റോക്സ് തലയിൽ മുണ്ട് ഇടേണ്ടി വരുമോ! ചെളിയിൽ കുടുങ്ങിയ റോക്സിന് രക്ഷകനായി ഹാരിയർ ഇവി

രാജ്യം കണ്ട ഏറ്റവും മികച്ച ഓഫ്റോഡറാണ് മഹീന്ദ്രയുടെ ഥാർ. ഫൈവ് ഡോർ വേരിയൻ്റായ റോക്സ് കൂടി അവതരിപ്പച്ചതോടെ ഓഫ്റോഡ് രംഗത്ത് എതിരാളികളില്ലാതെ മുന്നോട്ട് കുതിക്കുകയാണ് റോക്സ്. എന്നാൽ അടി തെറ്റിയാൽ ആനയും വീഴും എന്നാണല്ലോ പഴഞ്ചൊല്ല്. അത്തരത്തിലൊരു അടിതെറ്റൽ റോക്സിനും സംഭവിക്കാറുണ്ട്. എന്നാൽ ഇത്തവണ രക്ഷനായി എത്തിയത് ICE എഞ്ചിൻ കരുത്തിന് പകരം താപ്പാനായി എത്തിയത് ഇവി വാഹനമാണ്. ഓഫ്റോഡിങ്ങിൽ കരുത്ത് കാണിക്കാൻ ഇവികൾക്ക് കഴിയില്ല എന്ന് വിളിച്ചു കൂവുന്നവർക്ക് ഒരു അടികിട്ടിയിരിക്കുകയാണ്. ചെളിയിൽ കുടുങ്ങിയ മഹീന്ദ്രയുടെ കൊമ്പനെ വലിച്ച് കയറ്റിതാകട്ടെ ടാറ്റയുടെ ഹാരിയർ ഇവി. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഓഫ്റോഡിങ്ങിന് വേണ്ടി ഇറങ്ങുമ്പോൾ വാഹനം 4x4 വേരിയൻ്റാണെങ്കിൽ മാത്രമേ ഏതൊക്കെ ബുദ്ധിമുട്ടുള്ള ടെറെയ്നിൽ നിന്നും കയറി പോകാൻ സാധിക്കു. എന്നാൽ വീഡിയോയിൽ കാണുന്നത് 2 വീൽ ഡ്രൈവ് വേരിയൻ്റായ റോക്സാണ് ചെളിയിൽ കുടുങ്ങിയത്. ഇതാണ് ഞാൻ ആദ്യമേ സൂചിപ്പിച്ചത്. ഫോർ വീൽ ഡ്രൈവ് വാഹനങ്ങളാണെങ്കിൽ മാത്രമേ ഇത്തരം ഓഫ്റോഡിങ്ങിലേക്ക് ചാടിയിറങ്ങാവു. ടാറ്റ ഹാരിയർ ഇവിയാണ് റോക്സിൽ രക്ഷകനായി എത്തിയത്. ഹാരിയർ ഇവി റോക്സിനെ കെട്ടിവലിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

tata harrier ev rescues thar roxx

21.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ടാറ്റ ഹാരിയർ ഇലക്ട്രിക് എസ്‌യുവി രംഗപ്രവേശം ചെയ്‌തിരിക്കുന്നത്. ഇതൊരു ആമുഖവിലയായിരിക്കുമെന്നും കമ്പനി പ്രത്യേകം ഓർമിപ്പിച്ചിട്ടുണ്ടേ. ആക്‌ടി ഡോട്ട് ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പണികഴിച്ചിരിക്കുന്ന ഇവിക്ക് ഓൾവീൽ ഡ്രൈവ് സവിശേഷത വരെയുണ്ടെന്നതാണ് ശ്രദ്ധേയം. കാലങ്ങൾക്ക് ശേഷമാണ് ടാറ്റയുടെ വാഹന നിരയിലേക്ക് ഈയൊരു ഫീച്ചർ കടന്നുവരുന്നത്.

ബുക്കിംഗ് ആരംഭിച്ച് ഒറ്റ ദിവസം കൊണ്ട് തന്നെ 10,000-ത്തിലധികം ബുക്കിങ്ങുകൾ ലഭിച്ചിരുന്നു. ഹാരിയര്‍ ഇവി ടാറ്റയുടെ പൂനെ പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം പുത്തന്‍ ഇവിയുടെ ആദ്യത്തെ യൂണിറ്റ് പണികഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. കാറിന് ഒറ്റ ചാര്‍ജില്‍ 622 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

tata harrier ev rescues thar roxx

ഹാരിയര്‍ ഇവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ് - 65kWh, 75kWh. ചെറിയ ബാറ്ററി പായ്ക്കിന് 538 കിലോമീറ്ററും വലിയ ബാറ്ററിക്ക് (MIDC സ്റ്റാന്‍ഡേര്‍ഡ്) 627 കിലോമീറ്ററുമാണ് സര്‍ട്ടിഫൈഡ് റേഞ്ച്. C75 ടെസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് 65kWh ബാറ്ററി പായ്ക്കിന് 420മുതല്‍ 445 കിലോമീറ്റര്‍ വരെയും 75kWh ബാറ്ററിക്ക് 480 മുതല്‍ 505 കിലോമീറ്റര്‍ വരെയുമാണ് റേഞ്ച് കണക്കാക്കുന്നത്.

എന്നാൽ ഹാരിയര്‍ ഇവിയുടെ ടോപ്പ് വേരിയന്റ് QWD ഫോര്‍മാറ്റില്‍ (ഡ്യുവല്‍ മോട്ടോറുകളുള്ള ക്വാഡ് വീല്‍ ഡ്രൈവ്) ലഭ്യമാണ്. ഇതില്‍ വലിയ 75 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. ഫുള്‍ചാര്‍ജില്‍ 622 കിലോമീറ്റര്‍ ആണ് സര്‍ട്ടിഫൈഡ് റേഞ്ച്. ഹാരിയര്‍ ഇവിയുടെ QWD വേരിയന്റിന്റെ C75 റേഞ്ച് 460 കിലോമീറ്റര്‍ മുതല്‍ 490 കിലോമീറ്റര്‍ വരെയാണെന്നാണ് ടാറ്റ പറയുന്നത്.

ഡ്യുവല്‍ മോട്ടോര്‍ ഓള്‍-വീല്‍-ഡ്രൈവ് സെറ്റപ്പ് നല്‍കിയിട്ടുള്ള ആദ്യത്തെ ഇലക്ട്രിക് കാര്‍ ആണ് ഹാരിയര്‍ ഇവി. ഇതില്‍ ഓരോ ആക്‌സിലിലും ഓരോ ഇലക്ട്രിക് മോട്ടോര്‍ ഉണ്ട്. ബൂസ്റ്റ് മോഡ് ഉപയോഗിച്ച് ഹാരിയര്‍ ഇവിക്ക് 6.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും എന്നാണ് ടാറ്റ മോട്ടോർസിൻ്റെ അവകാശവാദം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, July 26, 2025, 14:04 [IST]
English summary
Tata harrier ev rescues thar roxx stuck in mud check out the viral video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X