വണ്ടിയോടിക്കുമ്പോള്‍ ലാപ്‌ടോപ്പില്‍ ജോലി ചെയ്ത് ഹാരിയര്‍ ഡ്രൈവര്‍! തോന്ന്യവാസം എന്നല്ലാതെ എന്താ പറയാ...

ഇന്ത്യയില്‍ വര്‍ഷം തോറും ലക്ഷക്കണക്കിന് വാഹനാപകട മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. ആളുകള്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ നേരിട്ടുള്ള ഫലമായാണ് മിക്ക സാഹചര്യങ്ങളിലും വാഹനാപകടങ്ങള്‍ ഉണ്ടാകുന്നത്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കാത്ത ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നിരത്തുകള്‍. ചിലര്‍ അറിഞ്ഞ് കൊണ്ട് ഗതാഗത നിയമം ലംഘിക്കാന്‍ തിടുക്കം കൂട്ടുമ്പോള്‍ ചിലര്‍ ഗതികേട് കൊണ്ട് അത് ചെയ്യുന്നു. അത്തരത്തില്‍ ഒരാള്‍ ഡ്രൈവിംഗിനിടെ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത സംഗതി ചെയ്തു. തിരക്കേറിയ തെരുവില്‍ വാഹനമോടിക്കുമ്പോള്‍ ടാറ്റ ഹാരിയര്‍ ഡ്രൈവര്‍ ലാപ്ടോപ്പ് ഉപയോഗിക്കുന്നത് ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതിനെ കുറിച്ച് വിശദമായി നോക്കാം.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് ബഹുരാഷ്ട്ര കമ്പനികളിലും (എംഎന്‍സി) ചെറിയ സ്റ്റാര്‍ട്ടപ്പുകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ ജോലി സമ്മര്‍ദം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. എംഎന്‍സിയിലെ ജോലി ഭാരം മൂലം ഒരു മലയാളി പെണ്‍കുട്ടി മരിച്ചുവെന്ന വാര്‍ത്ത രാജ്യത്ത് മൊത്തം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനിടെ എല്‍ ആന്‍ഡ് ടി മുതലാളിയെ പോലെ ചിലര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്നുമെന്ന നിര്‍ദേശം വരെ മുന്നോട്ട് വെക്കുന്നു.

tata harrier driver using laptop while driving

നിലവിലെ സാഹചര്യത്തില്‍ തന്നെ തന്റെ ജോലി സമയത്ത് ചെയ്ത് തീര്‍ക്കാന്‍ രാപ്പകല്‍ ജോലി ചെയ്യേണ്ടിവരുന്നവര്‍ ധാരാളമുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ലാപ്‌ടോപും കൊണ്ട് എവിടെ നിന്നായാലും അവര്‍ ജോലി ചെയ്യും. ബൈക്ക് ടാക്‌സിയില്‍ പോകുന്ന സമയത്തും റോഡരികില്‍ ഇരുന്നും പണി തീര്‍ക്കുന്ന ടെക്കികളുടെയും മറ്റും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ടാറ്റ ഹാരിയര്‍ ഡ്രൈവര്‍ ബമ്പര്‍-ടു-ബമ്പര്‍ ട്രാഫിക്കില്‍ കാര്‍ ഓടിക്കുമ്പോള്‍ ലാപ്ടോപ്പ് ഉപയോഗിക്കുന്നതായി കാണപ്പെട്ടു.

നിഖില്‍ റാണയാണ് ഈ വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചത്. റോഡ് സുരക്ഷയെ കുറിച്ചും വാഹനങ്ങളുടെ ബില്‍ഡ് ക്വാളിറ്റിയെ കുറിച്ചും നിരന്തരം ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ചാനലാണിത്. ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബെംഗളൂരുവില്‍ നിന്നാണ് ഈ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഹാരിയര്‍ ഡ്രൈവര്‍ ഒരു ടെക്കിയാകാനാണ് കൂടുതല്‍ സാധ്യത.

tata harrier driver using laptop while driving

വീഡിയോയില്‍ ഹാരിയര്‍ ഡ്രൈവര്‍ സ്റ്റിയറിംഗ് വീലിനടുത്ത് ഒരു വലിയ ലാപ്ടോപ്പുമായി ഇരിക്കുന്നതായി കാണാം. ഇയാളുടെ മുഖം വ്യക്തമല്ല. ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുമ്പോഴും ഡ്രൈവര്‍ ലാപ് ഉപയോഗിക്കുന്നു. ചുറ്റും ധാരാളം വാഹനങ്ങളും ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരുമുള്ള വളരെ ഇടുങ്ങിയ ഒരു തെരുവിലാണ് സംഭവം നടക്കുന്നതെന്ന് ഓര്‍മ വേണം. ഈ ടാറ്റ ഹാരിയറിന് മുന്നിലുണ്ടായിരുന്ന വാഹനത്തിന്റെ പിന്‍വശത്തെ ഡാഷ്‌ക്യാമില്‍ നിന്നാണ് ഈ ക്ലിപ്പ് റെക്കോര്‍ഡ് ചെയ്തത്.

