Tata Harrier സൂര്യൻ്റെ പകയിൽ നീറിയൊടുങ്ങിയത് ബംബറും ഗ്രില്ലും; വൈറൽ ഫോട്ടോ കാണാം

ഇപ്പോൾ രാജ്യത്ത് വലിയ രീതിയിലുളള ഉഷ്ണക്കാറ്റ് വീശിക്കൊണ്ട് ഇരിക്കുകയാണ്. കേരളത്തിലും ബാംഗ്ലൂരുവിലും സ്ഥിതി വ്യത്യസ്തമല്ല. വെയിലിൻ്റെ ചൂട് കൊണ്ട് ഉരുകി പോകുവാണെന്ന് നമ്മൾ പറയാറുണ്ട്. പക്ഷേ ബാംഗ്ലൂരിൽ അത് സത്യമായി. നഗരത്തിൽ നിർത്തിയിട്ടിരുന്ന ടാറ്റ ഹാരിയറിൻ്റെ ബംബറും ഗ്രില്ലും ചൂട് കൊണ്ട് ഉരുകി പോയതിൻ്റെ വീഡിയോ വൈറലാണ് സമൂഹമാധ്യമങ്ങളിൽ.

വാഹനത്തിൻ്റെ ഉടമസ്ഥൻ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വെയിലത്ത് പാർക്ക് ചെയ്ത് പോയി തിരികെ വന്നതിന് ശേഷമാണ് ഉരുകി പോയ ബംബറും ഗ്രില്ലും ഉടമസ്ഥൻ ശ്രദ്ധിക്കുന്നത്. 2021 മോഡൽ ടാറ്റ ഹാരിയറാണ് ഉടമസ്ഥനായ സൗരവ് നഹത ഉപയോഗിക്കുന്നത്. വാഹനത്തിൻ്റെ മികച്ച ബിൽഡ് ക്വാളിറ്റി കൊണ്ട് മാത്രമാണ് താൻ ഈ വാഹനം സ്വന്തമാക്കിയത് എന്നാണ് ഉടമ പറയുന്നത്. പക്ഷേ ഈ സംഭവത്തിൽ താൻ വളരെ നിരാശനാണ് എന്നും അറിയിച്ചു.

Tata Harrier സൂര്യൻ്റെ പകയിൽ നീറിയൊടുങ്ങിയത് ബംബറും ഗ്രില്ലും; വൈറൽ ഫോട്ടോ കാണാം

എന്തായാലും അദ്ദേഹത്തിൻ്റെ ട്വീറ്റ് ഫലം കണ്ടുവെന്ന് വേണം പറയാൻ. ടാറ്റ അദ്ദേഹത്തെ ബന്ധപ്പെടുകയും മുന്നോട്ടുളള സർവീസിന് എത്തിക്കാൻ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കമ്പനി സ്വയം റിപ്പയർ ചെയ്യുമോ ഉടമ കാശ് മുടക്കേണ്ടി വരുമോ എന്ന് കണ്ടറിയണം. എന്തായാലും ആദ്യമായിട്ടാണ് ചൂടിൻ്റെ ആഘാതം മൂലം കാറിൻ്റെ ബംബറും ഗ്രില്ലും ഉരുകിയെന്നൊരു വാർത്ത കേൾക്കുന്നത്. 2019 മുതലാണ് ഇന്ത്യൻ നിരത്തുകളിൽ ടാറ്റയുടെ മികച്ച എസ്‌യുവിയായ ഹാരിയർ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

കാണുന്ന മാത്രയിൽ തന്നെ ആരേയും ആകർഷിച്ചു വലയിൽ വീഴ്ത്താൻ മാത്രം പ്രാപ്തമായ ഒന്ന് തന്നെയാണ് ഹാരിയർ. 2022-ന്റെ തുടക്കത്തിൽ ഹാരിയറിന് ഒരു മിഡ്‌ലൈഫ് അപ്‌ഡേറ്റ് ലഭിച്ചു, അതിനുശേഷം എസ്‌യുവിക്ക് ചെറിയ ഫീച്ചർ കൂട്ടിച്ചേർക്കലുകളും പുതിയ വർണ്ണ സ്കീമുകളും മാത്രമേ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ മാസം ഗ്രേറ്റർ നോയിഡയിൽ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ഹാരിയറിന്റെയും സഫാരിയുടെയും റെഡ് ഡാർക്ക് എഡിഷനുകൾ കമ്പനി പ്രദർശിപ്പിച്ചിരുന്നു.

Tata Harrier സൂര്യൻ്റെ പകയിൽ നീറിയൊടുങ്ങിയത് ബംബറും ഗ്രില്ലും; വൈറൽ ഫോട്ടോ കാണാം

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, ADAS അടിസ്ഥാനമാക്കിയുള്ള ഡ്രൈവർ-അസിസ്റ്റീവ്, സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവ പോലുള്ള അപ്‌ഡേറ്റുകളാണ് ഹാരിയർ സഫാരി എന്നിവയുടെ റെഡ് ഡാർക്ക് എഡിഷനുകൾ സ്വീകരിച്ചിരിക്കുന്നത്. അതേസമയം നെക്സോൺ സബ്-4 മീറ്റർ എസ്‌യുവിയിൽ എന്താകും ടാറ്റ മോട്ടോർസ് കരുതിവെച്ചിരിക്കുന്നത് എന്നത് പുറത്തുവിട്ടിട്ടില്ല.

