ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

രാജ്യത്ത് ഉടനീളം പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ധന വിലവര്‍ധനവിന്‍െ ചുവടുപിടിച്ച് വിലക്കയറ്റം കൂടിയെത്തുന്നതോടെ സാധാരണക്കാരന്റെ ജീവിതം ദുരിതത്തിലാകുന്നു. കാര്‍ എന്നത് പലരും സ്വപ്‌നമാക്കി അവശേഷിപ്പിക്കുന്നു. യൂസ്ഡ് കാര്‍ വാങ്ങിയവര്‍ തന്നെ എന്തിനാണ് ഒരു അധിക ചെലവെന്ന തരത്തില്‍ അവ വില്‍ക്കുന്ന സാഹചര്യവും ഇന്നുണ്ട്.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

ഇന്ധന വിലവര്‍ധനവിന്റെ കാലത്ത് പെട്രോളിനും ഡീസലിനും മികച്ച പ്രായോഗിക ബദലായി കണക്കാക്കുന്നത് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) വാഹനങ്ങളാണ്. അതെന്താ ഇലക്ട്രിക് വാഹനങ്ങളെ ബദലായി പരിഗണിക്കാത്തതെന്ന ചോദ്യം വരാം. ഇന്ത്യയിലെ ഇവി ഇന്‍ഫ്രാസ്ട്രക്ചര്‍ അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നതാണ് അതിന് കാരണം.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

കൂടാതെ മറ്റ് കാറുകളെ അപേക്ഷിച്ച് CNG കാറുകള്‍ താങ്ങാവുന്ന വിലയില്‍ ലഭിക്കുകയും കുറഞ്ഞ പരിപാലന ചെലവ് മതിയെന്ന കാര്യവും പരിഗണിക്കണം. കൂടാതെ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി പുതിയ കാറുകളുടെ ഒരു ശ്രേണി തന്നെ ഇപ്പോള്‍ ഉപയോക്താക്കളെ കാത്തിരിക്കുന്നു.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

തുടക്കത്തില്‍, ഓട്ടോറിക്ഷകള്‍ പോലുള്ള പൊതുഗതാഗത വാഹനങ്ങളിലായിരുന്നു സിഎന്‍ജി വാഗ്ദാനം ചെയ്തിരുന്നത്, എന്നാല്‍ ഇപ്പോള്‍ സാധാരണ കാറുകളിലും ഗ്യാസ് ഉപയോഗം സാധാരണയായി മാറിയിരിക്കുന്നു. ഇന്ത്യ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഏറ്റവും മികച്ച അഞ്ച് സിഎന്‍ജി കാറുകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

ടാറ്റ ആള്‍ട്രോസ് സിഎന്‍ജി

ടാറ്റ മോട്ടോഴ്സ് അടുത്തിടെയാണ് ആള്‍ട്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റ് പുറത്തിറക്കിയത്. അവര്‍ ഉടന്‍ തന്നെ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ട്രോസ് പുറത്തിറക്കും. പരീക്ഷണയോട്ടം നടത്തുന്ന ആള്‍ട്രോസ് സിഎന്‍ജിയുടെ സ്‌പൈ ചിത്രങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വാഹനം ലോഞ്ചിന് റെഡിയാണെന്ന സൂചനകളാണ് അത് നല്‍കുന്നത്.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

നിലവില്‍ 86 bhp കരുത്തും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായി CNG കിറ്റ് പ്രവര്‍ത്തിക്കും. എന്നാല്‍ സിഎന്‍ജി മോഡില്‍ പവറും ടോര്‍ക്കും 72 bhpയും 95 nm ആയും കുറയും. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ മാത്രമാകും വാഹനം ലഭ്യമാകുക.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

ആള്‍ട്രോസിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സിഎന്‍ജി പതിപ്പിന് അതിന്റെ ബാഹ്യ രൂപകല്‍പ്പനയില്‍ മാറ്റങ്ങളൊന്നുമില്ല.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

