ഒന്നല്ല ഒരായിരം കൊമേർഷ്യൽ വാഹനങ്ങൾ; VRL -ൽ നിന്ന് 1300 CV -കൾക്കുള്ള ഓർഡർ കരസ്ഥമാക്കി Tata motors

VRL ലോജിസ്റ്റിക്‌സ് ലിമിറ്റഡിൽ നിന്ന് 1,300 കൊമേർഷ്യൽ വാഹനങ്ങളുടെ ഓർഡർ ടാറ്റ മോട്ടോർസ് സ്വന്തമാക്കി. അടുത്ത കാലത്തെ കണക്കുകൾ അനുസരിച്ച് ഇത്തരത്തിലുള്ള ഏറ്റവും വലിയ ഓർഡറാണിത്, വരും ആഴ്ചകളിൽ ഇത് ടാറ്റ മോട്ടോർസിന്റെ മാനുഫാക്ച്ചറിംഗ് നമ്പറുകൾ വർധിപ്പിക്കും.

ഒന്നല്ല ഒരായിരം കൊമേർഷ്യൽ വാഹനങ്ങൾ; VRL -ൽ നിന്ന് 1300 CV -കൾക്കുള്ള ഓർഡർ കരസ്ഥമാക്കി Tata motors

എല്ലാത്തരം ആവശ്യങ്ങൾക്കും അനുയോജ്യമായ വാണിജ്യ വാഹനങ്ങളുടെ വിപുലമായ ശ്രേണിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കൊമേർഷ്യൽ വാഹന നിർമ്മാതാക്കളാണ് ടാറ്റ മോട്ടോർസ്.

ഒന്നല്ല ഒരായിരം കൊമേർഷ്യൽ വാഹനങ്ങൾ; VRL -ൽ നിന്ന് 1300 CV -കൾക്കുള്ള ഓർഡർ കരസ്ഥമാക്കി Tata motors

ടാറ്റ എയ്‌സ് പോലുള്ള ചെറിയ വാണിജ്യ വാഹനങ്ങൾ മുതൽ അൾട്രാ, സിഗ്ന പോലുള്ള വലിയ ട്രക്കുകൾ വരെ, എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ മതിയാവുന്ന മോഡലുകൾ കൊമേർഷ്യൽ വെഹിക്കിൾ സ്‌പെയ്‌സിൽ ടാറ്റ മോട്ടോർസിനുണ്ട്. അതിനാൽ, ടാറ്റ മോട്ടോർസുമായി ഇത്രയും വലിയ ഓർഡർ നൽകുന്നത് ഒരു പ്രശ്നമല്ല.

ഒന്നല്ല ഒരായിരം കൊമേർഷ്യൽ വാഹനങ്ങൾ; VRL -ൽ നിന്ന് 1300 CV -കൾക്കുള്ള ഓർഡർ കരസ്ഥമാക്കി Tata motors

മറുവശത്ത് VRL ഇന്ത്യയിലെ സർഫസ് ലോജിസ്റ്റിക് വ്യവസായത്തിലെ പ്രമുഖരിൽ ഒന്നാണ്. കർണാടകയിലെ ഹൂബ്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന VRL ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ്, ട്രാൻസ്പോർട്ട് കമ്പനികളിൽ ഒന്നാണ്.

ഒന്നല്ല ഒരായിരം കൊമേർഷ്യൽ വാഹനങ്ങൾ; VRL -ൽ നിന്ന് 1300 CV -കൾക്കുള്ള ഓർഡർ കരസ്ഥമാക്കി Tata motors

23 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലും കമ്പനിക്ക് 4,360 ട്രാൻസ്പോർട്ട് വാഹനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 419 ടൂറിസ്റ്റ് ബസുകളും 3,941 എണ്ണം ഗുഡ്സ് ട്രാൻസ്പോർട്ട് വാഹനങ്ങളുമാണ്.