മുൻ ഫെൻഡറുകളിൽ സ്ഥാപിച്ചിരിക്കുന്ന റെഡ് ആക്സന്റ്, കാർനെലിയൻ റെഡ് ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, സെന്റർ കൺസോളിൽ കാണുന്ന റെഡ് ഗാർണിഷിംഗ്, ചുവന്ന നിറത്തിൽ അലങ്കരിച്ച ഡോർ ഹാൻഡിലുകൾ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ നവീകരണങ്ങളിൽ ഉൾപ്പെടുക. ഇന്റീരിയറിൽ മുകളിൽ പറഞ്ഞതു ഫീച്ചറുകൾക്ക് പുറമെ സൺറൂഫ് ബ്ലൈന്റിന് ചുറ്റുമുള്ള ആംബിയന്റ് ലൈറ്റിംഗും ഇടംപിടിക്കും. ഇത്തം കോസ്മെറ്റിക്, ഫീച്ചർ പരിഷ്ക്കാരങ്ങൾ മാറ്റി നിർത്തിയാൽ പുതിയ നെക്സോൺ, ഹാരിയർ, സഫാരി എന്നിവയുടെ റെഡ് ഡാർക്ക് എഡിഷൻ വേരിയന്റുകളിൽ മറ്റ് മെക്കാനിക്കൽ മാറ്റങ്ങൾ ഒന്നും തന്നെയുണ്ടാവില്ല.

എഞ്ചിൻ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം സമാനമായി തന്നെ തുടരും. നെക്സോൺ കോം‌പാക്‌ട് എസ്‌യുവിയിൽ 1.2 ലിറ്റർ റെവോട്രോൺ പെട്രോളും 1.5 ലിറ്റർ റെവോടോർക്ക് ഡീസൽ എഞ്ചിനും തന്നെയാവും തെരഞ്ഞെടുക്കാനാവുക. അതേസമയം ഹാരിയർ, സഫാരി എസ്‌യുവികൾ പരിചിതമായ 2.0 ലിറ്റർ എഫ്‌സി‌എ ഉറവിടമുള്ള ഡീസൽ എഞ്ചിൻ ഉപയോഗിക്കും. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം പാലിക്കുന്നതിനുള്ള നവീകരണങ്ങൾ എഞ്ചിനിലേക്ക് എത്തും. എന്നാൽ പവർ കണക്കുകളിലൊന്നും മാറ്റമുണ്ടാവില്ലെന്ന് ഉറപ്പിക്കാം. പരമാവധി 170 bhp കരുത്തിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ഇവ പ്രാപ്‌തമായിരിക്കും.

കാസിരംഗ എഡിഷന്റെ മൊത്തത്തിലുള്ള ഡിസൈൻ മെച്ചപ്പെടുത്തുന്നതിനായി ടാറ്റ മോട്ടോർസ് പുതിയ കൂട്ടിച്ചേർക്കലുകളുടെ ഒരു പരമ്പര തന്നെയാണ് അവതരിപ്പിച്ചത്. പുതുതായി ചേർത്ത കാസിരംഗ എഡിഷനുകളിൽ ഗ്രാസ്‌ലാൻഡ് ബീജ് ബാഹ്യ ബോഡി കളറും പിയാനോ ബ്ലാക്ക് ഫിനിഷിൽ ഡ്യുവൽ ടോൺ റൂഫുമാണ് ബ്രാൻഡ് ചേർത്തത്.

കൂടാതെ എസ്‌യുവികളുടെ ഫ്രണ്ട് ഫെൻഡറിൽ ഒരു പുതിയ സാറ്റിൻ ബ്ലാക്ക് റിനോ മാസ്‌കട്ടും ടാറ്റ അവതരിപ്പിക്കുന്നു. അകത്തേക്ക് കടക്കുമ്പോൾ കാസിരംഗ ശ്രേണിയിലെ എസ്‌യുവികൾ ഇരട്ട-ടോൺ എർത്തി ബീജ് ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയും ട്രോപ്പിക്കൽ വുഡ് ഡാഷ്‌ബോർഡും കൂടാതെ നിരവധി എർത്തി ബീജ് നിറത്തിലുള്ള ഇൻസെർട്ടുകളും നൽകിയാണ് പൂർത്തീകരിച്ചിരിക്കുന്നത്. മാനുവൽ, ഡീസൽ പതിപ്പുകളിൽ ടാറ്റ ഹാരിയർ ലഭ്യമാവുന്ന എസ്‌യുവിക്ക് 14.53 ലക്ഷം മുതൽ 20.46 ലക്ഷം രൂപ വരെയാണ് വില. അതേസമയം ഓട്ടോമാറ്റിക് ഹാരിയറിന് അടിസ്ഥാന മോഡലിന് 17.23 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 21.81 ലക്ഷം രൂപയുമാണ് മുടക്കേണ്ടി വരിക.

More from DriveSpark

Article Published On: Friday, April 21, 2023, 13:30 [IST]
English summary
Tata harrier bumper and grill melted due to heavy heat viral photos
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X