ഡിഫൻഡറിനോട് മുട്ടാൻ ടാറ്റ കർവ്വ് ഇവി; ഡ്രാഗ് റേസിൽ ആരായിരിക്കും വിജയിക്കുക, വീഡിയോ കാണാം

ഡ്രാഗ് റേസുകൾ നടത്തുന്നത് രാജ്യത്ത് പതിവാണ്. വാഹനങ്ങളുടെ പെർഫോമൻസ് എങ്ങനെയുണ്ട് എന്ന് വിലയിരുത്തുന്നതിന് വേണ്ടിയാണ് യുട്യൂബർമാർ ഇത്തരം റേസിങ്ങുകൾ നടത്തുന്നത്. അത്തരത്തിലൊരു റേസിങ്ങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. യൂട്യൂബിൽ ആദിത്യ ഭാട്ടിയ എന്ന വ്യക്തിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാഹന പ്രേമികള്‍ക്ക് ഒരു ആമുഖം ആവശ്യമില്ലാത്ത ഒരു എസ്‌യുവിയാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. ഈ ഭൂഗോളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഓഫ്‌റോഡര്‍ എസ്‌യുവികളുടെ പട്ടികയെടുത്താല്‍ തീര്‍ച്ചയായും അതില്‍ ഡിഫെന്‍ഡര്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റികളുടെയും അതിസമ്പന്നരുടെയും ഗരാജിലെ സ്ഥിരം സാന്നിധ്യമാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളില്‍ ഒന്ന് കൂടിയാണ് ഇത്. അപ്പോൾ പിന്നെ കുടുംബത്തിലെ രണ്ട് കുട്ടികളായ ടാറ്റ കർവ്വ് ഇവിയും ഡിഫൻഡറും മത്സരിച്ചു എന്ന കണക്കിൽ കൂട്ടിയാൽ മതി ഇ ഡ്രാഗ് റേസിങ്ങിനെ. തുടക്കത്തിൽ രണ്ട് മോഡലുകളും സാധാരണ മോഡുകളിലാണ് ആരംഭിച്ചത്. ആദ്യ തവണ ഡിഫൻഡർ തന്നെയാണ് വിജയിച്ചത്.

എന്നാൽ രണ്ടാം തവണ ടാറ്റ കർവ്വ് സ്പോർട് മോഡിലേക്ക് മാറ്റിയപ്പോൾ തന്നെ തുടക്കത്തിൽ പ്രകടമായ മാറ്റങ്ങൾ കാണാൻ സാധിച്ചു. അടുത്ത തവണ ടാറ്റ കർവ്വ് ഇവി തൻ്റെ മുഴുവൻ കരുത്തും പുറത്തെടുത്ത് ഡിഫൻഡറിനെ മറികടന്നു. ലാന്‍ഡ് റോവര്‍ അടുത്തിടെയാണ് 2025 ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ വിപണിയില്‍ എത്തിച്ചത്.

പഴയ ടര്‍ബോര്‍ഡ് പെട്രോള്‍, ഡീസല്‍ യൂണിറ്റുകള്‍ കൂടാതെ പുതിയ V8 എഞ്ചിന്‍ നല്‍കുന്ന 2025 ഡിഫെന്‍ഡര്‍ 1.39 കോടി രൂപ എക്സ്-ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഡിഫെന്‍ഡര്‍ 90, ഡിഫെന്‍ഡര്‍ 110, ഡിഫെന്‍ഡര്‍ 130 എന്നിങ്ങനെ മൂന്ന് വേരിയന്റുകളുമായാണ് പുതിയ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്. ഡിഫെന്‍ഡറിന്റെ MY25 അപ്‌ഡേറ്റിന്റെ ഹൈലൈറ്റ് പുതിയ V8 എഞ്ചിന്‍ കൂട്ടിച്ചേര്‍ത്തതാണ്.

പുതിയതും കൂടുതല്‍ ശക്തവുമായ V8 P425 5.0-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 425 bhp പവറും 610 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. ഡിഫെന്‍ഡര്‍ നിരയില്‍ 2.0 ലിറ്റര്‍, 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിഫെന്‍ഡര്‍ നിരയിലെ ഏറ്റവും ശക്തമായ 4.4 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിനാണ് ടോപ് സ്പെക് ഒക്ട വേവരിയന്റില്‍ വരുന്നത്.

ടാറ്റ കർവ്വ് ഇവിയുടെ കാര്യത്തിലേക്ക് വന്നാൽ ഇന്ത്യൻ വിപണിയിൽ ടാറ്റയിൽ നിന്നുള്ള ആദ്യ കൂപ്പെ ടൈപ്പ് എസ്‌യുവി എന്ന പ്രത്യേകതയും കർവി ഇവിക്കുണ്ട്. 2023 ഓട്ടോ എക്സ്പോയിൽ ഒരു കൺസെപ്റ്റ് മോഡലായി ഇതിനെ അവതരിപ്പിച്ചപ്പോൾ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 45 kWh, 55 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായിട്ടാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്. ബാറ്ററിയുടെ വലിപ്പത്തിനു അനുസരിച്ച് റേഞ്ചിലും മറ്റ് പെർഫോമെൻസിലും മാറ്റങ്ങളുണ്ട്.

Take a Poll

ടാറ്റ കർവ് ഇവി രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വിപണനത്തിന് എത്തിയിരിക്കുന്നത്. ഇവ ഓരോന്നിനും വ്യത്യസ്തമായ പവർ ഔട്ട്പുട്ടുകളും സവിശേഷതകളും ഉണ്ടെന്നാണ് കമ്പനി പറയുന്നത്. 45kWh മോഡൽ 150 bhp കരുത്തിൽ പരമാവധി 215 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയിള്ളതാണ്. 15A സോക്കറ്റുകൾ, 72kW എസി വാൾ ബോക്സുകൾ, DC ഫാസ്റ്റ് ചാർജറുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ചാർജിംഗ് ഓപ്ഷനുകളെയും വാഹനം പിന്തുണയ്ക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

FAQs
ലാൻഡ് റോവർ ഡിഫൻഡറിൻ്റെ വില എത്രയാണ്?

പുതിയ V8 എഞ്ചിന്‍ നല്‍കുന്ന 2025 ഡിഫെന്‍ഡര്‍ 1.39 കോടി രൂപ എക്സ്-ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്

DriveSpark Automotive

More from DriveSpark

Article Published On: Tuesday, March 18, 2025, 17:08 [IST]
English summary
Tata curvv ev challenging land rover defender in drag race viral video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X