ടാറ്റയുടെ ഈ വണ്ടിക്കു ഒരു കോടി രൂപയാണ് വില! എന്താണ് ഗുട്ടൻസ് എന്നറിയാൻ ബോണറ്റ് അല്ല ബൂട്ട് തുറന്നു നോക്കണം

ഒരു കാർ മോഡിഫൈ അല്ലെങ്കിൽ കസ്റ്റമൈസ് ചെയ്യുമ്പോൾ എല്ലാവർക്കും ഒരേ അഭിരുചിയായിരിക്കണം എന്നില്ല. ചിലർക്ക് ബോഡി കിറ്റ്, അലോയി വീലുകൾ, ഹെഡ്‌ലാമ്പുകൾ, ടെയിൻ ലാമ്പുകൾ, സൈഡ് സ്കേർട്ടുകൾ എന്നിങ്ങനെ എക്സ്റ്റീരിയർ അപ്പ്ഡേറ്റ് അല്ലെങ്കിൽ മെച്ചപ്പെടുത്തലുകളാവും ഇഷ്ടം. മറ്റു ചിലർക്ക് എഞ്ചിൻ ട്യൂണിംഗ്, എക്സ്ഹോസ്റ്റ്, ECU മാപ്പിംഗ്, എയർഫിൽറ്റർ, ടർബോ ചാർജർ എന്നിങ്ങനെ പെർഫോമെൻസ് അപ്പ്ഗ്രേഡുകളോടാവും പ്രിയം. ഇതു കൂടാതെ ചിലർക്ക് പ്രീമിയം ലെതർ അപ്പ്ഹോൾസ്റ്ററി, കളർഫുൾ തീം, ആംബിയന്റ് ലൈറ്റിംഗ്, മികച്ച ഇൻഫൊടെയിൻമെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള ഇന്റീരിയർ അപ്പ്ഡേറ്റുകളോടാവും താൽപര്യം.

ഇന്റീരിയറിൽ തന്നെ മ്യൂസിക്ക് സിസ്റ്റത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പലരേയും നാം കണ്ടിട്ടുണ്ട്, എന്നിരുന്നാലും ഇത്തരത്തിൽ ഭ്രാന്തമായ നിലയിൽ ഒരു മ്യൂസിക്ക് സിസ്റ്റം അപ്പഗ്രേഡ് നമ്മിൽ പലരും കണ്ടിട്ടുണ്ടാവില്ല. ഒരുതരത്തിൽ പറഞ്ഞാൽ ഇങ്ങനെ ഒരു സിസ്റ്റം നാം മറ്റൊരു വാഹനത്തിലും ഇതുവരെ കണ്ടിട്ടില്ല എന്നതാണ് സത്യം.

https www team-bhp com forum car-entertainment 288229-no-holds-barred-install-tata-harrier-gets-iced-speedfreaks-chennai html

നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത് 25 ലക്ഷം രൂപ വിലയുള്ള ഒരു പുതിയ ടാറ്റ ഹാരിയർ വാങ്ങുകയും പിന്നീട് അതിൻ്റെ ഓഡിയോ സിസ്റ്റത്തിനായി 75 ലക്ഷം രൂപ കണ്ണടച്ച് പൊട്ടിക്കുകയും ചെയ്ത ഒരു വ്യക്തിയെക്കുറിച്ചാണ്. ഈ ഓഡിയോ സിസ്റ്റത്തെ "പ്രീമിയം" എന്ന് അഭിസംബോധന ചെയ്താൽ അത് കുറഞ്ഞു പോവും.

ടാറ്റ ഹാരിയറിലേക്ക് 75 ലക്ഷം രൂപ മൂല്യമുള്ള ഓഡിയോ എലമെന്റുകൾ ചേർക്കുന്നതിന് പിന്നാമ്പുറത്ത് നടന്ന മുഴുവൻ പ്രക്രിയയും ഉടമ പങ്കുവെച്ചിട്ടുണ്ട്. ടീം BHP -യിലെ തൻ്റെ പോസ്റ്റിൽ, ഈ പ്രത്യേക ടാറ്റ ഹാരിയറിൻ്റെ ഉടമ തൻ്റെ പുതിയ ഹാരിയറിൻ്റെ മ്യൂസിക് സിസ്റ്റം അപ്‌ഗ്രേഡിലേക്ക് നീങ്ങിയ എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്.

