ഓഫറുകളുടെ പെരുമഴയുമായി ടാറ്റ; ഇഷ്ടവാഹനം സ്വന്തമാക്കാൻ പറ്റിയ അവസരം

ടാറ്റ മോട്ടോഴ്‌സ് 2023 ജൂലൈ മാസത്തിൽ തിരഞ്ഞെടുത്ത മോഡലുകൾക്ക് 50,000 രൂപ വരെ ആകർഷകമായ കിഴിവുകൾ വാഗ്ദാനം ചെയ്തിരിക്കുകയാണ്.
20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടെ 35,000 രൂപയുടെ മൊത്തം ആനുകൂല്യങ്ങളോടെയാണ് ജനപ്രിയ എൻട്രി ലെവൽ കാർ ടിയാഗോയ്ക്ക് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ടാറ്റ ടിയാഗോ സിഎൻജി വേരിയൻ്റിലേക്ക് നോക്കുകയാണെങ്കിൽ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും നൽകുന്നു, അതായത് മൊത്തം 45,000 രൂപയാണ് ടിയാഗോ സിഎൻജി മോഡലിന് ലഭിക്കുന്ന കിഴിവ് എന്ന് പറയുന്നത്. ഒരു വലിയ ടാങ്കിൽ നിന്ന് വ്യത്യസ്തമായി രണ്ട് ചെറിയ CNG ടാങ്കുകളുടെ സാന്നിധ്യമാണ് ഇവയിലെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. ഓരോ ടാങ്കിനും 30 ലിറ്റർ ശേഷിയുണ്ട്, ഇവ പാരലലായി ക്രമീകരിച്ചിരിക്കുന്നു.

ഓഫറുകളുടെ പെരുമഴയുമായി ടാറ്റ; ഇഷ്ടവാഹനം സ്വന്തമാക്കാൻ പറ്റിയ അവസരം

ടാറ്റ Altroz പെട്രോൾ വേരിയൻ്റിനും ആകർഷകമായ ചില കിഴിവുകൾ ഉണ്ട്. 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയിൽ നിന്ന് മൊത്തം 23,000 രൂപയാണ് ഓഫർ ലഭിക്കുന്നത്. പ്രീമിയം ഹാച്ച്‌ബാക്കിന്റെ ഡീസൽ വേരിയൻ്റിന് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉണ്ട്, അങ്ങനെ മൊത്തത്തിൽ 28,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും.

ടിഗോർ iCNG മോഡലിന് ജൂലൈയിൽ പരമാവധി 50,000 രൂപ വരെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഇതിൽ 35,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നുണ്ട്. ടാറ്റ ഹാരിയറും സഫാരിയും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും കൂടാതെ അധിക ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്.

ഓഫറുകളുടെ പെരുമഴയുമായി ടാറ്റ; ഇഷ്ടവാഹനം സ്വന്തമാക്കാൻ പറ്റിയ അവസരം

ഇന്ത്യന്‍ വിപണിയില്‍ അഞ്ച് ലക്ഷം ടിയാഗോ യൂണിറ്റുകള്‍ വിറ്റഴിച്ചതായാണ് ടാറ്റ മോട്ടോര്‍സ് അറിയിച്ചിരിക്കുന്നത്. 2016-ല്‍ വിപണിയില്‍ എത്തിയ ടിയാഗോയുടെ നാല് ലക്ഷം യൂണിറ്റുകള്‍ ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് വിറ്റഴിച്ചത്. എന്നാല്‍ അവസാന 1 ലക്ഷം യൂണിറ്റ് വില്‍പ്പന കൈവരിക്കാന്‍ 15 മാസം മാത്രമാണ് വേണ്ടി വന്നത്. 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ മൂന്നു ലക്ഷം ടിയാഗോയാണ് നിര്‍മിക്കപ്പെട്ടത്.

എന്‍ട്രി ലെവല്‍ കാര്‍ സെഗ്‌മെന്റില്‍ പൊതുവേ 800 സിസി, 1000 സിസി എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാനത്ത് 1.2 ലിറ്റര്‍ ശേഷിയുള്ള എഞ്ചിനുമായെത്തി വിപ്ലവം സൃഷ്ടിക്കുകയായിരുന്നു ടിയാഗോ. ടിയാഗോയുടെ 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 84 bhp കരുത്തും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായും 5 സ്പീഡ് AMT-യുമായും ജോടിയാക്കുന്നു.

സിഎന്‍ജി പതിപ്പിലേക്ക് വന്നാല്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമേ ഇതിന് വാഗ്ദാനം ചെയ്യുന്നുള്ളൂ. സിഎന്‍ജി മോഡില്‍ പവര്‍ ഔട്ട്പുട്ട് 72 bhp-യും 95 Nm ആയും കുറയുന്നു. 23.84 ലിറ്റര്‍ മൈലേജാണ് ടിയാഗോ സിഎന്‍ജിക്ക് കമ്പനി അവകാശപ്പെടുന്നത്. 5 വേരിയന്റുകളില്‍ ടിയാഗോ സിഎന്‍ജി ലഭ്യമാണ്. 6.49 ലക്ഷം മുതല്‍ 8.10 ലക്ഷം രൂപ വരെയാണ് വില.

ടിയാഗോയുടെ ഇലക്ട്രിക് എതിപ്പ് എടുത്താല്‍ എംജി കോമെറ്റ് ഇവി വരുന്നത് വരെ രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാര്‍ ഇതായിരുന്നു. 8.69 ലക്ഷം മുതല്‍ 12.04 ലക്ഷം രൂപ വരെയാണ് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ വില. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ടിയാഗോ ഇവിയില്‍ ടാറ്റ വാഗ്ദാനം ചെയ്യുന്നത്.

ചെറിയ 19.2 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഫുള്‍ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. വലിയ 24 kWh ബാറ്ററി പായ്ക്ക് 315 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്നു. ചെറിയ ബാറ്ററി പാക്കില്‍ 110 Nm ഉത്പാദിപ്പിക്കുന്ന 45 kW ഇലക്ട്രിക് മോട്ടോര്‍ ഉണ്ട്. 6.2 സെക്കന്‍ഡില്‍ 0-60 Kmph വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

More from DriveSpark

Article Published On: Wednesday, July 12, 2023, 8:30 [IST]
English summary
Tata cars discount tiago cng harrier safari
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X