ജീവന്‍ രക്ഷിക്കല്‍ 'തൊഴിലാക്കി' ഹാരിയര്‍! പാലത്തില്‍ നിന്ന് വീണ കുടുബത്തെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി
സാധാരണ റോഡുകളില്‍ വാഹനം ഓടിക്കുന്നതിനേക്കാള്‍ പതിന്‍മടങ്ങ് ശ്രദ്ധയോടെ വേണം നമ്മള്‍ മലമ്പ്രദേശങ്ങളില്‍ വളയം പിടിക്കാന്‍. മലയോര പാതയിലൂടെ ഓടിക്കുമ്പോള്‍ ഒഴിഞ്ഞ റോഡ് കണ്ട് ആവേശം മൂത്ത് വാഹനം പായിച്ചാല്‍ വലിയ അപകടമാണ് കാത്തിരിക്കുന്നത്. അനുഭവസമ്പത്തുള്ള ഡ്രൈവര്‍മാര്‍ പോലും ഇത്തരം പാതകളിലൂടെ വാഹനം ഓടിക്കുമ്പോള്‍ മിതമായ വേഗത പാലിക്കുന്നതിനൊപ്പം ജാഗരൂകരയിരിക്കുകയും വേണം. ഇവിടങ്ങളില്‍ മതിയായ സുരക്ഷ സംവിധാനങ്ങളോ ദിശാസൂചകങ്ങളോ കാണില്ല. മലയോര റോഡുകളുടെ അപകടസാധ്യത വ്യക്തമാക്കുന്ന ഒരു വാഹനാപകടത്തിന്റെ കഥയാണ് നിങ്ങളോട് പറയാനുള്ളത്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ മലയോര പാതയിലാണ് ഈ അപകടം നടന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 15000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലത്തെ പാലത്തില്‍ നിന്ന് ടാറ്റ ഹാരിയര്‍ എസ്‌യുവി താഴെയുള്ള അരുവിയിലേക്ക് പതിക്കുകയായിരുന്നു. ഭാഗ്യത്തിന്റെ കടാക്ഷം കൊണ്ടും ടാറ്റ എസ്‌യുവിയുടെ ബില്‍ഡ് ക്വാളിറ്റി കൊണ്ടും കാറില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്തോ-ചൈന അതിര്‍ത്തിയിലൂടെ റോഡ് ട്രിപ്പ് നടത്തുന്ന എക്‌സ്‌പ്ലോര്‍ അണ്‍സീന്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

രണ്ട് കാറുകളിലായി മലയോര പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു വേ്‌ലാഗറും കൂട്ടുകാരും. അവര്‍ സഞ്ചരിച്ച് കൊണ്ടിരുന്ന റോഡ് പൂര്‍ണമായി തകര്‍ന്നിരുന്നു. ചരലുകള്‍ നിറഞ്ഞ റോഡിലൂടെ അതീവ ശ്രദ്ധയോടെ വേണം വാഹനം ഓടിക്കാന്‍. ശ്രദ്ധയൊന്ന് പാളിയാല്‍ വണ്ടി തെന്നി താഴെ വീഴാന്‍ നല്ല സാധ്യതയുണ്ട്. ഇൗ പാതയിലാണ് ഹാരിയര്‍ പ്രീ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് അപകടത്തില്‍ പെട്ടത്. ഇരുട്ട് വീണ് കഴിഞ്ഞാല്‍ ഈ റോഡിലൂടെ വണ്ടിയോടിക്കുന്നത് ദുഷ്‌കരമാണ്.
അപകടം നടന്ന പാലത്തിന് റെയിലിംഗുകളോ പാലമുണ്ടെന്ന് അറിയിക്കുന്ന സൂചകങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു വളവ് തിരിഞ്ഞ് നേരെ കയറുന്നത് പാലത്തിലേക്കാണ്. ഇവിടെ ശ്രദ്ധിച്ചില്ലെങ്കില്‍ വണ്ടി താഴെ പോകുമെന്ന കാര്യം ഉറപ്പാണ്. ഇത് തന്നെയാണ് ഹാരിയറിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നാണ് തോന്നുന്നത്. അപകടത്തിന് പിന്നിലെ കൃത്യമായ കാരണം അവ്യക്തമാണ്. രണ്ട് കുട്ടികളടക്കം നാല് പേരടങ്ങുന്ന കുടുംബമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്.