ടാറ്റ ഹാരിയർ ഉടമ തൻ്റെ പോസ്റ്റിൽ "ഓഡിയോഫൈൽ" (audiophile) ആണെന്ന് നിഷേധിച്ചു; അതിനുപകരം താൻ സ്വയം ഒരു "ഓഡിയോഹോളിക്" (audioholic) എന്നാണ് വിശേഷിപ്പിക്കുന്നത്. തൻ്റെ ഉടമസ്ഥതയിലുള്ള ഏത് വാഹനത്തിലും സൗണ്ട് ക്വാളിറ്റി മികച്ചതാക്കുന്നതിൽ താൻ വളരെ പാഷണേറ്റാണെന്ന് അദ്ദേഹം പരാമർശിക്കുന്നു. ഇതിന് മുമ്പ് സൗണ്ട് സിസ്റ്റത്തിനായി 29 ലക്ഷം രൂപ ചെലവഴിച്ച ഒരു കിയ സോനെറ്റും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.

ഉടമ പറയുന്നത് അനുസരിച്ച്, പുതുതായി വാങ്ങിയ ഹാരിയർ വെറും ബോഡി വർക്കിലേക്ക് അഴിച്ചുമാറ്റിയാണ് സൗണ്ട് സിസ്റ്റത്തിനായി മുഴുവൻ പ്രക്രിയയും ആരംഭിച്ചത്. ഇതിനെത്തുടർന്ന്, വൈബ്രേഷനും മറ്റു നോയിസും പൂർണ്ണമായും ഇല്ലാതാക്കാൻ, മൊത്തം ആറ് ലെയറുകളോളം സൗണ്ട് ഡാംപിംഗ് മെറ്റീരിയലാണ് ഇതിൽ ചേർത്തിരിക്കുന്നത്. ഈ എസ്‌യുവിയുടെ ഇൻ്റീരിയറിൻ്റെ എല്ലാ കോണുകളും സൗണ്ട് ഡാംപിംഗ് മെറ്റീരിയൽ കൊണ്ട് മൂടിയിരിക്കുന്നു.

75

ഇതുകൂടാതെ, മുഴുവൻ ഡാഷ്‌ബോർഡും നീക്കം ചെയ്യുകയും ഫയർവോളിൽ സൗണ്ട് ഡാംപിംഗ് മെറ്റീരിയൽ ചേർക്കുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. കൂടാതെ, ക്യാബിനിലേക്ക് തുളച്ചുകയറി നമ്മെ അലോസലപ്പെട്ടുത്താൻ കഴിയുന്ന ഒരു എക്സ്റ്റേണൽ ശബ്ദവും ഇല്ല എന്ന് ഉറപ്പാക്കാൻ എസ്‌യുവിയുടെ ഫ്ലോറിനും ബൂട്ടിനും പ്രത്യേക ട്രീറ്റ്മെന്റും ലഭിച്ചിട്ടുണ്ട്.

അതിനുശേഷം, പെർഫക്ട് സൗണ്ട് ക്വാളിറ്റി ലഭ്യമാക്കാൻ, സ്ഥിരമായ അളവിലുള്ള ക്ലീൻ പവർ അത്യന്താപേക്ഷിതമാണെന്ന് ഉടമ വിശദീകരിക്കുന്നു. ഇതിനായി അദ്ദേഹം ഒരു മൈക്രോ-പ്രിസിഷൻ DC-DC കൺവെർട്ടർ ഉപയോഗിച്ചു. എല്ലാ സെൻസിറ്റീവ് ഓഡിയോ ഘടകങ്ങൾക്കും സുസ്ഥിരമായ പവർ സപ്ലൈ ഉറപ്പാക്കുന്ന ഒരു ജർമ്മൻ എഞ്ചിനീയറിംഗ് ഉപകരണമാണിത് എന്നത് ശ്രദ്ധിക്കണം.

പവർ ഡെലിവറിക്കായി കസ്റ്റം ബിൽഡ് ഹൈ ക്വാളിറ്റി ഗോൾഡ് പ്ലേറ്റഡ് ഘടകങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി, ഈ ഹൈ-എൻഡ് ഓഡിയോ സിസ്റ്റത്തിൻ്റെ പ്രധാന ഹൈലൈറ്റുകളിലേക്ക് വരുമ്പോൾ, ഈ സിസ്റ്റം തൻ്റെ മുൻ സജ്ജീകരണത്തിൽ നിന്ന് നിലനിർത്തിയ BRAX ഡിജിറ്റൽ സിഗ്നൽ പ്രോസസർ (DSP) ഉപയോഗിക്കുന്നു എന്ന് ഉടമ വ്യക്തമാക്കുന്നു.