ഒന്നല്ല ഒരായിരം കൊമേർഷ്യൽ വാഹനങ്ങൾ; VRL -ൽ നിന്ന് 1300 CV -കൾക്കുള്ള ഓർഡർ കരസ്ഥമാക്കി Tata motors

ഇപ്പോൾ, VRL തങ്ങളുടെ നിരയിലേക്ക് 1,300 വാഹനങ്ങൾ കൂടി കൂട്ടിച്ചേർക്കാൻ ഒരുങ്ങുകയാണ്. ഈ വിപുലീകരണത്തെ സഹായിക്കുന്നതിന്, ടാറ്റ മോട്ടോർസിന് ഒരു ഓർഡർ കമ്പനി നൽകിയിട്ടുണ്ട്.

ഒന്നല്ല ഒരായിരം കൊമേർഷ്യൽ വാഹനങ്ങൾ; VRL -ൽ നിന്ന് 1300 CV -കൾക്കുള്ള ഓർഡർ കരസ്ഥമാക്കി Tata motors

ടാറ്റ മോട്ടോർസിന്റെ ഇന്റർമീഡിയറ്റ് & ലൈറ്റ് CV ശ്രേണി, മീഡിയം & ഹെവി സിവി ശ്രേണി, ഹെവി സിവി ശ്രേണി എന്നിവയിൽ നിന്നുള്ള ട്രക്കുകൾ ഈ ഓർഡറിൽ ഉൾപ്പെടുന്നു എന്ന് ഒരു പ്രസ്താവന വ്യക്തമാക്കുന്നു.

ഒന്നല്ല ഒരായിരം കൊമേർഷ്യൽ വാഹനങ്ങൾ; VRL -ൽ നിന്ന് 1300 CV -കൾക്കുള്ള ഓർഡർ കരസ്ഥമാക്കി Tata motors

അടിസ്ഥാനപരമായി, ടാറ്റ മോട്ടോർസിൽ നിന്നുള്ള എല്ലാത്തരം വാണിജ്യ വാഹനങ്ങളും ഓർഡറിൽ അടങ്ങിയിരിക്കുന്നു, കാരണം VRL -ന് വ്യത്യസ്ത മോഡലുകൾ കൊണ്ട് വ്യത്യസ്ത ഉപയോഗ സാഹചര്യങ്ങളുണ്ട്.

ഒന്നല്ല ഒരായിരം കൊമേർഷ്യൽ വാഹനങ്ങൾ; VRL -ൽ നിന്ന് 1300 CV -കൾക്കുള്ള ഓർഡർ കരസ്ഥമാക്കി Tata motors

ടാറ്റ എയ്‌സ്, ടാറ്റ ഇൻട്രാ തുടങ്ങിയ വാഹനങ്ങൾ ഇൻട്രാ-സിറ്റി ട്രാൻസ്‌സോർട്ടേഷനായി ഉപയോഗിക്കും, ലാസ്റ്റ് മൈൽ ഡെലിവറികൾക്കും ഇവ ഉപയോഗിക്കാം. ടാറ്റ സിഗ്ന, ടാറ്റ അൾട്രാ തുടങ്ങിയ വലിയ ട്രക്കുകൾ ഇന്റർ സിറ്റി, ക്രോസ്-കൺട്രി ട്രാൻസ്പോർട്ട് ആവശ്യങ്ങൾക്കായി ഉപയോഗിക്കും.

ഒന്നല്ല ഒരായിരം കൊമേർഷ്യൽ വാഹനങ്ങൾ; VRL -ൽ നിന്ന് 1300 CV -കൾക്കുള്ള ഓർഡർ കരസ്ഥമാക്കി Tata motors

ഈ വാണിജ്യ വാഹനങ്ങളെല്ലാം 'പവർ ഓഫ് 6' തത്ത്വചിന്തയിൽ രൂപകൽപ്പന ചെയ്യുകയും എഞ്ചിനീയറിംഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിൽ:

- മെച്ചപ്പെടുത്തിയ പ്രകടനത്തിന്റെ പവർ

- ഉടമസ്ഥതയുടെ ആകെ ചെലവിന്റെ പവർ

- ആശ്വാസത്തിന്റെയും സൗകര്യത്തിന്റെയും പവർ

- പവർ ഓഫ് ചോയ്സ്

- കണക്റ്റിവിറ്റിയുടെ പവർ

- പൂർണ്ണ മനസ്സമാധാനത്തിന്റെ പവർ

എന്നിവ ഉൾപ്പെടുന്നു.

