ഇവികള്‍ ഭാവിയല്ല, വര്‍ത്തമാനമെന്ന് രാഷ്ട്രപതി ഭവന്‍! ഇലക്ട്രിക് കാറുകള്‍ എത്തിച്ച് ടാറ്റ

ഇന്ത്യയില്‍ ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാറുകള്‍ക്കൊപ്പം വാഹന നിര്‍മാതാക്കളും തങ്ങളെ കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. ഓഫറുകളും സബ്‌സിഡികളുമെല്ലാം ഇതിന്റെ ഭാഗമായി നല്‍കി വരുന്നതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്ന കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. ടാറ്റ.ഇവി എന്ന സബ് ബ്രാന്‍ഡിന് കീഴിലാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ വൈദ്യുത വാഹനങ്ങള്‍ വില്‍ക്കുന്നത്. ഇപ്പോള്‍ ഇവികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടാറ്റ.ഇവിയുടെ രണ്ട് ജനപ്രിയ ഇലക്ട്രിക് കാര്‍ മോഡലുകളായ കര്‍വ് ഇവിയും ടിയാഗോ ഇവിയും ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ ഡെലിവറി ചെയ്തു.

രാഷ്ട്രപതി ഭവനില്‍ ഉപയോഗിക്കുന്നതിനാണ് ഈ കാറുകള്‍ നല്‍കിയിരിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയേറ്റും ഇവി സാങ്കേതികവിദ്യ സ്വീകരിക്കുക വഴി പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കുക മാത്രമല്ല 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭത്തിന് ശക്തി നല്‍കുകയും ചെയ്യുന്നു. ടാറ്റ രാഷ്ട്രപതി ഭവനില്‍ ഡെലിവറി ചെയ്ത ഈ കാറുകള്‍ക്ക് എന്തൊക്കെ പ്രത്യേകതകളാണുള്ളതെന്നും ഈ ഡെലിവറി എന്തുകൊണ്ട് പ്രധാന്യമര്‍ഹിക്കുന്നുവെന്നും തുടര്‍ന്ന് വായിക്കാം.

tata ev rashtrapati bhavan

രാഷ്ട്രപതി ഭവനില്‍ എത്തിച്ച കാറുകളുടെ 50 ശതമാനത്തിലധികവും മെയ്ക്ക്-ഇന്‍-ഇന്ത്യ പാര്‍ട്‌സുകളും സാങ്കേതികവിദ്യയുമാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ടാറ്റ വ്യക്തമാക്കി. അതുകൊണ്ട് അവര്‍ പബ്ലിക് പ്രൊക്യുര്‍മെന്റ് പോളിസി പ്രകാരം ക്ലാസ് 1 വിതരണക്കാരുടെ വിഭാഗത്തില്‍ പെടുന്നു. സര്‍ക്കാരും ഓട്ടോ ഇന്‍ഡസ്ട്രിയും തമ്മിലുള്ള വിശ്വാസം വര്‍ധിച്ച് വരുന്നുവെന്നതിന്റെ സൂചന കൂടിയാണ് ഈ ഡെലിവറികള്‍.

ശ്രദ്ധേയമായ മറ്റൊരു സംഗതി ടാറ്റയുടെ ഇവി ശ്രേണി മുഴുവന്‍ ജിഇഎം (ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്‌പ്ലേസ്) പ്ലാറ്റ്ഫോമില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഇത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സാധനങ്ങളും സേവനങ്ങളും വാങ്ങാനും വില്‍ക്കാനും സഹായിക്കുന്നു. ടാറ്റ കവര്‍ ഇവകള്‍ ഡാര്‍ക്ക് എഡിഷനിലാണ് വിതരണം ചെയ്യുന്നത്, അതേസമയം ടിയാഗൊ ഇവി ഹാച്ച്ബാക്കുകള്‍ ടീല്‍ ബ്ലൂ നിറത്തിലാണ് കാണപ്പെടുന്നത്.

tata curvv ev rear profile

കര്‍വ് ഇവിയെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യയിലെ കാര്‍ നിര്‍മ്മാതാക്കളുടെ നിലവിലെ നിരയിലെ ഏറ്റവും പ്രീമിയം ഇലക്ട്രിക് ഓഫറാണ് ടാറ്റ കര്‍വ് ഇവി. കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്‍, ലംബമായി അടുക്കിയിരിക്കുന്ന എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, 18 ഇഞ്ച് എയറോഡൈനാമിക്ക് ഡിസൈനിലുള്ള അലോയ് വീലുകള്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയുള്ള ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ ഇതിന് ലഭിക്കുന്നു. എസ്‌യുവി കൂപ്പെ ഡിസൈനും ഫ്‌ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകളും ഇതിനെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.

