ഇടിക്കൂട്ടില്‍ കയറാത്ത ഹാരിയറിന് വരെ ഇജ്ജാതി ഉരുക്കുറപ്പ്! ടാറ്റയുടെ ബില്‍ഡ് ക്വാളിറ്റിക്ക് വീണ്ടും കൈയ്യടി

ഏറ്റവും സുരക്ഷിതമായ കാറുകള്‍ പുറത്തിറക്കുന്ന കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. ഇന്ത്യ തദ്ദേശീയമായി ആരംഭിച്ച കാര്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാമായ ഭാരത് NCAP നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഇതുവരെ പരീക്ഷിച്ചത് നാല് ടാറ്റ കാറുകളാണ് അതില്‍ നാലും 5 സ്റ്റാര്‍ റേറ്റിംഗുമായി കഴിവ് തെളിയിച്ചിരുന്നു. ഇതില്‍ രണ്ട് ഐസി എഞ്ചിന്‍ കാറുകളും രണ്ടെണ്ണം ഇലക്ട്രിക് കാറുകളുമായിരുന്നു. ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ മാറ്റിവെച്ചാല്‍ തന്നെ അപകടങ്ങളില്‍ നിന്ന് യാത്രക്കാരെ പോറല്‍ പോലും ഏല്‍പ്പിക്കാതെ ടാറ്റ കാറുകള്‍ രക്ഷിച്ച നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ സമീപകാലത്ത് നടന്ന ഏറ്റവും പുതിയ സംഭവമാണ് ഇനി പറയാന്‍ പോകുന്നത്.

ടാറ്റ ഹാരിയര്‍ എസ്‌യുവിയാണ് ഇപ്പോള്‍ ടാറ്റയുടെ ബില്‍ഡ് ക്വാളിറ്റിക്ക് വീണ്ടും കൈയ്യടി നേടിക്കൊടുത്തിരിക്കുന്നത്. റോഡിന്റെ വശത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്ക് ട്രെയിലറിന്റെ പിന്‍ഭാഗത്ത് ഇടിച്ചിട്ടും ഡ്രൈവറെയും യാത്രക്കാരെയും സംരക്ഷിക്കുകയായിരുന്നു ഈ കാര്‍. അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി. ദ ഇന്ത്യന്‍ മോട്ടോര്‍ഹെഡ്സ് ആണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

tata harrier crashes into parked truck

അപകടം നടന്ന സ്ഥലം ഏതാണെന്ന് വീഡിയോയില്‍ പരാമര്‍ശിക്കുന്നില്ല. ട്രെയിലറിനു താഴെ ഒരു ടാറ്റ ഹാരിയര്‍ കുടുങ്ങിക്കിടക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ക്രാഷ് ടെസ്റ്റിംഗിനായി ടാറ്റ സമര്‍പ്പിക്കാത്ത പ്രീ-ഫേസ്ലിഫ്റ്റ് ഹാരിയര്‍ ഡാര്‍ക്ക് എഡിഷനാണ് അപകടത്തില്‍ പെട്ടത്. ടാറ്റ ഈ കാര്‍ ക്രാഷ് ടെസ്റ്റിന് അയച്ചിട്ടില്ല എങ്കിലും എസ്‌യുവിയുടെ ബില്‍ഡ് ക്വാളിറ്റിയെ കുറിച്ച് ജനങ്ങള്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നു. അത് അരക്കിട്ടുറപ്പിക്കുന്നതാണ് ഈ സംഭവം.

ഇവിടെ റോഡിന്റെ അരികില്‍ ട്രെയിലര്‍ പാര്‍ക്ക് ചെയ്തത് ഹാരിയര്‍ ഡ്രൈവറുടെ ശ്രദ്ധയില്‍ പെടാത്തതാണ് അപകടം സംഭവിക്കാന്‍ കാരണമെന്നാണ് തോന്നുന്നത്. ട്രെയിലര്‍ കണ്ടപ്പോള്‍ ഡ്രൈവര്‍ ബ്രേക്ക് അമര്‍ത്താന്‍ ശ്രമിച്ചെങ്കിലും പിന്‍വശത്ത് ചെന്നിടിച്ചതാകാനാണ് സാധ്യത. എസ്‌യുവി ഇടിയുടെ ആഘാതം താരതമ്യേന നന്നായി ആഗിരണം ചെയ്തു. ട്രെയിലറിന് പിന്നില്‍ ഒരു അണ്ടര്‍റൈഡ് പ്രൊട്ടക്ഷന്‍ ഗാര്‍ഡ് ഉള്ളതായി തോന്നുന്നില്ല. ഇതോടെ എസ്‌യുവിയുടെ ബമ്പര്‍ ട്രെയിലറിനടിയിലേക്ക് കയറാന്‍ കാരണമായി.

