എന്നാലും എന്റെ ആൾട്രോസേ നീ ഇതെങ്ങനെ! മൈനസ് 33 ഡിഗ്രിയിൽ മാസ് കാട്ടി ടാറ്റയുടെ ഓമനപ്പുത്രൻ

തണുപ്പ് കാലത്ത് വാഹനം സ്റ്റാർട്ട് ചെയ്യുന്ന കാര്യം പലർക്കും തലവേദന പിടിച്ച കാര്യമാണ്. വിദേശ രാജ്യങ്ങളിലാണ് പ്രത്യേകിച്ച് ഇത്തരം അവസ്ഥകൾ വരുന്നത്. തണുപ്പ് കാലത്ത് വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ ഒരുപാട് കഷ്ടപ്പെടുന്നത് വീഡിയോകളിലൂടെ എല്ലാവരും കാണുന്നതാണ്. എന്നാൽ ഇന്ത്യൻ വാഹനങ്ങൾ ഇത്തരത്തിൽ കഷ്ടപ്പെടുന്നത് അധികം കാണാറില്ല. എന്നാൽ ഇപ്പോൾ ഹിമാചൽ പ്രദേശിൽ ടാറ്റ ആൾട്രോസ് -31 ഡിഗ്രി സെൽഷ്യസിൽ സ്റ്റാർട്ട് ആകുന്ന വീഡിയോ ആണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്. തണുപ്പ് കാലത്ത് ഡീസൽ വാഹനങ്ങൾ സ്റ്റാർട്ട് ആകാൻ കുറച്ച് ബുദ്ധിമുട്ടുളളതാണ്. തുടക്കത്തിൽ ആൾട്രോസും മടി കാണിക്കുന്നുണ്ട് എങ്കിലും വളരെ പെട്ടെന്ന് തന്നെ വാഹനം സ്റ്റാർട്ട് ആകുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

യൂട്യൂബിലെ അക്ബർ വ്ലോഗ്സ് എന്ന പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹിമാചലിലെ കൊടും ശൈത്യകാലത്ത് സ്പിറ്റിയിലേക്ക് ഒരു സോളോ യാത്ര ചെയ്യുകയാണ് യൂട്യൂബർ.വാഹനത്തിൽ ആന്റി-ഫ്രീസിംഗ് സംവിധാനങ്ങൾ നൽകിയിട്ടുണ്ട് എങ്കിലും കാർ തുടക്കത്തിൽ സ്റ്റാർട്ട് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നുവെന്ന് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ആ പ്രദേശം മുഴുവൻ മഞ്ഞുമൂടിയിരുന്നു. വാഹനത്തിന് ട്രാക്ഷൻ ഉറപ്പാക്കാൻ കാറിന്റെ ടയറുകളിൽ സ്നോ ചെയിനുകൾ ഘടിപ്പിച്ചിരിക്കുന്നത് കാണാം.

നിലവിലെ ആൾട്രോസിന് 1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ, 1.2 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. ആദ്യത്തെ NA യൂണിറ്റിന് 86 bhp പവറിൽ 113 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുന്നത്. അതേസമയം ഡീസലിന് 90 bhp kരുത്തിൽ ഏകദേശം 200 Nm torque നിർമിക്കാനാണാവുന്നത്.

ഇനി ടർബോ പെട്രോൾ മോഡലിലേക്ക് നോക്കിയാൽ 109 bhp കരുത്തിൽ 140 Nm torque ആണ് വികസിപ്പിക്കുന്നത്. എല്ലാ എഞ്ചിൻ ഓപ്ഷനുകളും 5-സ്പീഡ് മാനുവലുമായി വരുമ്പോൾ NA പെട്രോൾ പതിപ്പിൽ മാത്രം 6 സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് ഓപ്ഷണലായി ടാറ്റ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം മൈലേജ് ഹൈലൈറ്റായതിനാൽ വരാനിരിക്കുന്ന സിഎൻജി പതിപ്പിന് 74 bhp പവറിൽ 103 Nm torque വരെ നൽകാനാവും.

