ഇലക്ട്രിക് വിപണിയുടെ രാജാവ് ഇപ്പോഴും ടാറ്റ തന്നെ; ജനുവരിയിൽ ഗ്രാഫ് താഴേയ്ക്കോ?

രാജ്യത്തെ ഇലക്ട്രിക് വിപണി ഓരോ ദിവസം ചെല്ലുംന്തോറും മുന്നിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ വാഹനനിർമാതാക്കലും തങ്ങളുടെ പുത്തൻ മോഡലുകളുമായി വിപണി പിടിക്കാൻ കച്ച കെട്ടി ഇറങ്ങിരിക്കുകയാണ് എന്നതാണ് പ്രത്യേകത. എല്ലാവരുടേയും ഉന്നം ടാറ്റയെ എങ്ങനെയെങ്കിലും തകർക്കുക എന്നതാണ് എന്ന് തോന്നുന്നു, കാരണം ടാറ്റ ആണല്ലോ ഇപ്പോക്ഷ നിലവിൽ ഇലക്ട്രിക് വാഹനവിപണിയിലെ രാജാവ്. എല്ലാ മാസവും ടാറ്റ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന താഴേക്ക് പോകാതെ നിലനിർത്തുന്നുണ്ട്.

മാസങ്ങളോളം തുടർച്ചയായ വളർച്ചയ്ക്ക് ശേഷം, ഇവി ഫോർ വീലർ വിൽപ്പനയിൽ 17 ശതമാനത്തിൻ്റെ ഇടിവുണ്ടായി എന്നാണ് ഇന്ത്യ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (എഫ്എഡിഎ) ഡീലർമാരുടെ അപെക്‌സ് ബോഡി പുറത്തുവിട്ട വിൽപന കണക്കുകൾ കാണിക്കുന്നത്. അവരുടെ റിപ്പോർട്ട് അനുസരിച്ച് ജനുവരിയിൽ 3,346 ഇലക്ട്രിക് കാറുകളാണ് വിൽപ്പനയ്ക്കായി എത്തിയത്. എന്നാൽ അതേസമയം കഴിഞ്ഞ വർഷം ഡിസംബറിൽ ഇത് 3,739 യൂണിറ്റായിരുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇലക്ട്രിക് വിപണിയുടെ രാജാവ് ഇപ്പോഴും ടാറ്റ തന്നെ; ജനുവരിയിൽ ഗ്രാഫ് താഴേയ്ക്കോ?

ഇലക്‌ട്രിക് ഫോർ വീലറുകൾ മാത്രമല്ല അതിന്പുറമെ ഇലക്ട്രിക് ത്രീ വീലറുകളുടെ വിൽപ്പനയിലും നല്ല കുറവാണ് കാണിച്ചത്, പക്ഷേ ഇരുചക്രവാഹനങ്ങളുടെ വിൽപ്പന ഇത്തവണ ഒരേ നിലയിൽ തന്നെ തുടരുകയായിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾ വിൽപ്പനയിൽ ജനുവരിയിൽ 17 ശതമാനം ഇടിഞ്ഞ് 2,426 ആയി കുറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷം ഡിസംബറിൽ വിതരണം ചെയ്തത് നോക്കുകയാണെങ്കിൽ 2,926 യൂണിറ്റുകളിൽ നിന്ന്.

