ചുമ്മാതാണോ ഫൈവ് സ്റ്റാർ കിട്ടിയത്; ആൾട്രോസ് ഹൈവേയിൽ മൃഗവുമായി കൂട്ടിയിടിച്ചു
ഹൈവേകളിലും റോഡുകളിലും എല്ലാം സഞ്ചരിക്കുമ്പോൾ ചിലപ്പോൾ അപ്രതീക്ഷിതമായി വഴിയ്ക്ക് കുറുകെ ചാടുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആൾട്രോസിന് എന്തെങ്കിലും പറ്റിയോ എന്നറിയണ്ടേ.
ടാറ്റ ആൾട്രോസിന്റെ ഡാഷ്‌ബോർഡ് ക്യാമറയിലാണ് വീഡിയോ പതിഞ്ഞിരിക്കുന്നത്. 12-വരി എക്‌സ്പ്രസ് വേയുടെ ഏറ്റവും വലത്തേ ഏറ്റവും വലിയ പാതയിലൂടെ ഉയർന്ന വേഗതയിൽ ടാറ്റ ആൾട്രോസ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് കാണാന സാധിക്കും കാറിന്റെ ഡ്രൈവർ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത നിലനിർത്തിയിട്ടുണ്ട്. കാരണം ഇതാണ് ഈ എക്‌സ്പ്രസ് വേയിലെ നിയമപരമായ വേഗ പരിധി.

എന്നാൽ പെട്ടെന്ന്, റോഡിന്റെ വലതുവശത്ത് നിന്ന് ഒരു മാൻ പോലെയുളള മൃഗം പ്രത്യക്ഷപ്പെടുകയും ആൾട്രോസുമായി കൂട്ടിയിടിക്കുകയും ചെയ്യുന്നു. ഇടിയുടെ ആഘാതത്തിൽ ആൾട്രോസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറുകയും ചെയ്തു, എന്നാൽ ഡ്രൈവർ പെട്ടെന്ന് നിയന്ത്രണം വീണ്ടെടുത്ത് ഡ്രൈവിംഗ് പുനരാരംഭിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
മൃഗത്തെ ഇടിച്ചിട്ട് അദ്ദേഹം വാഹനം നിർത്താതെ പോയത് നാട്ടുകാർ എന്തെങ്കിലും പ്രതികരിച്ചാലോ എന്നുളള പേടി കൊണ്ടാണ് എന്ന് വീഡിയോയിൽ വാഹനത്തിൻ്റെ ഉടമസ്ഥൻ പറയുന്നുണ്ട്. മുൻവശത്തെ ഫെൻഡറിൽ നിന്ന് ആരംഭിച്ച് കാറിന്റെ രണ്ട് ഡോറുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, അപകടസമയത്ത് വാഹനത്തിൽ തനിച്ചായിരുന്ന ഡ്രൈവർ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ഉടമ കാർ നിർത്തി ഹൈവേ പട്രോളിനെ വിളിക്കുകയും വാഹനം സർവീസ് സെൻ്ററിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