tata harrier crashes into parked truck

ടൗ ട്രക്ക് ഉപയോഗിച്ചാണ് ട്രെയിലറിന്റെ അടിയില്‍ കുടുങ്ങിയ ഹാരിയറിനെ വേര്‍പെടുത്തിയെടുത്തത്. കാറില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നതല്ലാതെ മറ്റ് വിവരങ്ങള്‍ ഒന്നും വീഡിയോയില്‍ പറയുന്നില്ല. ഹാരിയറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബോണറ്റ് ചതഞ്ഞതിനൊപ്പം മുന്‍വശത്തെ ബമ്പര്‍, ഹെഡ്‌ലൈറ്റുകള്‍, റേഡിയേറ്റര്‍, ബോണറ്റിന് താഴെയുള്ള മറ്റ് ഘടകങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

എസ്‌യുവി ആഘാതം നന്നായി ആഗിരണം ചെയ്‌യതിട്ടുണ്ടെങ്കിലും വാഹനം അമിത വേഗതയില്‍ ആയിരുന്നുവെന്ന് തോന്നുന്നില്ല. ഹാരിയറിന്റെ മുന്‍വശത്തെ ഗ്ലാസ്സിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എസ്‌യുവിയുടെ പില്ലറുകള്‍ കേടുകൂടാതെയിരിക്കുന്നതിനാല്‍ യാത്രക്കാര്‍ ഡോര്‍ തുറന്ന് തന്നെ പുറത്തിറങ്ങിയതാകാനാണ് സാധ്യത. അപകടസമയത്ത് എയര്‍ബാഗുകള്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഈ അപകടം നമുക്ക് ഒത്തിരി കാര്യങ്ങള്‍ പഠിപ്പിച്ച് തരുന്നുണ്ട്.

tata harrier crashes into parked truck

ഇന്ത്യന്‍ റോഡുകള്‍ പ്രവചനാതീതമായിരിക്കുമെന്നും വളയം പിടിക്കുമ്പോള്‍ ഒരു നിമിഷം ശ്രദ്ധ തെറ്റുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ഈ സംഭവം ഓര്‍മിപ്പിക്കുന്നു. ഇവിടെ ട്രെയിലര്‍ റോഡ് അരികില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതാണോ അതോ ഹാരിയര്‍ ഡ്രൈവറുടെ ഭാഗത്താണോ തെറ്റ് എന്ന് ആധികാരികമായി പറയാന്‍ സാധിക്കില്ല. എന്തായാലും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വണ്ടിയോടിക്കുമ്പോള്‍ ജാഗ്രത പാലിക്കുക എന്ന് മാത്രമാണ് പറയാന്‍ ഉള്ളത്. അനുവദിക്കപ്പെട്ട വേഗപരിധിയില്‍ മാത്രം വാഹനം ഓടിക്കുകയും യാത്രക്കാര്‍ എല്ലാവരും സീറ്റ്‌ബെല്‍റ്റ് ധരിക്കുക.

തുടക്കത്തില്‍ പറഞ്ഞ പോലെ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച വാഹനങ്ങളില്‍ ഒന്നാണ് ടാറ്റ ഹാരിയര്‍. ചേട്ടനായ സഫാരിക്കും ഇടിപ്പരീക്ഷയില്‍ എ പ്ലസാണ്. നേരത്തെ ഗ്ലോബല്‍ NCAP പരീക്ഷയിലും 5-സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. ടാറ്റ ഹാരിയറിനും സഫാരിക്കും മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 32-ല്‍ 30.08 പോയിന്റും കുട്ടികളുടെ സംരക്ഷണത്തില്‍ 49-ല്‍ 44.54 പോയിന്റും ലഭിച്ചു. എസ്‌യുവികളില്‍ ഏഴ് എയര്‍ബാഗുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ആറ് എയര്‍ബാഗുകള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡാണ്.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എല്ലാ വരികളിലും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഒപ്പം ആങ്കര്‍ പ്രിറ്റെന്‍ഷനര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിട്രാക്ടര്‍, പ്രെറ്റെന്‍ഷനര്‍, ലോഡ് ലിമിറ്റര്‍ എന്നീ സേഫ്റ്റി ഫീച്ചറുകളും സ്റ്റാന്‍ഡേര്‍ഡായി വരുന്നു. 15.49 ലക്ഷം രൂപ മുതലാണ് ടാറ്റ ഹാരിയറിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 26.44 ലക്ഷം രൂപയാണ് മുടക്കേണ്ടത്.

More from DriveSpark

Article Published On: Wednesday, June 19, 2024, 16:42 [IST]
English summary
Tata harrier crashed into truck trailer parked road side all passengers safe
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X