പെട്രോള്‍ കാറുകളില്‍ ഇത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല! ചാര്‍ജിംഗ് പേടിച്ച് ഇവി വാങ്ങാത്തവര്‍ ഇത് കാണുക

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന രംഗം വളര്‍ച്ചയുടെ പാതയിലാണ്. എന്നിരുന്നാലും പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഇവികളിലേക്ക് മാറാന്‍ ജനങ്ങള്‍ മടിക്കുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടത് റേഞ്ച് ഉത്കണ്ഠയും ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ കുറവുമാണ്. രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യങ്ങള്‍ക്ക് അഭാവം നേരിടുന്നുണ്ട്. സ്വകാര്യ കമ്പനികളാണ് മിക്ക സ്ഥലങ്ങളിലും ഫാസ്റ്റ ചാര്‍ജിംഗ് സേവനങ്ങള്‍ നല്‍കുന്നത്. എന്നിരുന്നാലും പെട്രോള്‍ പമ്പുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുള്ള ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ട് ഇവികളില്‍ ദീര്‍ഘദൂര യാത്രകള്‍ ചെയ്യാന്‍ ആളുകള്‍ പേടിക്കുന്നു.

പെട്രോള്‍ പമ്പുകള്‍ പോലെ ഇവി ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യങ്ങള്‍ രാജ്യത്തുടനീളം ഒരുക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കും. എന്നാല്‍ ഇവികള്‍ വഴിയില്‍ ചാര്‍ജ തീര്‍ന്ന് കുടുങ്ങിപ്പോകാതിരിക്കാന്‍ വാഹന നിര്‍മാതാക്കള്‍ മറ്റ് ചില നൂതന ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് വെഹിക്കിള്‍-ടു-ലോഡ് (V2L) സൗകര്യം. V2L സൗകര്യം വഴി ഒരു ഇവി ഉടമ മറ്റൊരു ഇവി ഉടമയ്ക്ക് സഹായത്തിനെത്തിയ ഒരു സംഭവം അടുത്തിടെ ഉണ്ടായി. അതിനെ കുറിച്ച് നമുക്ക് വിശദമായി വായിക്കാം.

tata nexon ev rescued by curvv ev v2l tech

വെഹിക്കിള്‍-ടു-ലോഡ് സൗകര്യം വഴി ഒരു ഇലക്ട്രിക് വാഹനം ഉപയോഗിച്ച് മറ്റൊന്ന് ചാര്‍ജ് ചെയ്യാന്‍ കഴിയും. അടിയന്തര ഘട്ടങ്ങളില്‍ ഈ സൗകര്യം എത്രത്തോളം സഹായകരമാണെന്ന് തെളിയിക്കുന്ന സംഭവം രാകേഷ് കസ്വാന്‍ എന്ന വ്യക്തിയാണ് കാണിച്ച് തന്നത്. രാകേഷ് കാസ്വാന് ഒരു ടാറ്റ കര്‍വ് ഇവി സ്വന്തമായുണ്ട്. അടുത്തിടെ രാകേഷ് ഹൈവേയിലൂടെ കാര്‍ ഓടിച്ചള് പോകുമ്പോള്‍ ടോള്‍ ബൂത്തിന് സമീപത്തായി ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സ് റോഡരികില്‍ പാര്‍ക്ക് ചെയ്തത് ശ്രദ്ധയില്‍ പെട്ടു.

ഇത് കണ്ട് നെക്‌സോണ്‍ ഇവി മാക്‌സ് ഇലക്ട്രിക് കാറിന്റെ ചാര്‍ജ് തീര്‍ന്നുപോയതായിരിക്കാമെന്ന് രാകേഷ് മനസ്സിലാക്കി. നെക്സോണ്‍ ഇവി മാക്സ് ഇലക്ട്രിക് കാറിന്റെ ഡ്രൈവറോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ സംഗതി സത്യമായിരുന്നു. ഇതോടെ തന്റെ കര്‍വ് ഇവിയില്‍ ഓഫര്‍ ചെയ്യുന്ന വെഹിക്കിള്‍-ടു-ലോഡ് സവിശേഷത ഉപയോഗപ്പെടുത്താന്‍ രാകേഷ് തീരുമാനിച്ചു.

tata nexon ev rescued by curvv ev v2l tech

രാകേഷ് കൃത്യസമയത്ത് എത്തിയില്ലായിരുന്നുവെങ്കില്‍ താന്‍ പെട്ടുപോയേനെ എന്നാണ് നെക്സോണ്‍ ഇവി മാക്സ് ഡ്രൈവര്‍ പറഞ്ഞത്. കാരണം കാര്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് 5 മുതല്‍ 6 കിലോമീറ്റര്‍ വതെ അകലെയാണ് അടുത്ത ചാര്‍ജിംഗ് സ്റ്റേഷനുള്ളത്്. V2L സവിശേഷത ഉപയോഗിച്ച് ഈ ദൂരം ഓടാനുള്ള ചാര്‍ജ് കര്‍വില്‍ നിന്നാണ് നെക്‌സോണ്‍ എടുത്തത്.

