ടാറ്റയുടെ ഒരു പവറേ.. കൂറ്റൻ പാറ വീണ ഹാരിയറിൻ്റെ അവസ്ഥ കണ്ടോ
മൺസൂൺ കാലത്ത് മലയോര മേഖലയിലൂടെയുളള യാത്ര വളരെ അപകടം പിടിച്ചതാണ്. വലിയ പാറകൾ വീഴാൻ സാധ്യതയുണ്ട്. അങ്ങനെ നാഗാലാൻഡിലെ ദിമാപൂരിൽ വച്ച് റോഡിൽ നിർത്തിയിട്ടിരുന്ന ടാറ്റ ഹാരിയറിലേക്ക് കൂറ്റൻ പാറ ഇടിക്കുന്നതിൻ്റെ വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. പിന്നിലുളള വാഹനത്തിൻ്റെ ഡാഷ്‌ബോർഡ് ഫൂട്ടേജിൽ പതിഞ്ഞ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ്.
കുറച്ച് ചെറിയ പാറകൾ താഴേക്ക് വീഴുന്നതും തുടർന്ന് ഒരു കൂറ്റൻ പാറ ടാറ്റ ഹാരിയറിൻ്റെ പിൻഭാഗം തകർത്തുകൊണ്ട് ഉരുണ്ട് പോയി. പെട്ടെന്ന് തന്നെ വാഹനത്തിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് ഇറങ്ങി. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചുവെങ്കിലും യാത്രക്കാർക്ക് പരിക്കുകൾ ഒന്നും കൂടാതെ സുരക്ഷിതരായി പുറത്ത് ഇറങ്ങുകയും ചെയ്തു.

മഴക്കാലത്ത് ഹിമാലയൻ മേഖലയിൽ ഉരുൾപൊട്ടൽ എന്നത് പതിവാണ്. കനത്ത മഴ പലപ്പോഴും മണ്ണിടിച്ചിലിന് കാരണമാകുന്നു. അതുകൊണ്ട് അപകടത്തിൽപ്പെടാതിരിക്കാൻ ഈ പ്രദേശത്ത് കൂടി വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. കനത്ത മഴയിൽ മണ്ണൊലിപ്പ് തുടങ്ങുകയും അത് വഴി ചെറിയ പാറകൾ മുതൽ വലിയ പാറകൾ വരെ താഴേക്ക് ഉരുണ്ടുവരും.
മലയോര മേഖലകളിൽ കൊടുംവളവുകള്‍ ഉയര്‍ന്ന ഗിയറിൽ വളയ്ക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തേഡ് ഗിയറിലേക്കെങ്കിലും മാറുക. മറിച്ചായാല്‍ കാറിൻ്റെ നിയന്ത്രണം നഷ്ടമാകുകയും വാഹനം ഇടിച്ചു മറിയാനുളള സാധ്യതയും കൂടുന്നു. മറ്റൊരു സാധ്യത ഉയര്‍ന്ന ഗിയര്‍നിലയില്‍ അതിവേഗതയില്‍ വരുന്ന വാഹനം മറിയാനുളള സാധ്യതയുമുണ്ട്.

സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് പലര്‍ക്കും അത്ര സുഖകരമയി തോന്നില്ലെങ്കിലും സുരക്ഷിതമായ ഡ്രൈവിംഗിന് അത് ആവശ്യമാണ്. നിങ്ങളുടെ സഹയാത്രികരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇപ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ പോലും സീറ്റ്‌ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. അപകടമുണ്ടായാല്‍ ആദ്യ ലെവലിലുള്ള സംരക്ഷണം സീറ്റ് ബെല്‍റ്റുകള്‍ ഉറപ്പാക്കുന്നു.
ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നത് ചിലര്‍ക്ക് ആവേശം നല്‍കും. എന്നാല്‍ ഇത് നിങ്ങള്‍ക്കും നിങ്ങളുടെ ചുറ്റുമുള്ള മറ്റ് വാഹനങ്ങള്‍ക്കും അപകടകരമായേക്കാം. തുറന്ന സ്ട്രെച്ച് ഉള്ള ഹൈവേയില്‍ ആണെങ്കിലും, എപ്പോഴും വേഗപരിധിക്കുള്ളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കുക. അപകടകരമായ സാഹചര്യം വല്ലതും നേരിടുമ്പോള്‍ അല്ലാതെ അമിതവേഗത ഒഴിവാക്കുക. അമിതവേഗത നിങ്ങളുടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കാം. അത് മാരകമായ പ്രത്യാഘാതങ്ങളില്‍ ചെന്ന് പതിക്കും.
വാഹനങ്ങളില്‍ ഇന്‍ഡിക്കേറ്ററുകള്‍ വെച്ചതിന് കൃത്യമായ ഉദ്ദേശ്യം ഉണ്ട്. ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് മുമ്പ് അവ ശരിയായി ഉപയോഗിക്കുക. ഇന്‍ഡിക്കേറ്റര്‍ ഉപയോഗിച്ച്, നിങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് പിന്നില്‍ നിന്നോ എതിര്‍വശത്ത് നിന്നോ വരുന്ന മറ്റ് ഡ്രൈവര്‍മാരെ മനസ്സിലാക്കാന്‍ അനുവദിക്കുക. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ജാഗ്രത പുലര്‍ത്താന്‍ കഴിയും. അതിനനുസരിച്ച് പ്രതികരിക്കാന്‍ അവര്‍ക്ക് മതിയായ സമയമുണ്ടാകും.
പകലും രാത്രിയുമായി റിയര്‍വ്യൂ മിററുകള്‍ ഇരട്ട മോഡുകളോടെയാണ് വരുന്നതെന്ന് പരിചയസമ്പന്നരായ പല ഡ്രൈവര്‍മാര്‍ക്കും അറിയില്ല. പിന്നിലുള്ള ഒരു വാഹനത്തിന്റെ ഹെഡ്ലാമ്പില്‍ നിന്നുള്ള പ്രകാശമടിച്ച് നിങ്ങളുടെ കാഴ്ച മറയുന്നില്ലെന്ന് ഉറപ്പാക്കാന്‍ റിയര്‍ വ്യൂ മിററുകള്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയും. രാത്രിയില്‍ വാഹനമോടിക്കുമ്പോള്‍ കണ്ണാടി കൃത്യമായി ക്രമീകരിക്കുക. കൂടാതെ, നിങ്ങളുടെ പിന്നിലുള്ള വാഹനങ്ങളുടെ മികച്ച കാഴ്ച ലഭിക്കുന്നതിന് വിംഗ് മിററുകള്‍ ശരിയായി ക്രമീകരിക്കുന്നുവെന്ന് ഉറപ്പാക്കുക.
നിങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍ ഹൈ ബീമുകളും ലോ ബീമുകളും ശരിയായി ഉപയോഗിക്കുക. ഹൈ ബീം ഉപയോഗിക്കുന്നത് എതിര്‍വശത്ത് നിന്ന് വരുന്ന ഡ്രൈവര്‍ക്ക് പ്രശ്നമുണ്ടാക്കിയേക്കാം. കാരണം അത് അവരുടെ കാഴ്ച നിമിഷനേരം കൊണ്ട് മറച്ചേക്കാം. അത് മാരകമായ അപകടത്തിന് കാരണമാകുമെന്നതിനാല്‍ അക്കാര്യം ഒഴിവാക്കുക.


Click it and Unblock the Notifications