ഫീച്ചറുകളുടെ കാര്യത്തില്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ് ഔട്ട്ലെറ്റ്, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് എന്നിവ ഇതിന് ലഭിക്കുന്നു. ഇതോടൊപ്പം ടാറ്റ ഇവിടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. കൂടാതെ ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, ക്യാമറയുള്ള പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ABS, EBD എന്നീ ഫീച്ചറുകള്‍ ടാറ്റ ആള്‍ട്രോസ് സിഎന്‍ജിയില്‍ ഉള്‍ക്കൊള്ളിക്കും.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ മോട്ടോര്‍, 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ മോട്ടോര്‍, 90 bhp കരുത്തും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടോര്‍ക്ക് ഡീസല്‍ എഞ്ചിന്‍ എന്നിവയുള്‍പ്പെടെ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് ടാറ്റ ആള്‍ട്രോസ് വാഗ്ദാനം ചെയ്യുന്നത്.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

മാരുതി സുസുക്കി ബലേനോ സിഎന്‍ജി

മാരുതി സുസുക്കി അടുത്തിടെയാണ് സ്വിഫ്റ്റ് സിഎന്‍ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 7.77 ലക്ഷം രൂപ (എക്‌സ് ഷോറൂം) പ്രാരംഭ വിലയിലാണ് മാരുതി സുസുക്കി സ്വിഫ്റ്റ് സിഎന്‍ജി സ്വന്തമാക്കാനാകുക. മാരുതി സുസുക്കി ഉടന്‍ തന്നെ ബലേനോ സിഎന്‍ജി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

89 bhp പരമാവധി കരുത്തും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന അതേ 1.2 L NA പെട്രോള്‍ എഞ്ചിന്‍ തന്നെയായിരിക്കും ബലേനോ CNG-ക്ക് കരുത്ത് പകരുന്നത്. എന്നാല്‍ സിഎന്‍ജി മോഡില്‍ പവര്‍ 77 bhp യിലേക്കും ടോര്‍ക്ക് 98.5 nm ലേക്കും താഴാന്‍ സാധ്യതയുണ്ട്.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

2022 ബലേനോ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം ലഭിക്കുമ്പോള്‍ സിഎന്‍ജി വേരിയന്റില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമായിരിക്കും സജ്ജീകരിക്കപ്പെടുക. പുതിയ ബലേനോ സിഎന്‍ജിയുടെ ഇന്ധനക്ഷമത ഏകദേശം 30 കി.മീ/കിലോ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

നിലവില്‍, 2022 മാരുതി സുസുക്കി ബലേനോയുടെ വില 6.35 ലക്ഷം മുതല്‍ 9.49 ലക്ഷം രൂപ വരെയാണ്. എന്നിരുന്നാലും ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പുകളുടെ വില ഏകദേശം 8.4 ലക്ഷം രൂപയാകുമെന്നാണ് (എക്‌സ്-ഷോറൂം) റിപ്പോര്‍ട്ടുകള്‍.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

ടാറ്റ പഞ്ച് സിഎന്‍ജി

മൈക്രോ എസ്യുവിയായ ടാറ്റ പഞ്ചാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു ടാറ്റ മോഡല്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ ടിയാഗോ സിഎന്‍ജി, ടിഗോര്‍ സിഎന്‍ജി എന്നിവ പുറത്തിറക്കിക്കൊണ്ട് ടാറ്റ മോട്ടോഴ്സ് സിഎന്‍ജി സെഗ്മെന്റിലേക്ക് പ്രവേശിച്ചിരുന്നു. ഉടന്‍ തന്നെ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചും പുറത്തിറക്കാനാണ് ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ നീക്കം.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടാറ്റ പഞ്ചിന് ലഭിക്കുന്നത്. ഈ എഞ്ചിന്‍ 6000 rpmല്‍ 86 bhp പവറും 3300 rpmല്‍ പരമാവധി 113 nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോഡിയാക്കിയിരിക്കുന്നു. ഓപ്ഷണലായി AMT യൂണിറ്റും ലഭ്യമാണ്. സിഎന്‍ജി ഉള്‍പ്പെടുത്തിയാല്‍ പവറും ടോര്‍ക്കും 72 bhpയും 95 nm മായി കുറയും.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍കള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, 16-ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഒരു സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ (7-ഇഞ്ച് MID ഉള്ളത്), 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, പുഡില്‍ ലാമ്പുകള്‍ തുടങ്ങിയവയാണ് ടാറ്റ പഞ്ചിന്റെ മറ്റ് ഫീച്ചറുകള്‍.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

