ടാറ്റയെന്ന പേര് പോരെ! ജീവന്‍ രക്ഷിച്ച കാര്‍ തന്നെ രണ്ടാമതും വാങ്ങി ദമ്പതികള്‍

വര്‍ഷങ്ങളോളം ഉപയോഗിച്ച ഒരു കാറുമായി ഉടമയ്ക്ക് ആത്മബന്ധമുണ്ടാകുന്നത് സ്വാഭാവികമാണ്. അതേ കാരണം കൊണ്ട് തന്നെ കാര്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ അതേ മോഡലിന്റെ പുതുതലമുറ പതിപ്പ് വാങ്ങുന്നവരെ നമ്മള്‍ കണ്ടുവരാറുണ്ട്. മാരുതി സുസുക്കിയുടെ അടക്കം ചില മോഡലുകള്‍ പതിറ്റാണ്ടുകളായി വമ്പന്‍ വില്‍പ്പനയുമായി മാര്‍ക്കറ്റില്‍ നിറഞ്ഞുനില്‍ക്കാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണ്.

എന്നാല്‍ ഇന്നത്തെ കാലത്ത് ടാറ്റ കാര്‍ ഉപയോഗിച്ച ആളുകള്‍ വണ്ടി മാറ്റുമ്പോള്‍ അതേ കമ്പനിയുടെ തന്നെ തെരഞ്ഞെടുക്കാറുണ്ട്. അതിന് ഒരു കാരണമേ ഉള്ളൂ. സോഫ്റ്റിയാണത്. ഇന്ത്യയില്‍ ടാറ്റ മോട്ടോര്‍സ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച കാര്‍ മോഡലുകളില്‍ ഒന്നാണ് ഹാരിയര്‍. ടാറ്റയുടെ ഈ ഒരു എസ്‌യുവി ഉപയോഗിച്ച പൂനെ സ്വദേശികളായ ദമ്പതികള്‍ അപ്‌ഗ്രേഡ് ചെയ്തപ്പോള്‍ വാങ്ങിയത് ഹാരിയര്‍ തന്നെയാണ്. ഇതിന് കൃത്യമായ കാരണങ്ങളുമുണ്ട്. അതാണ് നമ്മള്‍ ഇനി നോക്കാന്‍ പോകുന്നത്.

tata-harrier owner buys facelifted

നമ്മുടെ കഥാനായകന്റെ പക്കല്‍ ഒരു പ്രീഫെയ്‌സ്‌ലിഫ്റ്റ് ഹാരിയര്‍ ഉണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍ പെട്ട ഈ കാര്‍ പുനരുപയോഗം സാധ്യമല്ലാത്ത വിധം തകര്‍ന്ന് തരിപ്പണമായി. എന്നാല്‍ ഈ കാറിന്റെ ഉടമ പുതുതായി വാങ്ങിയ കാര്‍ ഹാരിയറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായിരുന്നു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്ന നിലയില്‍ നിന്ന് തന്റെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷിച്ചത് ടാറ്റ ഹാരിയറാെണന്നാണ് ഉടമ പറയുന്നത്.

ഡിഡിഎസ് യൂട്യൂബ് ചാനലിലാണ് ഈ സംഭവം പറയുന്നത്. വീഡിയോയില്‍ അവതാരകന്‍ ഹാരിയര്‍ ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങിയ ദമ്പതികളോട് സംസാരിക്കുന്നത് കാണാം. തങ്ങള്‍ മുമ്പ് ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷനായിരുന്നു ഉപയോഗിച്ചിരുന്നതെന്നാണ് ദമ്പതികള്‍ പറഞ്ഞത്. മൂന്ന് മാസം മാത്രം പഴക്കമുണ്ടായിരുന്ന വണ്ടി വെറും 5000 കിലോമീറ്റര്‍ മാത്രമായിരുന്നു ഓടിയിരുന്നത്.

tata-harrier owner buys facelifted

മഴയുള്ള ഒരു ദിവസം നഗരത്തിലേക്ക് ഇറങ്ങിയപ്പോള്‍ ഒരു മാരുതി സുസുക്കി ബ്രെസ കാര്‍ വന്ന് തങ്ങളുടെ കാറിന്റെ പിറകില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ഹാരിയര്‍ ഉടമ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡിലെ ഡിവൈഡറില്‍ ചെന്ന് കയറി. എന്നാല്‍ കൃത്യസമയത്ത് എയര്‍ബാഗ് വിന്യസിക്കപ്പെട്ടതിനാല്‍ അത്യാഹിതങ്ങളൊന്നും സംഭവിക്കാതെ യാത്രക്കാര്‍ എല്ലാവരും രക്ഷപെട്ടു. ഹാരിയര്‍ ഉടമക്കും ഭാര്യക്കും പരിക്കൊന്നുമില്ലാതെ കാറില്‍ നിന്ന് ഇറങ്ങി വരാനായി.

