പാവങ്ങളുടെ ഉറൂസ് എന്ന പേര് ഇപ്പോഴാ കറക്റ്റായത്, കർവ്വിന് ലംബോർഗിനിയുടെ നിറം നൽകുന്ന വീഡിയോ വൈറൽ

ടാറ്റയുടെ ഇപ്പോൾ അധിക ഡിമാൻ്റുളള ഒരു മോഡലാണ് കൂപ്പെ എസ്‌യുവിയായ കർവ്വ്. ലംബോർഗിനി ഉറൂസിൻ്റെ മഞ്ഞ നിറം വളരെ പ്രസിദ്ധവും അത് പോലെ തന്നെ ഏറെ ഡിമാൻ്റുമുളള മോഡലാണ്. പാവങ്ങളുടെ ഉറൂസ് എന്ന ടാറ്റ കർവ്വിൻ്റെ വിളിപേര് അന്വർത്ഥമാക്കുന്ന രീതിയിൽ കേരളത്തിൽ നിന്നുളള ഒരു ഡീറ്റെയിലിങ്ങ് സെൻ്റർ തങ്ങളുടെ ഒറു കസ്റ്റമറിന് വേണ്ടി ടാറ്റ കർവ്വ് ഇവിക്ക് ഉറൂസിൻ്റെ നിറം നൽകിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോയിൽ, കർവ്വ് ഇവി ഓട്ടോസ്റ്റാർക്കിൽ ലംബോർഗിനിയുടെ ഐക്കണിക് യെല്ലോ സൺബർസ്റ്റ് ഷേഡിനോട് വളരെ അടുത്ത് നിൽക്കുന്ന ഒരു പുതിയ നിറം നൽകുന്നത് കാണാം.

രണ്ട് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ടാറ്റ മോട്ടോർസിന്റെ കൂപ്പെ എസ്‌യുവി നിരത്തുകളില്‍ എത്തിയത്. ഇലക്ട്രിക് വേഷത്തിലാണ് ആദ്യം എത്തിയിരിക്കുന്നതെങ്കിലും പിന്നീട് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലെല്ലാം കർവ് പുറത്തിറക്കിയിരുന്നു. ടാറ്റ മോട്ടോർസിൻ്റെ അഞ്ചാമത്തെ ഓൾ-ഇലക്‌ട്രിക് വാഹനമായ കർവ് ഇവിയുടെ വില തന്നെയാണ് ഹൈലൈറ്റ്. 30 ലക്ഷത്തോളം വന്നേക്കാമെന്ന് പലരും പ്രവചിച്ചിരുന്നുവെങ്കിലും ഇതെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് കമ്പനിയുടെ തീരുമാനം എത്തിയത്.

5 വേരിയന്റുകളിലായി വരുന്ന ടാറ്റ കർവ് ഇലക്ട്രിക് കൂപ്പെ എസ്‌യുവിക്കായി 17.49 ലക്ഷം മുതൽ 21.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. കർവ് ഇവിക്ക് രണ്ട് ബാറ്ററി പായ്ക്ക് ഓപ്‌ഷനുകളും ലഭിക്കുന്നുണ്ട്. ക്രിയേറ്റീവ്, അക്കംപ്ലിഷ്‌ഡ്, അക്കംപ്ലിഷ്‌ഡ് പ്ലസ് വേരിയൻ്റുകൾക്ക് 40.5kWh ബാറ്ററിയും അക്കംപ്ലിഷ്‌ഡ്, അക്കംപ്ലിഷ്‌ഡ് പ്ലസ്, എംപവേർഡ് പ്ലസ്, എംപവേർഡ് പ്ലസ് എ വേരിയൻ്റുകൾക്ക് 55kWh ബാറ്ററി പായ്ക്കുമാണ് തുടിപ്പേകുന്നത്.

ഇതിൽ ആദ്യത്തേതിന് 502 കിലോമീറ്റർ MIDC റേഞ്ച് ലഭിക്കുമ്പോൾ രണ്ടാമത്തേതിന് ഒറ്റ ചാർജിൽ 585 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. കൂപ്പെ എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്ന ടാറ്റ മോട്ടോർസിന്റെ പുതുതലമുറ ബാറ്ററി പായ്ക്കുകൾ അൾട്രാ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അതിനാൽ ചാർജിംഗ് ആർക്കുമൊരു തലവേദനയാവില്ല.

ഡിസി ചാർജർ (70 കിലോവാട്ട്) ചെയ്താൽ 15 മിനിറ്റിനുള്ളിൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാനാവുന്ന റേഞ്ച് കൈവരിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം 40 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 10-80 ശതമാനം ചാർജ് ചെയ്യാനും ഇത് അനുവദിക്കും. വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ ടു വെഹിക്കിൾ (V2V) ചാർജിംഗ് കഴിവുകളോടെയാണ് ടാറ്റ കർവ് ഇവി വരുന്നത്.

എല്ലാ വേരിയൻ്റുകളിലും ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ച 167 bhp പവറുള്ള ഇലക്ട്രിക് മോട്ടോറാണ് വരുന്നത്. ഇത് 0-100 കിലോമീറ്റർ വേഗത വെറും 8.6 സെക്കൻഡിനുള്ളിൽ കൈവരിക്കാനും ഇലക്ട്രിക് കൂപ്പെ എസ്‌യുവിയെ സഹായിക്കും. ടാറ്റ കർവ് ഇവിയുടെ പരമാവധി വേഗം 160 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.

ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ കാറുകളിൽ കാണപ്പെടുന്ന അതേ ഡിസൈൻ ഭാഷ്യം തന്നെയാണ് കർവ് ഇവിയിലും ഉപയോഗിച്ചിരിക്കുന്നത്. മുൻവശത്ത് ഭംഗിയുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളും ബോൾഡ് ഗ്രില്ലും അതിൻ്റെ ഫ്യൂച്ചറിസ്റ്റിക് രൂപം വർധിപ്പിക്കുന്നുണ്ട്. കൂപ്പെ പോലെയുള്ള രൂപം കർവിന് സ്‌പോർട്ടി ലുക്കാണ് സമ്മാനിക്കുന്നത്. അതുല്യമായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളാണ് വശങ്ങളെ മോടിയാക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 1, 2024, 9:54 [IST]
English summary
Tata curvv ev owner used lamborghini s iconic yellow sunburst shade video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X