ഓട്ടോണമസ് സിസ്റ്റം ഇനി ഒരു ആഢംബരമല്ല; കാറുകൾക്കായി ADAS സംവിധാനമൊരുക്കി Tata Elxsi

ആഡംബര വാഹനങ്ങൾക്ക് മാത്രമുള്ള പ്രത്യേക ഫീച്ചറുകൾ എന്ന നിലയിൽ നിന്ന്, ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) ക്രമേണ മാസ് മാർക്കറ്റ് കാറുകളിലേക്കും എത്തി ചേരുകയാണ്.

ഓട്ടോണമസ് സിസ്റ്റം ഇനി ഒരു ആഢംബരമല്ല; കാറുകൾക്കായി ADAS സംവിധാനമൊരുക്കി Tata Elxsi

എന്നിരുന്നാലും, ബജറ്റ് അധിഷ്‌ഠിത കാറുകൾക്കായി, ഇലക്ട്രോണിക്‌സ് സോഫ്‌റ്റ്‌വെയർ വികസിപ്പിക്കുന്നതിന് ടാറ്റയുടെ സമർപ്പിത ഇലക്ട്രോണിക് സോഫ്‌റ്റ്‌വെയർ കമ്പനിയായ ടാറ്റ എൽക്‌സി, ഓട്ടോണമസ് ഡ്രൈവിംഗിനായി പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് ഏത് വാഹനത്തിലും റെട്രോഫിറ്റ് ചെയ്യാൻ കഴിയും.

ഓട്ടോണമസ് സിസ്റ്റം ഇനി ഒരു ആഢംബരമല്ല; കാറുകൾക്കായി ADAS സംവിധാനമൊരുക്കി Tata Elxsi

ഓട്ടോണമസ് ഡ്രൈവിംഗ് പ്ലാറ്റ്‌ഫോം കഴിഞ്ഞ പത്ത് വർഷമായി ടാറ്റ എൽക്‌സി വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരുപാട് ഡ്രൈവിംഗ് എയ്‌ഡുകളുടെ പ്രവർത്തനത്തിന് ആവശ്യമായ ഇമേജ് പ്രോസസ്സിംഗിൽ നിന്നാണ് ഇത് ആരംഭിച്ചത്.

ഓട്ടോണമസ് സിസ്റ്റം ഇനി ഒരു ആഢംബരമല്ല; കാറുകൾക്കായി ADAS സംവിധാനമൊരുക്കി Tata Elxsi

മറ്റേതൊരു ADAS സെറ്റപ്പിലെയും പോലെ, ടാറ്റ എൽക്‌സി വികസിപ്പിച്ച പ്ലാറ്റ്‌ഫോമിൽ ഒരു കൂട്ടം റഡാർ അധിഷ്‌ഠിത സെൻസറുകളും ക്യാമറകളും ഉപയോഗിക്കുന്നു. ഈ പ്ലാറ്റ്‌ഫോമിലെ എല്ലാ ഘടകങ്ങളും ഓട്ടോണമസ് ലെവൽ 4 ഡ്രൈവിംഗിന് അനുസൃതമാണെന്ന് കമ്പനി അവകാശപ്പെടുന്നു, അതായത് സ്റ്റിയറിംഗ് വീലിൽ നിങ്ങളുടെ കൈകളില്ലാതെ പൂർണ്ണമായും സെൽഫ് ഡ്രൈവിംഗ് ഫീച്ചർ ഇത് ഉൾക്കൊള്ളുന്നു.

ഓട്ടോണമസ് സിസ്റ്റം ഇനി ഒരു ആഢംബരമല്ല; കാറുകൾക്കായി ADAS സംവിധാനമൊരുക്കി Tata Elxsi

പരിമിതമായ കാഴ്‌ചയിൽ പാർക്കിംഗിൽ ബുദ്ധിമുട്ടുന്ന ഡ്രൈവർമാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ടാറ്റ എൽക്‌സി ഇതിനകം ഒരു ഓട്ടോ പാർക്കിംഗ് സംവിധാനം വികസിപ്പിച്ചെടുത്തിരുന്നു.

