പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചിട്ടും 3 ജീവന്‍ രക്ഷിച്ച് ടാറ്റ ഹാരിയര്‍! ഓടിച്ചയാളെ കണ്ട് ഞെട്ടി നാട്ടുകാര്‍

ഇന്ത്യയില്‍ 18 വയസ് തികഞ്ഞ വ്യക്തികള്‍ക്കാണ് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ സാധിക്കുക. എന്നാല്‍ പലപ്പോഴും ലൈസന്‍സില്ലാതെ വണ്ടിയുമായി പുറത്തിറങ്ങുന്ന 'കുട്ടിഡ്രൈവര്‍മാര്‍' വലിയ അധികാരികള്‍ക്ക് തലവേദനയാണ്. ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പേ വളയം പിടിച്ച് തുടങ്ങുന്ന ഇവര്‍ റോഡപകടങ്ങള്‍ സൃഷ്ടിച്ച സാഹചര്യങ്ങള്‍ നിരവധിയാണ്.

ബോധവല്‍ക്കരണം നടത്തുകയും വാഹനം നല്‍കുന്ന മാതാപിതാക്കള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും ചെയ്തിട്ടും ഈ പ്രവണതക്ക് ഒട്ടും കുറവ് വന്നിട്ടില്ല. ഇത് തെളിയിക്കുന്ന ഒരു സംഭവമാണ് ജാര്‍ഖണ്ഡ് സംസ്ഥാനത്ത് നടന്നത്. പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാര്‍ഥി ഓടിച്ച ടാറ്റ ഹാരിയര്‍ കാര്‍ പാലത്തിന് മുകളില്‍ നിന്ന് വീണ് അപകടത്തില്‍ പെട്ടു. 12-ാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥികള്‍ ആയിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടിയാണ് കാര്‍ ഓടിച്ചിരുന്നത്.

tata harrier suv accident students survive

12-ാം ക്ലാസ് വിദ്യാര്‍ത്ഥിയായതിനാല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഹാരിയര്‍ ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിക്ക് ടെല്‍മാകോ പാലത്തിന് സമീപത്ത് വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. എസ്‌യുവി റോഡിലെ റെയിലിംഗില്‍ ഇടിച്ച് പാലത്തില്‍ നിന്ന് വീണുവെന്നാണ് കരുതപ്പെടുന്നത്. ഇടതുവശത്തെ ഡോറുകള്‍, മുന്‍ ബമ്പര്‍, ബോണറ്റ്, റൂഫ് എന്നിവയുടെ കേടുപാടുകള്‍ വീഡിയോയില്‍ കാണാം.

ആഘാതം നന്നായി ആഗിരണം ചെയ്തതിനാല്‍ അപകടശേഷവും എസ്യുവി നല്ല ഷെയ്പ്പില്‍ കാണപ്പെടുന്നു. റൂഫ് തകര്‍ന്നിട്ടില്ല, എയര്‍ബാഗുകളും യഥാസമയം വിന്യസിച്ചതിനാല്‍ യാത്രക്കാര്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്ന് കരുതാം.വിദ്യാര്‍ത്ഥികള്‍ അപകടകരമായ രീതിയിലായിരുന്നു വാഹനം ഓടിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മദ്യലഹരിയിലായിരുന്നു വിദ്യാര്‍ത്ഥി കാര്‍ ഓടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് ഇതിനുള്ള തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

tata harrier suv accident students survive

അപകടം ഏറെ ഞെട്ടിക്കുന്നതാണെങ്കിലും കാറിലുണ്ടായിരുന്ന യാത്രക്കാര്‍ രക്ഷപ്പെട്ടു. കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിക്ക് നിസാര പരിക്കുകളുണ്ട്. എന്നാല്‍ മറ്റ് രണ്ട് പേര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. പ്രതീക് സിംഗ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ ടാറ്റ കാറുകളുടെ ബില്‍ഡ് ക്വാളിറ്റിക്ക് മറ്റൊരു തെളിവ് കൂടിയായി. യൂട്യൂബറുടെ കാഴ്ചക്കാരില്‍ ഒരാളാണ് ഈ വീഡിയോ അയച്ചുകൊടുത്തത്. ടാറ്റ ഹാരിയറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഇവിടെ അപകടത്തില്‍ പെട്ടതെന്നതാണ് ശ്രദ്ധേയം.