ഇതിന് 55kWh ബാറ്ററി പായ്ക്കാണുള്ളത്. ഇതിന്റെ ക്ലെയിംഡ് റേഞ്ച് 502 കിലോമീറ്ററാണ്. കര്‍വിന് കരുത്തേകുന്ന ഇലക്ട്രിക് മോട്ടോര്‍ 165 bhp പവറും 215 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. റേഞ്ച്, മോഡേണ്‍ ഫീച്ചറുകള്‍, സ്‌റ്റൈല്‍ എന്നിവയുടെ മികച്ച സംയോജനം തേടുന്ന ഉപഭോക്താക്കള്‍ക്ക് പറ്റിയ ഓപ്ഷനാണ് ഈ ഇലക്ട്രിക് എസ്‌യുവി കൂപ്പെ. കര്‍വ് ഇവിയുടെ വില 17.49 ലക്ഷം മുതല്‍ 22.24 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്-ഷോറൂം വിലകളാണിത്.

tata tiago ev

ഇന്ത്യയില്‍ നിലവില്‍ വാങ്ങാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകളില്‍ ഒന്നാണ് ടിയാഗോ ഇവി. 7.99 ലക്ഷം രൂപ മുതല്‍ 11.14 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. 2025 മോഡല്‍ ഇയര്‍ അപ്‌ഡേറ്റിന്റെ ഭാഗമായി ഇവിക്ക് അല്‍പ്പം പരിഷ്‌കരിച്ച ഡിസൈന്‍ ലഭിച്ചു. എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, പുതിയ ബ്ലാക്ക് ബ്ലാങ്ക്ഡ്-ഓഫ് ഗ്രില്‍, ഫ്രണ്ട് ബമ്പറിലെ എയര്‍ ഇന്‍ടേക്ക് ചാനലുകള്‍ക്കായി പുതുക്കിയ ഇന്‍സേര്‍ട്ടുകള്‍ എന്നിവ എക്‌സ്റ്റീരിയര്‍ അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടുന്നു.

സ്‌റ്റൈലൈസ്ഡ് കവറുകളുള്ള 14 ഇഞ്ച് സ്റ്റീല്‍ വീലുകളാണ് ഇപ്പോഴും ലഭിക്കുന്നത്. ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയുള്ള 2-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍, സെമി-ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 4-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലൗബോക്സ്, മാനുവലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

ഇരട്ട എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഒരു റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നിവയാണ് കാറിലെ പ്രധാന സേഫ്റ്റി ഫീച്ചറുകള്‍. ഈ ഇലക്ട്രിക് ഹാച്ച്ബാക്കിന് കരുത്ത് പകരുന്നത് 19.2 kWh ബാറ്ററി പായ്ക്കാണ്. ഇത് ഫുള്‍ ചാര്‍ജില്‍ 315 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

രാഷ്ട്രപതി ഭവന്‍ പോലുള്ള ഒരു സ്ഥാപനം ഈ കാറുകള്‍ സ്വീകരിച്ചത് ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരത്തിന് കരുത്താകും. ബദല്‍ ഇന്ധനങ്ങള്‍ സ്വീകരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടം അവ ഉപയോഗിച്ച് കൊണ്ട് മാതൃക കാണിച്ച് തരികയാണ്. പരിസ്ഥിതിക ഉത്തരവാദിത്തം നിറവേറ്റുന്നതിനൊപ്പം 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭത്തെ ഇത് ശക്തിപ്പെടുത്തുകയും ചെയ്യുന്നു. രാഷ്ട്രപതി ഭവന്റെ മാതൃക പിന്തുടര്‍ന്ന് കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉടന്‍ ഇവികളിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, May 14, 2025, 12:23 [IST]
English summary
Tata curvv ev and tiago ev will serve rashtrapati bhavan all details inside
കൂടുതല്‍... #auto news #electric car #tata motors #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X