നിലവിൽ നമ്മുടെ വിപണിയിലുള്ള ഏറ്റവും മികച്ച ഹാച്ച്ബാക്കുകളിൽ ഒന്നാണ് ടാറ്റയുടെ ആൾട്രോസ്. പെട്രോള്‍ മോഡലില്‍ നിന്നും കാര്യമായ വ്യത്യാസങ്ങള്‍ ഒറ്റ നോട്ടത്തില്‍ സിഎന്‍ജി മോഡലിനില്ല. പിന്‍ഭാഗത്തെ iCNG ബാഡ്ജ് മാത്രമാണ് പുറത്ത് ആകെയുള്ള വ്യത്യാസം. വണ്ടിയോടിക്കുമ്പോൾ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നതെന്ന് അറിയാനുള്ള സെൻട്രൽ കൺസോളിലെ പുതിയ സിഎൻജി ബട്ടണാണ് അകത്തളത്തെ ആകെയുള്ള മാറ്റം.
ടാങ്കുകൾ പരസ്പരം സമാന്തരമായി ക്രമീകരിച്ചിരിക്കുന്നു എന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ ലഗേജുകൾ വയ്ക്കാനുളള 210 ലിറ്റർ സ്പേസ് അത് പോലെ തന്നെ കമ്പനി നില നിർത്തിയിട്ടുണ്ട്. പക്ഷേ ആൾട്രോസിന്റെ പെട്രോൾ, ഡീസൽ പതിപ്പുകളിലേതു പോലെ 345 ലിറ്റർ ശേഷി ഇതിനില്ല കേട്ടോ. പകരം 210 ലിറ്റർ ബൂട്ട്സ്പേസ് യാത്രക്കാർക്ക് ഉപയോഗപ്പെടുത്താനാവും. സിഎൻജി ടാങ്കുകൾ അണ്ടർഫ്ലോർ സ്റ്റോറേജ് ഏരിയയിൽ സ്ഥാപിച്ചതിനാലാണ് ഈ നേട്ടം കൈവരിക്കാനായത്.
ആറു മോഡലുകളിലാണ് ടാറ്റ ആള്‍ട്രോസ് സിഎന്‍ജി വിപണിയിലേക്കെത്തുക. ബേസ് മോഡലായ എക്‌സ്ഇക്ക് 7.55 ലക്ഷം രൂപയാണെങ്കില്‍ ടോപ്പ് വേരിന്റിന് 10.55 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്നത്. എന്തായാലും മാരുതി ബലോനോ സിഎൻജിക്കും ടൊയോട്ട ഗ്ലാൻസ സിഎൻജിക്കും ബദലാവാൻ ടാറ്റ ആൾട്രോസ് ഐ-സിഎൻജിക്കാവുമെന്ന് ഉറപ്പാണ്.
വയർലെസ് ഫോൺ ചാർജർ, എയർ പ്യൂരിഫയർ, ലെതറെറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററി, ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയാണ് ആൾട്രോസ് ഐസിഎൻജിയിലെ ടോപ്പ് എൻഡ് വേരിയന്റുകളിലെ മറ്റ് സവിശേഷതകൾ. ടെയിൽഗേറ്റ് തുറന്ന് ബൂട്ടിലേക്ക് നോക്കുമ്പോൾ രൂപകൽപ്പനയിലും പ്രായോഗികതയിലും ഏറ്റവും വലിയ മാറ്റം കാണാം. 30 ലിറ്റർ ശേഷിയുളള രണ്ട് സിലിണ്ടറാണ് ടാറ്റ ആൾട്രോസ് സിഎൻജിയിൽ കമ്പനി നൽകിയിരിക്കുന്നത്.
നിലവിലെ ആൾട്രോസിന് 1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ, 1.2 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. ആദ്യത്തെ NA യൂണിറ്റിന് 86 bhp പവറിൽ 113 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുന്നത്. അതേസമയം ഡീസലിന് 90 bhp കരുത്തിൽ ഏകദേശം 200 Nm torque പുറപ്പെടുവിക്കാനാകും
ഇനി ടർബോ പെട്രോൾ മോഡലിലേക്ക് നോക്കിയാൽ 109 bhp കരുത്തിൽ 140 Nm torque ആണ് വികസിപ്പിക്കുന്നത്. എല്ലാ എഞ്ചിൻ ഓപ്ഷനുകളും 5-സ്പീഡ് മാനുവലുമായി വരുമ്പോൾ NA പെട്രോൾ പതിപ്പിൽ മാത്രം 6 സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് ഓപ്ഷണലായി ടാറ്റ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം മൈലേജ് ഹൈലൈറ്റായതിനാൽ വരാനിരിക്കുന്ന സിഎൻജി പതിപ്പിന് 74 bhp പവറിൽ 103 Nm torque വരെ നൽകാനാവും.
ഇന്ധനത്തിന്റെ അളവ് കുറയുമ്പോൾ പെട്രോൾ, സിഎൻജി മോഡുകൾക്കിടയിൽ തനിയെ മാറുമെങ്കിലും ഡാഷിലെ സിഎൻജി ബട്ടൺ അമർത്തിയാൽ സ്വയമേ ഇവ മാറ്റി ഉപയോഗിക്കാനും ഉപഭോക്താക്കൾക്കാവും. സ്റ്റാർട്ടിംഗ് മുതൽ തന്നെ സിഎൻജിയിൽ വാഹനം ഉപയോഗിക്കാം എന്നതും വലിയ കാര്യം തന്നെയാണ്. ഇത് മാരുതി, ഹ്യുണ്ടായി എതിരാളികൾക്കിടയിൽ നെഞ്ചുവിരിച്ചു നിൽക്കാൻ ടാറ്റയ്ക്ക് അവസരമൊരുക്കുന്നുണ്ട്.


Click it and Unblock the Notifications