കര്‍വ് ഇവിയുടെ മുന്‍വശത്താണ് ചാര്‍ജിംഗ് പോര്‍ട്ട് എങ്കില്‍ നെക്സോണ്‍ ഇവി മാക്‌സ്ിന്റെ പിന്‍ഭാഗത്ത് ഇടതുവശത്താണ് ഇത് കാണാന്‍ സാധിക്കുക. പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് ഇവി മാക്‌സ് ആണ് ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടന്നത്. V2L സവിശേഷത ഉപയോഗപ്പെടുത്താന്‍ കാറില്‍ പ്രത്യേക അഡാപ്റ്റര്‍ ആവശ്യമാണ്. കര്‍വ് ഇവി ഉടമയുടെ പക്കല്‍ അഡാപ്റ്റര്‍ ഉണ്ടായിരുന്നു. നെക്‌സോണ്‍ ഇവി ചാര്‍ജ് ചെയ്യാന്‍ അദ്ദേഹം തന്റെ ഇലക്ട്രിക് വാഹനം ഒരു പവര്‍ ബാങ്കായി ഉപയോഗിച്ചു.

അദ്ദേഹം അഡാപ്റ്റര്‍ പ്ലഗ് ഇന്‍ ചെയ്ത് നെക്‌സോണ്‍ ഇവി ഉടമയോട് തന്റെ ചാര്‍ജറിന്റെ ഒരു അറ്റം അഡാപ്റ്ററുമായും മറ്റേ അറ്റം ചാര്‍ജിംഗ് പോര്‍ട്ടുമായും ബന്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടു.ഇത്തരത്തിലാണ് അടിയന്തര സാഹചര്യത്തില്‍ വെഹിക്കിള്‍-ടു-ലോഡ് സൗകര്യം സഹായകരമാകുന്നത്. ഇന്നത്തെ എല്ലാ ആധുനിക ഇലക്ട്രിക് കാറുകളിലും ഈ സവിശേഷത വാഗ്ദാനം ചെയ്യുന്നു. നെക്‌സോണ്‍ ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഈ ഫീച്ചര്‍ ഉണ്ട്.

ശരിയായ അഡാപ്റ്റര്‍ ഉപയോഗിച്ചാല്‍ മറ്റ് ഇവികള്‍ മാത്രമല്ല ഗൃഹോപകരണങ്ങള്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. നിങ്ങളുടെ ഇലക്ട്രിക് കാറിന്റെ ബാറ്ററിയില്‍ നിന്നുള്ള ചാര്‍ജ് ഉപയോഗിച്ച് ടെലിവിഷനുകള്‍, ഇന്‍ഡക്ഷന്‍ സ്റ്റൗകള്‍, കോഫി മെഷീനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്ക് പവര്‍ നല്‍കാം. നിങ്ങളുടെ പെട്രോള്‍ അല്ലെങ്കില്‍, ഡീസല്‍ തീര്‍ന്ന് പോയാല്‍ ഈ രീതിയില്‍ സഹായിക്കാന്‍ പറ്റില്ല.

ചെറിയ പൈപ്പ് ഉപയോഗിച്ച് ടാങ്കില്‍ നിന്ന് ഇന്ധനം ഊറ്റിയെടുക്കാന്‍ പറ്റുമെങ്കിലും ഒട്ടുമിക്കയാളുകളും അതിന് മുതിരില്ല. പകരം കുപ്പിയിലോ ക്യാനിലോ ഇന്ധനം വാങ്ങിക്കൊണ്ടുവന്ന് സഹായിക്കാറാണ് പതിവ്. അവിടെയാണ് ഇവികള്‍ വ്യത്യസ്തമാകുന്നത്. വാഹനത്തില്‍ ഈ ഫീച്ചറുകള്‍ ഉണ്ടെങ്കിലും നടുറോഡില്‍ കുടുങ്ങിക്കിടക്കുന്ന സഹജീവിയെ സഹായിക്കാനുള്ള മനസ്സാണ് ഒരാള്‍ക്ക് ആദ്യം വേണ്ടത്. ഇത്തരം സാഹചര്യത്തില്‍ V2L ഫീച്ചര്‍ സഹായകമാകുമെന്ന വിവരം അറിയാത്ത നിങ്ങളുടെ സുഹൃത്തിന് ഈ ലേഖനം അയച്ച് കൊടുക്കുമല്ലോ.

More from DriveSpark

Article Published On: Friday, April 25, 2025, 15:00 [IST]
English summary
Tata curvv ev rescues stranded nexon ev max owner using vehicle to load feature know how
കൂടുതല്‍... #auto news #electric car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X