉറപ്പാക്കിക്കൊണ്ട് യാത്രയ്ക്കിടയിലും ഈ മാറ്റമുണ്ടാവുന്നത് ശരിക്കും സ്വീകാര്യമാണ്.


Click it and Unblock the Notifications