അതേസമയം, മാരുതി സുസുക്കി ബ്രെസ കാറിലെ യാത്രക്കാരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട ഹാരിയര്‍ കാറിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. കാര്‍ സര്‍വീസ് സെന്ററില്‍ എത്തിച്ചപ്പോള്‍ അറ്റകുറ്റപ്പണികള്‍ക്ക് 25 ലക്ഷം രൂപ ചെലവാകുമെന്നായിരുന്നു ഇന്‍ഷൂറന്‍സ് കമ്പനി കണ്ടെത്തിയത്. കാറിന്റെ വിലയേക്കാള്‍ ഒരുപാട് കൂടുതലായിരുന്നു ഈ തുക. ഉടമകള്‍ ടോട്ടല്‍ ലോസ് ഡിക്ലയര്‍ ചെയ്തതോടെ ക്ലെയിം പാസായി.

tata-harrier owner buys facelifted

പിന്നാലെ ദമ്പതികള്‍ പുതിയ കാറുകള്‍ തിരയാന്‍ തുടങ്ങി. ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV300, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നിവയടക്കമുള്ള കാറുകള്‍ അവര്‍ ടെസ്റ്റ് ഡ്രൈവ് നടത്തി. എന്നാല്‍ അപകടം നടന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ടാറ്റ ഹാരിയറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി. പിന്നെ മറ്റൊന്നും ആലോചിക്കാതെ ഹാരിയര്‍ ഫെയ്‌സ്‌ലിഫ്റ്റ് തന്നെ ബുക്ക് ചെയ്തു. മൂന്ന് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് വണ്ടി ഡെലിവറിയായത്. ഹാരിയറിന്റെ പ്യുവര്‍+ S വേരിയന്റാണ് ഇവര്‍ തെരഞ്ഞെടുത്തത്.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, റിയര്‍ എസി വെന്റ്‌സ്, 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, ഫീള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്ന് തുടങ്ങി നൂതന ഫീച്ചറുകള്‍ സജ്ജകരിച്ച വേരിയന്റാണിത്. ബില്‍ഡ് ക്വാളിറ്റിയാണ് മോഡലിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് വീണ്ടും വാങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഹാരിയര്‍ കാര്‍ ഉടമ പറഞ്ഞു.

tata-harrier owner buys facelifted

ഒമേഗാ ആര്‍ക്ക് എന്ന ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ചാണ് ടാറ്റ ഹാരിയര്‍ കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലാന്‍ഡ് റോവറിന്റെ T8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിര്‍മിച്ച ഹാരിയര്‍ ഒരേസമയം ആഡംബരം തുളുമ്പുന്നതും ഏറ്റവും സുരക്ഷിതവുമായ കാറായി മാറുന്നു. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റംഗ് ലഭിച്ച കാര്‍ മോഡലാണ് ടാറ്റ ഹാരിയര്‍. ഭാരത് NCAP നടത്തിയ ക്രാഷ് ടെസ്റ്റിലാണ് ഹാരിയര്‍ ഉയര്‍ന്ന സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കിയത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ടാറ്റ മോട്ടോഴ്സ് എസ്‌യുവിയില്‍ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായും ഏഴ് എയര്‍ബാഗുകള്‍ ഓപ്ഷണലായും വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 3-പോയിന്റ് സീറ്റ്് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX ആങ്കറുകള്‍, സീറ്റ് ബെല്‍റ്റ് റിട്രാക്ടര്‍, ഓട്ടോമാറ്റിക് സീറ്റ് ബെല്‍റ്റ് ടെന്‍ഷനര്‍, ലോഡ് ലിമിറ്റര്‍ എന്നീ ഫീച്ചറുകളും സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Friday, April 12, 2024, 18:30 [IST]
English summary
Tata harrier saved lives of pune couples in a crash encouraged them to buy facelift version
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X