ടാറ്റ വെബ്‌സൈറ്റ് പാകിസ്താന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു?
ടാറ്റ മോട്ടോഴ്‌സ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പാക്‌സിതാന്‍ ഹാക്‌സേഴ്‌സ് എന്നറിയപ്പെടുന്ന ഹാക്കര്‍ ഗ്രൂപ്പാണ് ഹാക്ക് ചെയ്തതെന്ന് ലഭ്യമായ വിവരങ്ങളില്‍ നിന്നും മനസ്സിലാക്കുന്നു.
H4$N4!N H4XOR എന്ന പേരിലാണ് ഈ ഹാക്കര്‍മാരുടെ സംഘം അറിയപ്പെടുന്നത്. ഇവരുടെ ഫേസ്ബുക്ക് പേജില്‍ ഒരു മണിക്കൂര്‍ മുമ്പു വന്ന ഒരു അപ്‌ഡേഷന്‍ ഇങ്ങനെ പറയുന്നു: You Have Been Hacked. കൂടുതല്‍ വിവരങ്ങള്‍ താഴെ ചിത്രത്താളുകളില്‍.

അതെസമയം ഇക്കാര്യത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. ഹാക്കര്‍മാര്‍ പാക്‌സിതാനു വേണ്ടി ഹാക്ക് ചെയ്യുന്നവരാണെന്ന് ഫേസ്ബുക്ക് പേജില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും വ്യക്തതയൊന്നുമില്ല.

കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യന്‍ റെയില്‍വേ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതും ഇതേ ഗ്രൂപ്പായിരുന്നു.

2014 ഓട്ടോ എക്‌സ്‌പോയ്ക്കു വേണ്ടി ടാറ്റ മോട്ടോഴ്‌സ് നിര്‍മിച്ച 'connect.tatamotors.com' എന്ന സബ്-ഡൊമൈനാണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്.

ഗൂഗിള്‍ സെര്‍ച്ച് ഈ വെബ്‌സൈറ്റിനെ ഇപ്പോള്‍ ചിത്രത്തില്‍ കാണുന്ന വിധം അവതരിപ്പിക്കുന്നു. We just defaced your website to give you a chance to put your hands on it before others come and destroy it! # WE ARE Pakistan Haxors Crew ! എന്ന സന്ദേശവും കൂടെ കാണാം.

ഹാക്ക് ചെയ്ത പേജില്‍ നേരത്തെ ഹാക്കര്‍മാരുടെ പൂര്‍ണ സന്ദേശം ലഭ്യമായിരുന്നു. 'പാക്‌സിസ്താന്‍ ഹാക്‌സോഴ്‌സ് ക്ര്യൂ' ഏതെങ്കിലും വ്യക്തികള്‍ക്കെതിരെയല്ല പ്രവര്‍ത്തിക്കുന്നത്. മൊത്തം വ്യവസ്ഥയ്‌ക്കെതിരായാണ്.


Click it and Unblock the Notifications








