മരണത്തിൽ നിന്ന് തിരിച്ചുവന്ന ആൾട്രോസ്; ചുമ്മാതല്ല ഉരുക്ക് ആണെന്ന് പറയുന്നേ,കിടിലൻ ട്വിസ്റ്റ്
ടാറ്റ മോട്ടോർസിൻ്റെ ഏറ്റവും വലിയ ക്വാളിറ്റിയായി ഉയർത്തിക്കാട്ടുന്ന ഒരു കാര്യമാണ് വാഹനങ്ങളുടെ ബിൽഡ് ക്വാളിറ്റി. ക്രാഷ് ടെസ്റ്റിൽഫൈവ് സ്റ്റാർ വാങ്ങുന്നത് ചുമ്മാതല്ലല്ലോ. റോഡിൽ വച്ചുണ്ടാകുന്ന അപകടങ്ങളിലാണ് എങ്കിലും ടാറ്റയുടെ കസ്റ്റമേഴ്സ് തന്നെ പറയും ടാറ്റയുടെ വണ്ടി ആയത് കൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടു എന്ന്. വാഹനത്തിന് തകരാറുകൾ ഉണ്ടായേക്കാം, വണ്ടി നശിച്ചാൽ പുതിയത് വാങ്ങാം എന്നാൽ ഒരു മനുഷ്യജീവൻ അങ്ങനെയല്ലല്ലോ. മഹാരാഷ്ട്രയിൽ ഒരു കുടുംബം സഞ്ചരിച്ച് ആൾട്രോസ് അപകടത്തിൽപ്പെടുകയും വാഹനത്തിന് സാരമായി പരുക്ക് സംഭവിക്കുകയും ചെയ്തിരുന്നു. യാത്രക്കാർക്ക് ഒരു പോറൽ പോലും സംഭവിച്ചില്ല.
ആൾട്രോസ് പഴയത് പോലെ തന്നെ പണിത് ഉടമ ഇറക്കുകയും ചെയ്തു. വാഹനം അപകടത്തിൽ പെടുമ്പോൾ യഥാർഥത്തിൽ കാറിന്റെ ഫ്രെയിമോ ഷാസിയോ ആണ് ആഘാതം ആഗിരണം ചെയ്യുന്നത്. ഷാസി ശക്തമല്ലെങ്കിൽ ഉറപ്പുള്ളതായി കാണപ്പെടുന്ന ബോഡി പാനൽ കൊണ്ട് യാതൊരു ഉപയോഗവുമില്ല എന്നതാണ് സത്യം. ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ സ്വന്തമാക്കിയ ആള്‍ട്രോസ് ഫൈവ് സ്റ്റാര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നിര്‍മിത ഹാച്ച്ബാക്ക് എന്ന ഖ്യാതിക്ക് ഉടമയാണ്.

പെട്രോൾ, ഡീസൽ, CNG എന്നീ മൂന്ന് ഇന്ധന ഓപ്ഷനുകളിലും ടാറ്റ ആൾട്രോസ് ലഭ്യമാകുമെന്നതാണ് പ്രധാന ഹൈലൈറ്റ്. നിലവിൽ ടാറ്റ ആൾട്രോസിന്റെ XM+, XT വേരിയന്റുകൾ തമ്മിൽ ഏകദേശം 55,000 രൂപയുടെ വില വ്യത്യാസമുണ്ട്. നിലവിലെ ആൾട്രോസിന് 1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ, 1.2 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്.
ആദ്യത്തെ NA യൂണിറ്റിന് 86 bhp പവറിൽ 113 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുന്നത്. അതേസമയം ഡീസലിന് 90 bhp kരുത്തിൽ ഏകദേശം 200 Nm torque നിർമിക്കാനാണാവുന്നത്. ഇനി ടർബോ പെട്രോൾ മോഡലിലേക്ക് നോക്കിയാൽ 109 bhp കരുത്തിൽ 140 Nm torque ആണ് വികസിപ്പിക്കുന്നത്. എല്ലാ എഞ്ചിൻ ഓപ്ഷനുകളും 5-സ്പീഡ് മാനുവലുമായി വരുമ്പോൾ NA പെട്രോൾ പതിപ്പിൽ മാത്രം 6 സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് ഓപ്ഷണലായി ടാറ്റ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
അതേസമയം മൈലേജ് ഹൈലൈറ്റായതിനാൽ വരാനിരിക്കുന്ന സിഎൻജി പതിപ്പിന് 74 bhp പവറിൽ 103 Nm torque വരെ നൽകാനാവും. ട്രാൻസ്മിഷനായി 5-സ്പീഡ് മാനുവൽ ഗിയബോക്‌സ് സംവിധാനമായിരിക്കും ടാറ്റ കരുതിവെച്ചിരിക്കുന്നത്. വലിയ 60 ലിറ്റർ യൂണിറ്റിന് പകരം രണ്ട് 30 ലിറ്റർ സിഎൻജി ടാങ്കുകളാണ് ബ്രാൻഡ് ആൾട്രോസ് ഐ-സിഎൻജിയിൽ ഉപയോഗിക്കുന്നത്. ഇത് ബൂട്ട്സ്പേസ് ലാഭിക്കാനും സഹായിച്ചിട്ടുണ്ട്.
തെർമൽ ഇൻസിഡന്റ് പ്രൊട്ടക്ഷൻ, ഗ്യാസ് ലീക്ക് ഡിറ്റക്ഷൻ ഫീച്ചർ, ഫ്യുവൽ നിറയ്ക്കുന്ന സമയത്ത് കാർ സ്വിച്ച് ഓഫ് ആണെന്ന് ഉറപ്പാക്കാനുള്ള മൈക്രോ സ്വിച്ച് തുടങ്ങിയ അധിക സുരക്ഷയും വാഹനത്തിലുണ്ട്. 7.55 ലക്ഷം മുതല്‍ 10.55 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിലാണ് ടാറ്റ പ്രീമിയം ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കിയത്.

നിലവില്‍ ടാറ്റ ആള്‍ട്രോസ് സിഎന്‍ജി ആറ് വേരിയന്റുകളില്‍ ലഭ്യമാണ് - XE, XM+, XM+ (S), XZ, XZ+ (S), XZ+ O (S). പെട്രോള്‍ മോഡലില്‍ നിന്നും കാര്യമായ വ്യത്യാസങ്ങള്‍ ഒന്നും പ്രീമിയം ഹാച്ചിന്റെ സിഎന്‍ജി പതിപ്പില്‍ കാണാനാകില്ല. പിന്‍ഭാഗത്തെ iCNG ബാഡ്ജ് മാത്രമാണ് എക്‌സ്റ്റീരിയറിലെ ആകെയുള്ള വ്യത്യാസം. വാഹനം ഓടുമ്പോള്‍ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നതെന്ന് അറിയാനുള്ള സെന്‍ട്രല്‍ കണ്‍സോളിലെ പുതിയ സിഎന്‍ജി ബട്ടണാണ് ഇന്റീരിയറിലെ ആകെയുള്ള മാറ്റം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