ഓട്ടോണമസ് സിസ്റ്റം ഇനി ഒരു ആഢംബരമല്ല; കാറുകൾക്കായി ADAS സംവിധാനമൊരുക്കി Tata Elxsi

"V-Drive" എന്ന് വിളിക്കുന്ന ഒരു ഫോട്ടോ റിയലിസ്റ്റിക് സിമുലേഷൻ എൻവയോൺമെന്റ്, "autonomai" എന്ന് വിളിക്കുന്ന ഒരു ഓട്ടൊനോമസ് ഡ്രൈവിംഗ് മിഡിൽവെയർ സ്റ്റാക്ക്, ക്യാമറ നിരീക്ഷണ സംവിധാനങ്ങൾക്കുള്ള ADAS അൽഗോരിതം, ഓഗ്മെന്റഡ് റിയാലിറ്റി നൽകുന്ന V2X വാലിഡേഷൻ ടൂൾ എന്നിങ്ങനെ വിവിധ സാങ്കേതികവിദ്യകൾ സിസ്റ്റം ഉപയോഗിക്കുന്നു.

ഓട്ടോണമസ് സിസ്റ്റം ഇനി ഒരു ആഢംബരമല്ല; കാറുകൾക്കായി ADAS സംവിധാനമൊരുക്കി Tata Elxsi

ടാറ്റ എൽക്‌സി അപ്‌ലോഡ് ചെയ്‌ത ഒരു യൂട്യൂബ് വീഡിയോയിൽ, ഈ സംവിധാനം ഘടിപ്പിച്ച ടാറ്റ ടിയാഗോയെ നമുക്ക് കാണാൻ കഴിയും. ഈ സിസ്റ്റം സ്വിച്ച് ഓൺ ചെയ്‌തതിന് ശേഷം, പാർക്ക്-ഇൻ, പാർക്ക്-ഔട്ട് എന്നിവയ്‌ക്കായി ട്രാക്ക് പാത്ത് സൃഷ്‌ടിച്ച് നിങ്ങൾ ആദ്യം വാഹനത്തെ പരിശീലിപ്പിക്കേണ്ടതുണ്ട്, ഇവ രണ്ടും വാഹനത്തിന്റെ മെമ്മറിയിൽ സംഭരിക്കപ്പെടും.

ഓട്ടോണമസ് സിസ്റ്റം ഇനി ഒരു ആഢംബരമല്ല; കാറുകൾക്കായി ADAS സംവിധാനമൊരുക്കി Tata Elxsi

നിങ്ങൾ ഈ പാതകൾ സേവ് ചെയ്ത് കഴിഞ്ഞാൽ, അടുത്ത തവണ നിങ്ങൾക്ക് കാർ അതിന്റെ ഡ്രോപ്പ് സോണിൽ ഡ്രോപ്പ് ചെയ്യാം, ഈ ഡ്രോപ്പ് സോൺ എന്നത് നിങ്ങൾ ട്രാക്ക് റെക്കോർഡ് ചെയ്യാൻ തുടങ്ങിയ സ്ഥലത്താണ്.

ഓട്ടോണമസ് സിസ്റ്റം ഇനി ഒരു ആഢംബരമല്ല; കാറുകൾക്കായി ADAS സംവിധാനമൊരുക്കി Tata Elxsi

ഒരു സമർപ്പിത മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച്, "നോസ് ഇൻ" അല്ലെങ്കിൽ "നോസ് ഔട്ട്" എന്നീ രണ്ട് മോഡുകളിൽ ഒന്ന് തിരഞ്ഞെടുത്ത് നിങ്ങൾക്ക് ഓട്ടോ-പാർക്കിംഗ് സിസ്റ്റം പ്രവർത്തനക്ഷമമാക്കാം.