ഏതായാലും ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാട്ടുകാരോ അല്ലെങ്കില്‍ ഇതുവഴി പോയ ടൂറിസ്റ്റുകളോ ആയിരിക്കാം അവരെ രക്ഷപെടുത്തിയത്. കാരണം ഡ്രൈവര്‍ക്ക് തന്നെ ഡോര്‍ തുറന്ന് പുറത്തേക്ക് വരാന്‍ സാധിക്കുന്ന രീതിയില്‍ ആയിരുന്നില്ല അപക ശേഷം കാറിന്റെ കിടപ്പ്. അപകടത്തില്‍ പെട്ട ഹാരിയര്‍ ടാറ്റയുടെ മുന്‍നിര ഉല്‍പ്പന്നങ്ങളിലൊന്നാണ്. കാറില്‍ സഞ്ചരിച്ച കുടുംബം രക്ഷപ്പെടാനുള്ള ഒരു കാരണം ഈ എസ്‌യുവിയുടെ സേഫ്റ്റിയും ബില്‍ഡ് ക്വാളിറ്റിയുമാണെന്ന് ഉറപ്പിച്ച് പറയാനാകും.
ടാറ്റ ഉല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ നിരവധി തവണ ഉടമകളുടെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എന്‍ട്രിയാണിത്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ ഹാരിയര്‍ അടുത്തിടെ തദ്ദേശീയമായ ഭാരത് NCAP ക്രാഷ് ടെസ്റ്റിലും എ പ്ലസ് നേടിയിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ടാറ്റ മോട്ടോര്‍സ് ഈ കാറില്‍ ഒന്നിലധികം സുരക്ഷാ ഫീച്ചറുകള്‍ ഒരുക്കിയിട്ടുണ്ട്.

6 എയര്‍ ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 3 പോയിന്റ് സീല്‍ ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, കുട്ടികള്‍ക്കുള്ള ISOFIX സീറ്റ് ആങ്കറുകള്‍, സീറ്റ് ബെല്‍റ്റ് റിട്രാക്ടര്‍, സീറ്റ് ബെല്‍റ്റ് ഓട്ടോമാറ്റിക് ടൈറ്റനിംഗ് ഫീച്ചര്‍, ലോഡ് ലിമിറ്റിംഗ് ഫെസിലിറ്റി എന്നിവയാണ് എസ്‌യുവിയില്‍ നല്‍കിയിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകള്‍. ഹാരിയര്‍ കാര്‍ മാത്രമല്ല, നെക്സോണ്‍, പഞ്ച്, അള്‍ട്രാസ് എന്നിങ്ങനെ ടാറ്റയുടെ മറ്റ് കാര്‍ മോഡലുകളും സുരക്ഷാ ഫീച്ചറുകളാല്‍ നിറഞ്ഞതാണ്.
ടാറ്റ ഉല്‍പ്പന്നങ്ങള്‍ ജീവന്‍ രക്ഷിക്കുമെന്ന് പലര്‍ക്കും അറിയാം. പണ്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങള്‍ മൈലേജും വിലയും മാത്രമല്ല സേഫ്റ്റിയും പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ടാറ്റ കാറുകള്‍ മുമ്പത്തേക്കാള്‍ പലമടങ്ങാണ് വിറ്റ് പോകുന്നത്. ടാറ്റയുടെ സേഫ്റ്റിക്ക് അടിവരയിടുന്ന ഏറ്റവും പുതിയ ഉദാഹരണമാണ് മുകളില്‍ പറഞ്ഞത്. ഇത്തരത്തില്‍ അപകടങ്ങളില്‍ ജീവന്‍ രക്ഷിച്ച ടാറ്റക്ക് നന്ദി പറയുന്ന പല ഉപഭോക്താക്കളും തങ്ങളുടെ പുതിയ കാറും ടാറ്റയുടേത് തന്നെയാണ് തെരഞ്ഞെടുക്കാറ്.


Click it and Unblock the Notifications








