മതിലില്‍ 'പാര്‍ക്ക്' ചെയ്ത ആള്‍ട്രോസിന്റെ വീഡിയോ വൈറല്‍! എങ്ങിനെ സാധിച്ചുവെന്ന് അറിയണോ?

സോഷ്യല്‍ മീഡിയയുടെ വരവോടെ ലോകത്തിന്റെ ഏത് മുക്കിലും മൂലയിലുമുള്ള കാര്യങ്ങള്‍ നമ്മുടെ കൊച്ചുകേരളത്തില്‍ വരെ വൈറലാകുന്നു. അതില്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ ഉണ്ടാകാറുണ്ട്. പഞ്ചാബില്‍ ഒരാള്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട മഹീന്ദ്ര സ്‌കോര്‍പിയോ പോര്‍ച്ചില്‍ നിര്‍ത്താതെ ഒന്നാം നിലയിലും മറ്റും പാര്‍ക്ക് ചെയ്ത ദൃശ്യങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. അതുപോലെ ചിലര്‍ കാറിന്റെ അതേ മാതൃകയിലുള്ള വാട്ടര്‍ടാങ്കുകളും മറ്റും നിര്‍മിച്ചും ഇന്റനെറ്റില്‍ താരങ്ങളാകുന്നു. ചില വീഡിയോസ് കണ്ടാല്‍ ഇതെങ്ങിനെ സംഭവിച്ചു എന്ന ചിന്തയായിരിക്കും നമ്മില്‍ ഉണരുക. അത്തരത്തില്‍ ഒരു വീഡിയോയെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

തെലങ്കാനയില്‍ ഒരു വീടിന്റെ മതിലില്‍ ടാറ്റ ആള്‍ട്രോസ് 'പാര്‍ക്ക്' ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എങ്ങനെയാണ് ഈ കാര്‍ ഇവിടെ എത്തിയതെന്നായിരിക്കും എല്ലാവരുടെയും സംശയം. അധികം ചിന്തിക്കാനൊന്നുമില്ല, ഇത്തരത്തിലുള്ള ഒട്ടുമിക്ക അപകടങ്ങളെയും പോലെ ഇവിടെയും ടാറ്റ ആള്‍ട്രോസ് ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു.

tata altroz stuck on compound wall telangana

ദേശീയ മാധ്യമമായ എന്‍ഡിടിവി ഇതിന്റെ ദൃശ്യങ്ങള്‍ അവരുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. വെളുത്ത നിറത്തിലുള്ള ടാറ്റ ആള്‍ട്രോസ് ഒരു മതിലിന് മുകളില്‍ നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ നമുക്ക് കാണാനാകുക. ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ മുന്‍ഭാഗം വീടിന്റെ ഗേറ്റിന് മുകളിലായി തങ്ങിനില്‍ക്കുന്നു. ബാക്കി ഭാഗം മതിലില്‍ ബാലന്‍സ് ചെയ്ത് നില്‍ക്കുന്നതായും കാണാം.

കാറിന്റെ മുന്‍വശത്തെ ഇടത് ഹെഡ്ലൈറ്റിനും ബോണറ്റിനും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ആദ്യം മതിലില്‍ ഇടിച്ചതിന് ശേഷം കാര്‍ ഉയര്‍ന്ന് മതിലിന് മുകളില്‍ കുടുങ്ങിയതാകാനാണ് സാധ്യത. റിപ്പോര്‍ട്ടുകള്‍ പ്രകാരം തെലങ്കാനയിലെ മേഡ്ചല്‍-മല്‍കാജ്ഗിരി ജില്ലയിലാണ് സംഭവം. കൃത്യമായി പറഞ്ഞാല്‍ ഹൈദരാബാദിന് അടുത്തുള്ള ശംഭീപുര്‍ ഗ്രാമത്തില്‍ മേഡ്ചല്‍-ദുണ്ടിഗല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്.

tata altroz stuck on compound wall telangana

രാത്രിയില്‍ അമിതമായി മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അപകടം റിപ്പോര്‍ട്ട് ചെയ്തതിനെ പിന്നാലെ തെലങ്കാന ട്രാഫിക് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ക്രെയിന്‍ ഉപയോഗിച്ചാണ് മതിലിന് മുകളില്‍ കുടുങ്ങിയ ടാറ്റ കാര്‍ സുരക്ഷിതമായി താഴെയിറക്കിയത്. ക്രെയിന്‍ ഉപയോഗിച്ച് ആള്‍ട്രോസ് താഴെയിറക്കുന്നത് എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം.

ഇന്ന് ഇന്ത്യയില്‍ നടക്കുന്ന അപകടങ്ങള്‍ക്ക് ഒരു കാരണം മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നതാണ്. ഇതില്‍ ചെറുപ്പക്കാരും പ്രായമായവരുമെല്ലാമുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നത് ഒട്ടും നല്ല കാര്യമല്ലെന്ന് ആരെയും ഓര്‍മിപ്പിക്കേണ്ട കാര്യമില്ല. മദ്യക്കുപ്പിയില്‍ വരെ മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് എഴുതി വെച്ചിട്ടും ഈ ശീലം അധികമൊന്നും മാറിയിട്ടില്ല. മദ്യപിച്ച് വാഹനം ഓടിക്കുമ്പോള്‍ ഒരാള്‍ സ്വന്തം വാഹനത്തില്‍ ഉള്ളവരുടെ ജീവന്‍ മാത്രമല്ല മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവന്‍ കൂടിയാണ് അപകടത്തിലാക്കുന്നത്.

ചെറുപ്പക്കാരും പ്രായമായവരുമെല്ലാം മദ്യപിച്ചാലും തങ്ങള്‍ക്ക് വാഹനം നിയന്ത്രിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണ്. ഭാഗ്യവശാല്‍ നമ്മള്‍ ഇവിടെ പരാമര്‍ശിച്ച അപകടത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല. എന്നാല്‍, എപ്പോഴും ഇങ്ങനെ സംഭവിക്കണമെന്നില്ല. ഉത്തരവാദിത്തമുള്ള പൗരന്‍മാരായി മദ്യപിച്ച് വാഹനം ഓടിക്കില്ലെന്ന ശപഥമെടുക്കാന്‍ എല്ലാവരും ശ്രമിക്കുക. മദ്യപിച്ച് വാഹനം ഓടിക്കുന്നത് മോട്ടോര്‍വാഹന നിയമപ്രകാരം കുറ്റകാരമായതിനാല്‍ കടുത്ത ശിക്ഷാനടപടികളും നേരിടേണ്ടി വരും.

പിഴ, ജയില്‍വാസം, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്. ആദ്യത്തെ തവണ ഈ നിയമലംഘനത്തിന് 10000 രൂപ പിഴയും ആറു മാസം വരെ തടവുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ 15000 രൂപ വരെ പിഴ ഈടാക്കാനും രണ്ട് വര്‍ഷം വരെ തടവും അനുഭവിക്കേണ്ടി വരും. തെലുങ്കാനയിലെ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിവില്ല.

More from DriveSpark

Article Published On: Saturday, July 26, 2025, 18:40 [IST]
English summary
Tata altroz stuck on compound wall of a house in telangana video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X