ലാപ്ടോപ്പ് സ്റ്റിയറിംഗ് വീലിന് തൊട്ടു മുകളിലായി വച്ചിരുന്നതിനാല്‍ ഈ ഡ്രൈവര്‍ റോഡില്‍ പൂര്‍ണ ശ്രദ്ധ പതിപ്പിച്ചിരുന്നില്ല എന്ന് നമുക്ക് മനസ്സിലാക്കാം. ലാപ്ടോപ്പ് ഉപയോഗിക്കാന്‍ ഡ്രൈവര്‍ തന്റെ രണ്ട് കൈകളും ഉപയോഗിക്കുന്നതിനാല്‍ ഇടയ്ക്കിടെ മാത്രമാണ് വളയം പിടിച്ചത്. റോഡരികിലൂടെ കടന്ന് പോകുന്ന കാല്‍നടയാത്രക്കാരെ ഡ്രൈവര്‍ ശ്രദ്ധിക്കുന്നുമില്ലായിരുന്നു. ഒരു ഘട്ടത്തില്‍ മുന്നിലുള്ള വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ അയാള്‍ക്ക് സഡന്‍ ബ്രേക്ക് അപ്ലെ ചെയ്യേണ്ടിയും വന്നു.

tata harrier driver using laptop while driving

ഈ വാഹനം ഇടതുവശത്ത് കൂടി സഞ്ചരിച്ച ഒരു സ്ത്രീയെയും ഇടിക്കാന്‍ പോവുകയായിരുന്നു. ഭാഗ്യവശാല്‍ സ്ത്രീ രക്ഷപ്പെട്ടു. വാഹനമോടിക്കുമ്പോള്‍ ലാപ്ടോപ്പ് ഉപയോഗിക്കരുത് എന്ന കാര്യം ആര്‍ക്കും വിശദീകരിച്ച് കൊടുക്കേണ്ട കാര്യമില്ല. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റുമെന്നതിനാല്‍ ഒറ്റകൈ കൊണ്ട് പിടിക്കാവുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗം വരെ വിലക്കിയിരിക്കുന്നത്. ആ സാഹചര്യത്തിലാണ് ഒരാള്‍ രണ്ട് കൈ കൊണ്ട് ലാപ് ടോപ് ഉപയോഗിച്ച് ഡ്രൈവിംഗ് വെറും പാര്‍ട്‌ടൈം പരിപാടിയാക്കി മാറ്റിയത്.

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഡ്രൈവിംഗ് എന്നത് ഡ്രൈവറുടെ 100 ശതമാനം ശ്രദ്ധ ആവശ്യമുള്ള ഒരു ജോലിയാണ്. ആളുകള്‍ക്ക് ഈ ലളിതമായ കാര്യം മനസ്സിലാക്കാതെ മറ്റുള്ളവര്‍ക്ക് കൂടി ദോഷം വരുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നു. ഇവിടെ ജോലി സമ്മര്‍ദ്ദം അനുഭവിക്കുന്ന ആളാണ് ഈ കാര്യം ചെയ്തതെങ്കിലും ഈ പ്രവര്‍ത്തി ന്യായീകരിക്കാന്‍ കഴിയില്ല. നിരത്തില്‍ വാഹനമോടിക്കുമ്പോള്‍ മറ്റ് ജോലികള്‍ മാറ്റിവയ്ക്കണം. അല്ലെങ്കില്‍ കാറില്‍ ജോലി ചെയ്യാന്‍ പാകത്തിന് വല്ല ടാക്‌സി വിളിക്കുകയോ ഡ്രൈവര്‍മാരെ ഏര്‍പ്പാടാക്കുകയോ ചെയ്യാം.

ഇത്തരം മണ്ടത്തരങ്ങള്‍ കാണിക്കാതെ ഉത്തരവാദിത്തമുള്ള ഡ്രൈവര്‍മാരാകാന്‍ നാം സ്വയം പ്രതിജ്ഞയെടുക്കുകയാണ് വേണ്ടത്. മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരെയും ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിക്കാം. റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള ഒരേയൊരു മാര്‍ഗമാണിത്. മാത്രമല്ല റോഡ് സുരക്ഷയെ ബാധിക്കുന്ന ഇത്തരത്തിലുള്ള മണ്ടന്‍ പ്രവത്തി ചെയ്യുന്ന വ്യക്തികളെ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ ആവശ്യമായ നടപടികളും ഉത്തരവാദിത്തമുള്ള പൗരന്‍മാര്‍ എന്ന നിലയില്‍ മാന്യ വായനക്കാര്‍ തയാറാകണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന.

More from DriveSpark

Article Published On: Tuesday, February 11, 2025, 15:03 [IST]
English summary
Tata harrier driver spotted using laptop while driving on busy street viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X