മാരുതി സുസുക്കി ബ്രെസ സിഎന്‍ജി

മാരുതി സുസുക്കി അടുത്തിടെയാണ് മുഖംമിനുക്കിയ ബ്രെസയെ 7.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ (എക്‌സ്-ഷോറൂം) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ 20.15 kmpl ഉം ഓട്ടോമാറ്റിക്കിന് 19.80 kmpl ഉം ഇന്ധനക്ഷമത വാഹനം അവകാശപ്പെടുന്നു.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

എന്നാല്‍ ഉടന്‍ തന്നെ ഒരു സിഎന്‍ജി വേരിയന്റ് കൂടി അവതരിപ്പിച്ച് ഇത് കൂടുതല്‍ കാര്യക്ഷമമാക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. മാരുതി സുസുക്കി വിറ്റാര ബ്രെസ സിഎന്‍ജി ഫാക്ടറി ഫിറ്റഡ് CNG കിറ്റിനൊപ്പം 1.5L പെട്രോള്‍ എഞ്ചിനുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പെട്രോള്‍ എഞ്ചിന്‍ 103 bhp കരുത്തും 138 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. സിഎന്‍ജി മോഡിലിട്ടാല്‍ 91 bhp കരുത്തും 122 Nm ടോര്‍ക്കുമാകും എസ്‌യുവി നല്‍കുക.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

കിയ കാരന്‍സ് സിഎന്‍ജി

അടുത്തിടെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന കിയ കാരന്‍സ് സിഎന്‍ജിയുടെ സ്‌പൈ ചിത്രങ്ങളും ഇന്റര്‍നെറ്റിലെത്തിയിരുന്നു. നിലവിലുള്ള പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകള്‍ക്കൊപ്പം മോഡലിന്റെ ശ്രേണിയില്‍ മൂന്നാമത്തെ ഇന്ധന ഓപ്ഷന്‍ കൂടി കാരന്‍സ് നല്‍കും.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എഞ്ചിന്‍ എന്നിവയുള്‍പ്പെടെ കിയ കാരന്‍സ് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ച 113 hp 1.5-ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനാണ് ഒന്ന്. രണ്ടാമത്തെ 138 hp 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോര്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 7-സ്പീഡ് DCT എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. 113 hp 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 6-സ്പീഡ് AMTയുമായി ഇണചേര്‍ത്തിരിക്കുന്നു.

ഇന്ധന വിലയെ തോല്‍പ്പിക്കാം; വരാന്‍ പോകുന്ന അഞ്ച് CNG കാറുകള്‍ പരിചയപ്പെടാം

കിയ കാരന്‍സിന്റെ വരാനിരിക്കുന്ന സിഎന്‍ജി പതിപ്പ് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ 1.4-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും, പവറും ടോര്‍ക്കും പെട്രോള്‍ പതിപ്പിനേക്കാള്‍ കുറവാകാന്‍ സാധ്യതയുണ്ട്. കിയ കാരന്‍സ് സിഎന്‍ജിയുടെ പ്രധാന പോരാട്ടം മാരുതി സുസുക്കി എര്‍ട്ടിഗ സിഎന്‍ജിയുമായിട്ടായിരിക്കും.

More from DriveSpark

Article Published On: Wednesday, August 31, 2022, 15:24 [IST]
English summary
Tata altroz to kia carens see top cng cars to beat fuel price hike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X