ഓട്ടോണമസ് സിസ്റ്റം ഇനി ഒരു ആഢംബരമല്ല; കാറുകൾക്കായി ADAS സംവിധാനമൊരുക്കി Tata Elxsi

"സ്‌റ്റാർട്ട് പാർക്കിംഗ്" ടാനിൽ ക്ലിക്ക് ചെയ്യുമ്പോൾ, വാഹനം കഴിഞ്ഞ തവണ പാർക്ക്-ഇൻ സേവ് ചെയ്തിട്ടുള്ള പാത പിന്തുടരുകയും സ്വയം ആ സ്ഥലത്ത് പാർക്ക് ചെയ്യുകയും ചെയ്യുന്നു. മൊബൈൽ ആപ്ലിക്കേഷനിലെ അതേ നടപടിക്രമത്തിലൂടെ പാർക്ക്-ഔട്ടിനായിട്ടും മുമ്പ് സേവ് ചെയ്ത അതേ പാത പിന്തുടർന്ന് വാഹനത്തിന് പാർക്കിംഗ് സ്പേസിൽ നിന്ന് പുറത്തേക്ക് നീങ്ങാനും കഴിയും.

ഓട്ടോണമസ് സിസ്റ്റം ഇനി ഒരു ആഢംബരമല്ല; കാറുകൾക്കായി ADAS സംവിധാനമൊരുക്കി Tata Elxsi

എന്നിരുന്നാലും, ഒരു വ്യക്തി അല്ലെങ്കിൽ മറ്റൊരു വാഹനം പോലെയുള്ള ഒരു തടസ്സം വാഹനത്തിന് അനുഭവപ്പെടുകയാണെങ്കിൽ, അത് നീങ്ങുന്നത് നിർത്തും. മുന്നിലും പിന്നിലുമുള്ള സെൻസറുകളും ക്യാമറകളും ഇത്തരത്തിലുള്ള കാര്യങ്ങൾ കണ്ടെത്തുന്നു. വാഹനത്തിന്റെ പാതയിൽ നിന്ന് തടസ്സം അകന്ന് കഴിഞ്ഞാൽ, അത് സേവ്ഡ് പാതയിലേക്ക് നീങ്ങുന്നത് പുനരാരംഭിക്കും.

ഓട്ടോണമസ് സിസ്റ്റം ഇനി ഒരു ആഢംബരമല്ല; കാറുകൾക്കായി ADAS സംവിധാനമൊരുക്കി Tata Elxsi

ടാറ്റ എൽക്‌സി മറ്റ് കാറുകൾക്കായും ഒരു ഓട്ടോണമസ് ലെവൽ-4 ഡ്രൈവിംഗ് സിസ്റ്റവും വികസിപ്പിച്ചെടുത്തു. സിസ്റ്റത്തിന്റെ കഴിവുകൾ പ്രദർശിപ്പിക്കാൻ അവർ മാരുതി സുസുക്കി ഇഗ്നിസ് ഉപയോഗിച്ചു. ഓട്ടോണമസ് ഡ്രൈവിംഗിന് ഉപയോഗിക്കുന്ന സിസ്റ്റത്തിന് സമാനമായി ചുറ്റുപാടുകളുടെയും സിസ്റ്റങ്ങളുടെയും 3D മാപ്പിംഗ് നിർമ്മിക്കാൻ സിസ്റ്റം LIDAR ഉപയോഗിക്കുന്നു.

ഒരു ഫലപ്രദമായ ADAS പ്ലാറ്റ്ഫോം വികസനത്തിനായി ചില വെല്ലുവിളികൾ വരാനിരിക്കുന്നതായി Tata Elxsi വിശ്വസിക്കുന്നു, അതിൽ സോഫ്‌റ്റ്‌വെയറിന്റെ ഉയർന്ന വില, റോഡുകളിലെ തെറ്റായ ലെയിൻ അടയാളപ്പെടുത്തൽ, ട്രാഫിക് സിഗ്നലുകൾ, ജനങ്ങൾക്കിടയിൽ ADAS-നെ കുറിച്ചുള്ള അവബോധമില്ലായ്മ എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും, കമ്പനി അടുത്ത നാല് മുതൽ അഞ്ച് വർഷത്തേക്ക് ശ്രദ്ധ വെച്ച് പ്രവർത്തിക്കുന്നു, ഇത് ഈ വെല്ലുവിളികൾ ഒരു പരിധിവരെ കുറയ്ക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

Most Read Articles

Malayalam
English summary
Tata elxsi developes adas tech which can be set on all cars
Story first published: Saturday, November 20, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X