ഇതിനുപുറമെ, ഫ്രണ്ട് സ്പീക്കറുകൾക്ക് കരുത്ത് പകരാൻ സിസ്റ്റം രണ്ട് BRAX MX4 പ്രോ ആംപ്ലിഫയറുകളും ഉപയോഗിക്കുന്നു, ഓരോന്നിനും 12.5 കിലോഗ്രാം ഭാരമുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മറ്റ് ഓഡിയോ ചാനലുകൾ കൈകാര്യം ചെയ്യുന്ന ഹെലിക്സിൽ നിന്നുള്ള എക്സ്ട്ര ആംപ്ലിഫയറുകളും ഇതിൽ ഉണ്ട്. മറ്റ് ഘടകങ്ങളെ സംബന്ധിച്ചിടത്തോളം, 50 kHz -ൽ പ്ലേ ചെയ്യുന്ന ഫോക്കൽ ട്വീറ്ററുകളും വാഹനത്തിൽ ഫിറ്റ് ചെയ്തിട്ടുണ്ട്, കൂടാതെ ആംബിയൻ്റ് ട്വീറ്ററുകളും വാഹനത്തിന് ലഭിക്കുന്നുണ്ട്.

75

കൂടാതെ, ഈ ഹാരിയറിന് മുന്നിലും പിന്നിലും രണ്ട് സബ് വൂഫറുകളും ഉടമ നൽകിയിട്ടുണ്ട്. ഈ സിസ്റ്റത്തിൽ ഒരു കോർഡ് M സ്കേയ്ലറും TT2 ഉം ഉൾപ്പെടുന്നു. ഇവ രണ്ടും സാധാരണയായി ഹോം ഓഡിയോ സജ്ജീകരണങ്ങളിൽ ഉപയോഗിക്കുന്നവയാണ്. എല്ലാ ആംപ്ലിഫയറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ശരിയായ കൂളിംഗ് സംവിധാനങ്ങളോടെ ബൂട്ടിലേക്ക് സമന്വയിപ്പിച്ചിട്ടുണ്ട് എന്ന് ഉടമ വ്യക്തമായി കാണിച്ചു. കൂടാതെ, ഓഡിയോയിൽ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കാൻ പ്രീമിയം കേബിളുകളാണ് മുഴുവനും ഉപയോഗിച്ചിരിക്കുന്നത്.

75 ലക്ഷം രൂപയുടെ ഓഡിയോ സിസ്റ്റമുള്ള ഈ പ്രത്യേക ഹാരിയർ ഓരോ പൈസയ്ക്കും വിലമതിക്കുന്നു എന്നാണ് ഉടമയുടെ അഭിപ്രായം. ആംബിയൻസ് ട്വീറ്ററുകൾ, ഹൈ/ മിഡ്/ മിഡ്-ബാസ് ഡ്രൈവറുകൾ, ഡ്യുവൽ സബ്‌വൂഫറുകൾ എന്നിവ സംയോജിപ്പിക്കുന്ന 5 -വേ ആക്റ്റീവ് ഓഡിയോ സിസ്റ്റമാണ് ഈ പിശ്രമത്തിൻ്റെ ഫലം എന്ന് അദ്ദേഹം അറിയിച്ചു. വളരെ സുഖമേറിയ ഒരു കച്ചേരി നൽകുന്ന അനുഭവമാണ് ഇത് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഈ 75 ലക്ഷത്തിന്റെ ഓഡിയോ സിസ്റ്റവുമായി ഈ കാർ കേരളത്തിലെ റോഡുകളിലാണ് ഇറങ്ങി ഒന്നു ഉച്ചത്തിൽ പാട്ടിടുകയാണ് എങ്കിൽ പണിയും പിഴയും അച്ചിട്ടതാണ്. MVD ഇതിനെ തൂക്കം എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നിയമപരമായി ഇത്രയും പവർഫുൾ സൗണ്ട് സിസ്റ്റം വാഹനങ്ങളിൽ സജ്ജീകരിക്കുന്നതിന് കുറ്റമില്ല, എന്നാൽ അവയുടെ ഉപയോഗം പലയിടത്തും കുറ്റകരമാവാം.

Source: Team BHP

More from DriveSpark

Article Published On: Sunday, December 22, 2024, 14:00 [IST]
English summary
Tata harrier owner upgrades 25 lakh worth suv with 75 lakh sound system
കൂടുതല്‍... #tata motors #tata harrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X