ഇന്ത്യയുടെ തദ്ദേശീയ ഇടിപ്പരീക്ഷയായ ഭാരത് NCAP-ല്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ ആദ്യ കാറുകളാണ് ഹാരിയറും കൂടെപ്പിറപ്പായ സഫാരിയും. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിലും എസ്‌യുവി 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു. പുതിയ ഹാരിയറില്‍ നിരവധി സേഫ്റ്റി ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. 7 എയര്‍ബാഗുകള്‍ വരെ ഈ എസ്‌യുവിയില്‍ ഓഫര്‍ ചെയ്യുന്നു. എല്ലാ മോഡലുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാണ്.

tata harrier suv accident students survive

സ്റ്റാന്‍ഡേര്‍ഡ് ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIXS ടെതേഴ്‌സ്, റിട്രാക്ടര്‍, പ്രെറ്റെന്‍ഷനര്‍, ലോഡ് ലിമിറ്റര്‍, ആങ്കര്‍ പ്രെറ്റെന്‍ഷനര്‍ എന്നിവയുള്ള സീറ്റ് ബെല്‍റ്റുകള്‍ എന്നിവയാണ് കാറിലെ സേഫ്റ്റി ഫീച്ചറുകള്‍. ടാറ്റ ഹാരിയര്‍ കാര്‍ വളരെ സുരക്ഷിതമായതിനാല്‍ ഇവിടെ മൂന്ന് വിദ്യാര്‍ത്ഥികളുടെയും ജീവന്‍ രക്ഷപെട്ടു. അശ്രദ്ധമായ ഡ്രൈവിംഗ് ആണ് ഇവിടെ അപകടത്തിന്റെ പ്രധാന കാരണം.

കാര്‍ ഓടിച്ചിരുന്നത് 12-ാം ക്ലാസ് വിദ്യാര്‍ത്ഥികളാണെന്നതിനാല്‍ തന്നെ ഇവര്‍ പ്രായപൂര്‍ത്തിയാകാത്ത ഡ്രൈവര്‍മാരായിരിക്കാം. ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വണ്ടിയോടിക്കുന്നത്് ലോകത്ത് മിക്കവാറും എല്ലായിടത്തും നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാല്‍ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മാത്രമല്ല വാഹനം പിടിച്ചെടുക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇവിടെ ഹാരിയര്‍ കാര്‍ അപകടത്തില്‍ പെടുത്തിയ വിദ്യാര്‍ത്ഥിക്ക് സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെങ്കില്‍ വലിയ പ്രശ്‌നമായേക്കും.

tata harrier suv accident students survive

അശ്രദ്ധമായ ഡ്രൈവിംഗ് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത് കാരണം അത് തങ്ങളുടെ മാത്രമല്ല മറ്റ് റോഡ് ഉപയോക്താക്കളുടെ കൂടി ജീവന്‍ അപകടത്തിലാക്കും. സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും കുട്ടികളുടെ ഡ്രൈവിംഗ് നിയന്ത്രിക്കണമെങ്കില്‍ രക്ഷിതാക്കളാണ് അതിനെക്കുറിച്ച് ആദ്യം ചിന്തിക്കേണ്ടത് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മാറ്റം നമ്മളില്‍ നിന്നാണ് തുടങ്ങേണ്ടത്. അതുകൊണ്ട് എന്റെ കുട്ടി ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാതെ വാഹനം ഓടിക്കില്ലെന്ന് ഓരോ രക്ഷിതാവും പ്രതിജ്ഞയെടുക്കാന്‍ ശ്രമിക്കുക.

More from DriveSpark

Article Published On: Monday, February 5, 2024, 17:52 [IST]
English summary
Tata harrier driven by class 12th student fell from bridge in jharkhand viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X