ഇലക്ട്രിക് ഫോർ വീലർ സെഗ്‌മെൻ്റിൻ്റെ കാര്യം നോക്കുകയാണെങ്കിൽ, ടാറ്റ മോട്ടോഴ്‌സ് 70 ശതമാനത്തിലധികം വിപണി വിഹിതവുമായി ഇപ്പോഴും വിപണി പിടിച്ചടിക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം വിതരണം ചെയ്ത മൊത്തം ഇലക്ട്രിക് കാറുകളിൽ 2,426 യൂണിറ്റുകളാണ് നിർമ്മാതാവ് വിറ്റത്. എന്നാൽ കഴിഞ്ഞ മാസത്തെ 2,926 യൂണിറ്റുകളുമായി താരതമ്യം ചെയ്താൽ വിൽപ്പനയിൽ 17 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. സെഗ്‌മെൻ്റിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ മോഡൽ എന്നത് ടാറ്റ നെക്‌സോൺ ഇവിയാണ്. ഇലക്ട്രിക് പതിപ്പുകളുടെ പട്ടിക നോക്കിയാൽ ടിയാഗോ, ടിഗോർ എന്നിവയും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ബാക്കി ഇവി നിർമ്മാതാക്കളുടെ കാര്യം നോക്കിയാൽ, ഡിസംബറിൽ വിറ്റ 486 യൂണിറ്റുകളെ അപേക്ഷിച്ച് എംജി ZS EV യുടെ വിൽപ്പന 12 ശതമാനത്തിലധികം ഇടിഞ്ഞ് വെറും 425 യൂണിറ്റായി മാറിയിരിക്കുകയാണ്. രാജ്യത്തെ ആദ്യത്തെ പാസഞ്ചർ ഇലക്ട്രിക് കാറായിട്ടാണ് BYD ഇന്ത്യ തങ്ങളുടെ Atto3 എന്ന മോഡൽ പുറത്തിറക്കിയത്. 132 യൂണിറ്റുകൾ വിതരണം ചെയ്തുകൊണ്ട് 164 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചത്.

അടുത്തിടെ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോർസ് വൈവിധ്യമാർന്ന പുതിയ മോഡലുകളും പ്രൊഡക്ഷൻ കൺസെപ്റ്റുകളും പ്രദർശിപ്പിച്ചിരുന്നു. അവയ്‌ക്ക് പുറമേ, ടാറ്റ രണ്ട് പുതിയ ഡയറക്‌ട് ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിനുകൾ പുറത്തിറക്കിയിരുന്നു. ഇവ രണ്ടും ഭാവിയിൽ നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന ഓഫറുകളിലും സ്ഥാനം പിടിച്ചേക്കാം.

1.2 ലിറ്റർ DI ടർബോ, 1.5 ലിറ്റർ DI ടർബോ ഗ്യാസോലിൻ യൂണിറ്റുകളാണ് ടാറ്റ അവതരിപ്പിച്ച പുത്തൻ പവർട്രെയിനുകൾ. ഇവയുടെ അരങ്ങേറ്റത്തിൽ തന്നെ, E20 ഫ്യുവൽ ബ്ലെൻഡിൽ പ്രവർത്തിക്കാനും കൂടുതൽ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാനും എഞ്ചിൻ യൂണിറ്റുകളെ പ്രാപ്തരാകുകയും ചെയ്യും എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. 1.2 ലിറ്റർ TGDi പെട്രോൾ എഞ്ചിൻ അടുത്ത വർഷം തന്നെ വരാനിരിക്കുന്ന കർവ്വിൽ ടാറ്റ മോട്ടോർസ് അവതരിപ്പിക്കും.

ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ മൂല്യം 9.1 ബില്യൺ ഡോളറായിരുന്ന അവസാന റൗണ്ടിൽ നിന്ന് 15-20 ശതമാനം പ്രീമിയമാണ് ടാറ്റ മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നത്. 2021-ന്റെ അവസാനത്തിൽ ഒരു സബ്‌സിഡിയറിയായി രൂപപ്പെടുത്തിയ ബിസിനസിന്റെ മൂല്യനിർണ്ണയം 10.9 ബില്യൺ ഡോളറായി ഉയർത്തുക എന്നതാണ് ടാറ്റ മോട്ടോർസിൻ്റെ ലക്ഷ്യം. അത് കൊണ്ട് തന്നെ ടാറ്റയെ തകർക്കാൻ ബാക്കി വാഹനനിർമാതാക്കൾ അൽപ്പം ബുദ്ധിമുട്ടും.

More from DriveSpark

Article Published On: Wednesday, February 8, 2023, 17:30 [IST]
English summary
Tata motors maintaines the dominance in ev segment sales drop in january
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X