പരിചയസമ്പന്നരായ ഡ്രൈവർമാർക്ക് പോലും തണുപ്പ് കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ച്ചയും വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ആയതിനാൽ ബ്രേക്കുകൾ, സ്റ്റിയറിംഗ്, ആക്സിലറേഷൻ, ഗിയർ മാറ്റൽ എന്നിവ ഉൾപ്പെടെയുള്ള എല്ലാ നിയന്ത്രണങ്ങളും സാവധാനത്തിലും സുഗമമായും പ്രവർത്തിപ്പിക്കുകയാണ് വേണ്ടത്. സാവധാനത്തിലും സ്ഥിരതയിലും ഡ്രൈവ് ചെയ്യുക എന്നതാണ് ആദ്യ എടുക്കേണ്ട തീരുമാനം.

മഞ്ഞുവീഴ്ച്ചയുള്ള സാഹചര്യങ്ങളിൽ ഉയർന്ന വേഗതയിൽ വാഹനമോടിക്കുന്നത് അപകടം വിളിച്ചുവരുത്താൻ കാരണമായേക്കാം. മഞ്ഞുവീഴ്ചയുള്ള കാലാവസ്ഥയിൽ കുറഞ്ഞ ദൃശ്യപരതയും വഴുവഴുപ്പുള്ള റോഡുകളും കൂടിച്ചേർന്നാൽ വാഹനത്തിന് അതിന്റെ നിയന്ത്രണം നഷ്‌ടപ്പെടാൻ കാരണമാവും. ഇത്തരം സാഹചര്യങ്ങളിൽ സാവധാനത്തിലും സ്ഥിരതയോടെയും വാഹനമോടിക്കുന്നത് മികച്ച തീരുമാനങ്ങളിൽ ഒന്നായിരിക്കുമെന്നത് എപ്പോഴും ഓർക്കുന്നത് നല്ലതായിരിക്കും.

വാഹനമോടിക്കുമ്പോൾ ഏറ്റവും ആവശ്യമായ ഒന്നാണല്ലോ കാഴ്ച്ച. ഇത് മൂടാതിരിക്കാൻ വിൻഡ്‌ഷീൽഡും ജനലുകളും ഡീഫ്രോസ്‌ഡ് ആയി സൂക്ഷിക്കുകയാണ് വേണ്ടത്. കാർ പുറത്തെടുക്കുന്നതിന് മുമ്പ്, മികച്ച ദൃശ്യപരത ഉറപ്പാക്കാൻ വിൻഡ്ഷീൽഡും എല്ലാ വിൻഡോകളും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. വിന്റർ ഡ്രൈവിംഗിൽ അപകടമുണ്ടാവാൻ കാരണമാവുന്ന വില്ലനാണ് ഗ്ലാസിൽ മിസ്റ്റടിക്കുന്നത്. ഇതിനെ മറികടക്കാനായി വിൻഡ്‌ഷീൽഡും ജനാലകളും അകത്തും പുറത്തും വൃത്തിയാക്കുക. ഡീഫോഗ് ചെയ്യുന്നതിനായി വിൻഡോകൾ കുറച്ചുനേരം താഴ്ത്തി ശുദ്ധവായു ശ്വസിക്കുന്നതും മികച്ച നീക്കമായിരിക്കും.

വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതും വളരെ അത്യാവിശ്യമാണ്. മഞ്ഞുവീഴ്ചയിലും മഞ്ഞുമൂടിയ റോഡിലും ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരാണെന്നും മുന്നിലുള്ള വാഹനത്തിൽ നിന്ന് മതിയായ അകലം പാലിക്കണമെന്നും ഉറപ്പാക്കുക. ജാഗ്രത പാലിക്കുക എന്നത് ഇത്തരം സാഹചര്യങ്ങളിൽ പരമപ്രധാനമാണ്. അടിയന്തിര സാഹചര്യങ്ങളിൽ പ്രതികരിക്കാനും അപകടങ്ങൾ ഒഴിവാക്കാനും ഇത് നിങ്ങൾക്ക് മതിയായ സമയം അനുവദിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, February 13, 2025, 14:19 [IST]
English summary
Tata altroz diesel variant cold start in minus 31 degree celsius video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X