ഒന്നല്ല ഒരായിരം കൊമേർഷ്യൽ വാഹനങ്ങൾ; VRL -ൽ നിന്ന് 1300 CV -കൾക്കുള്ള ഓർഡർ കരസ്ഥമാക്കി Tata motors

പവർ ഓഫ് 6 ഫിലോസഫിയുടെ ഭാഗമായി, ടാറ്റയുടെ വാണിജ്യ വാഹനങ്ങൾ അതിന്റെ ഉപയോഗക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്ന നിരവധി സാങ്കേതിക വിദ്യകളുമായി വരുന്നു.

ഒന്നല്ല ഒരായിരം കൊമേർഷ്യൽ വാഹനങ്ങൾ; VRL -ൽ നിന്ന് 1300 CV -കൾക്കുള്ള ഓർഡർ കരസ്ഥമാക്കി Tata motors

ഓരോ വാഹനവും അതിന്റെ ഉപയോഗ രീതികളും ട്രാക്ക് ചെയ്യാൻ ഫ്ലീറ്റ് മാനേജർമാരെ അനുവദിക്കുന്ന ഫ്ലീറ്റ് മാനേജ്‌മെന്റ് സൊല്യൂഷനുകളും അവ അവതരിപ്പിക്കുന്നു. ഇത് വാഹനത്തിന്റെ ഡൗൺ ടൈം വൻതോതിൽ കുറയ്ക്കുന്നു, അതിനാൽ കൂടുതൽ ലാഭം സാധ്യമാക്കുന്നു.

ഒന്നല്ല ഒരായിരം കൊമേർഷ്യൽ വാഹനങ്ങൾ; VRL -ൽ നിന്ന് 1300 CV -കൾക്കുള്ള ഓർഡർ കരസ്ഥമാക്കി Tata motors

VRL ലോജിസ്റ്റിക്‌സ് ലിമിറ്റഡിൽ നിന്ന് 1300 വാഹനങ്ങളുടെ അഭിമാനകരമായ ഓർഡർ നേടിയെടുക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്ന് ടാറ്റ മോട്ടോർസിന്റെ കൊമേർഷ്യൽ വെഹിക്കിൾ ബിസിനസ് യൂണിറ്റിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാജേഷ് കൗൾ പറഞ്ഞു.

ഒന്നല്ല ഒരായിരം കൊമേർഷ്യൽ വാഹനങ്ങൾ; VRL -ൽ നിന്ന് 1300 CV -കൾക്കുള്ള ഓർഡർ കരസ്ഥമാക്കി Tata motors

തങ്ങളുടെ വാഹനങ്ങൾ വലിയ മൂല്യം കൊണ്ടുവരുമെന്ന് തനിക്ക് ഉറപ്പുണ്ട്. പ്രവർത്തനങ്ങൾക്കായി, ടാറ്റ മോട്ടോർസിൽ, തങ്ങളുടെ വാഹനങ്ങളെ ഏറ്റവും കുറഞ്ഞ ഓണർഷിപ്പ് എക്സ്പെൻസിൽ വാഗ്ദാനം ചെയ്യാൻ തങ്ങൾ ശ്രമിക്കുന്നു, കൂടാതെ തങ്ങളുടെ വിശാലമായ സർവ്വീസ് ശൃംഖല രാജ്യത്തിന്റെ എല്ലാ കോണുകളിലും മികച്ച-ഇൻ-ദി-ഇൻഡസ്ട്രി സർവ്വീസ് സപ്പോർട്ട് ഉറപ്പാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More from DriveSpark

Article Published On: Saturday, April 9, 2022, 8:30 [IST]
English summary
Tata motors attains order for 1300 units of cvs from vrl logistics
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X