ടാറ്റ എന്ന സുമ്മാവാ; ഹരിയാനയിൽ ഒരു പൊളി പൊളിക്കും
ഹരിയാന റോഡ്‌വേസിൽ നിന്ന് 1,000 ബസുകൾക്ക് ഓർഡർ ലഭിച്ചതായി ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ ആണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
കരാർ പ്രകാരം 52 സീറ്റുകളുള്ള പൂർണമായും ബിഎസ് VI ഡീസൽ ബസുകൾ ഘട്ടം ഘട്ടമായി കമ്പനി വിതരണം ചെയ്യും. ടാറ്റ മോട്ടോഴ്‌സ് ബസുകൾ മികച്ച യാത്രാ സൗകര്യം, ഉയർന്ന ഇന്ധനക്ഷമത, വിശ്വാസ്യത, കുറഞ്ഞ ഉടമസ്ഥാവകാശം എന്നിവ വാഗ്ദാനം ചെയ്യുന്നു.

സർക്കാർ ടെൻഡർ പ്രക്രിയയിലൂടെയാണ് ഇ-ബിഡ്ഡിംഗ് പ്രക്രിയ നടത്തിയത്. ബസുകൾ എല്ലാ പങ്കാളികൾക്കും ഒരുപോലെ ആനുകൂല്യങ്ങൾ നൽകുമെന്നും യാത്രക്കാർക്ക് സമാനതകളില്ലാത്ത ആശ്വാസം നൽകുക എന്നതാണ് ഹരിയാന ഗതാഗത വകുപ്പിൻ്റെ ഉദ്ദേശം. ഈ ബസുകളുടെ ഡെലിവറി ഹരിയാന സർക്കാരുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും സംസ്ഥാനത്തെ പൗരന്മാർക്ക് ആധുനിക പൊതുഗതാഗതം ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യും. ഇന്ത്യയിൽ പൊതുഗതാഗതം നവീകരിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ് എപ്പോഴും ടാറ്റ മോട്ടോഴ്സ്
ഹരിയാന സംസ്ഥാനത്തുടനീളം സുഗമമായ യാത്രാസൗകര്യം അനുവദിക്കുന്ന അന്തർസംസ്ഥാന പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പുതിയ ബസുകളുടെ ഇൻഡക്ഷൻ സഹായിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം അടുത്തിടെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (ബിഎംടിസി) നിന്ന് 921 ഇലക്ട്രിക് ബസുകളുടെ ഓർഡർ കമ്പനി നേടിയതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരുന്നു.
കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡിന്റെ (CESL) വലിയ ടെൻഡറിന് കീഴിൽ, കരാർ പ്രകാരം ടാറ്റ മോട്ടോഴ്‌സ് 12 വർഷത്തേക്ക് 12 മീറ്റർ ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യുകയും പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യും. സുസ്ഥിരവും സുഖപ്രദവുമായ യാത്രയ്‌ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മികച്ച ഡിസൈനും മികച്ച ഇൻ-ക്ലാസ് സവിശേഷതകളും ഉള്ള തദ്ദേശീയമായി വികസിപ്പിച്ച ഒരു വാഹനമാണ് ടാറ്റ സ്റ്റാർബസ് എന്ന് കമ്പനി പറയുന്നു.
കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ യഥാക്രമം ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ നിന്ന് (ഡിടിസി) 1,500 ഇലക്ട്രിക് ബസുകളും പശ്ചിമ ബംഗാൾ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ നിന്ന് (ഡബ്ല്യുബിടിസി) 1,180 ഇലക്ട്രിക് ബസുകള്‍ക്കുള്ള ഓര്‍ഡറുകളും ടാറ്റ മോട്ടോഴ്‌സിന് ഇതിനകം ലഭിച്ചിട്ടുണ്ട്. ബാറ്ററി-ഇലക്‌ട്രിക്, ഹൈബ്രിഡ്, സിഎൻജി, എൽഎൻജി, ഹൈഡ്രജൻ ഫ്യൂവൽ സെൽ ടെക്‌നോളജി എന്നിവ ഉൾപ്പെടെ ഇതര ഇന്ധന സാങ്കേതികവിദ്യ ഉപയോഗിച്ച് നൂതനമായ മൊബിലിറ്റി സൊല്യൂഷനുകൾ എഞ്ചിനീയറിംഗ് ചെയ്യാൻ ടാറ്റ മോട്ടോഴ്‌സിന്റെ അത്യാധുനിക ഗവേഷണ-വികസന സൗകര്യങ്ങൾ സ്ഥിരമായി പ്രവർത്തിച്ചിട്ടുണ്ട്.
നാളിതുവരെ, ടാറ്റ മോട്ടോഴ്‌സ് 715-ലധികം ഇലക്ട്രിക് ബസുകൾ ഇന്ത്യയിലെ ഒന്നിലധികം നഗരങ്ങളിലായി വിതരണം ചെയ്‍തിട്ടുണ്ട്. കൂടാതെ, അവ മൊത്തം 40 ദശലക്ഷത്തിലധികം കിലോമീറ്ററുകൾ സഞ്ചരിച്ചതായും കമ്പനി പറയുന്നു.
കൺവെ൪ജ൯സ് എന൪ജി സ൪വീസസ് ലിമിറ്റഡിനു കീഴിലുള്ള ടെ൯ഡ൪ വഴി ദില്ലി ട്രാ൯സ്പോ൪ട്ട് കോ൪പ്പറേഷനിൽ (ഡിടിസി) നിന്ന് 1500 ഇലക്ട്രിക് ബസുകളുടെ ഓ൪ഡറുകളും അടുത്തിടെ ടാറ്റ മോട്ടോഴ്സ് സ്വന്തമാക്കിയിരുന്നു.
രാജ്യത്തെ എറ്റവും സ്വീകാര്യത ഉളള വാഹനനിർമാതാക്കളാണല്ലോ ടാറ്റ മോട്ടോഴ്സ്. രാജ്യത്തിൻ്റെ പുരോഗതിക്കും ഉന്നമനത്തിനുമായി ഒരുപാട് സേവനങ്ങളും സഹായങ്ങളും ചെയ്യുന്നുണ്ട് ടാറ്റ. ഹരിയാന സർക്കാരിന് വേണ്ടി 1000 ബസുകൾ നൽകുന്നത് മാത്രം കൊണ്ടല്ല അങ്ങനെ പറഞ്ഞത്. ടാറ്റ അന്നും ഇന്നും ഒരു വികാരമാണ് എന്നതാണ് സത്യം. ടാറ്റ ഇല്ക്ട്രിക് കാറുകളുടെ വിപണിയിലേക്ക് കൂടി ചുവട് വച്ചതോടെ ടാറ്റ ഇപ്പോൾ ആരേ കൊണ്ടും തടുക്കാൻ കഴിയാത്ത ശക്തി ആയി മാറി എന്ന് പറയാതെ വയ്യ


Click it and Unblock the Notifications








