സംഗതി ഹോട്ടാണ്, ഇങ്ങനെയൊരു ഡിസ്പ്ലേ ഇതിനു മുമ്പ് കണ്ടിട്ടില്ല! കൗതുക കാഴ്ച്ചയായി ഹോട്ട്‌വീൽസ് നാനോ

നമ്മിൽ എല്ലാവരും തന്നെ കുട്ടിക്കാലത്ത കാറോടിച്ചു കളിച്ചവരാണ്. ഇപ്പോഴും ടോയ് കാറുകൾ കാനുമ്പോൾ നമ്മിൽ പലരും കുട്ടികളാവാറുമുണ്ട്. അന്ന് നല്ല ഡീറ്റെയിലിംഗും മറ്റുമുള്ള കളിപ്പാട്ട കാറുകൾ നമ്മളിൽ ഭൂരിഭാഗം പേർക്കും ഒരു സ്വപ്നമായിരുന്നു, അതിനാൽ തന്നെ പലപ്പോഴും ആ സ്വപ്നങ്ങൾ അല്പം വളർന്നതിനുശേഷവും നാം സഫലമാക്കാറുണ്ട്. പണ്ട് കുട്ടിക്കാലത്ത് നമുക്ക് പർക്കും അറിവില്ലാത്തതും എന്നാൽ ഇന്ന് വണ്ടിഭ്രാന്ത് മനസിലുള്ള എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഹോട്ട്‌വീൽസ് എന്ന ടോയ് കാർ ബ്രാൻഡ്. ഇന്ന് ടോയിസ് ബക്കറ്റ് മുതൽ ഷോക്കേസ് വരേയും എന്തിനു നമ്മുടെ പലരുടേയും പ്രൈവറ്റ് കളക്ഷനായും ഇവ വിലസുകയാണ്.

ഇന്നത്തെ യുവ തലമുറയുടേയും കുട്ടികളുടേയും ഇഷ്ട്ര താരമാണിത്. പ്രായഭേദമന്യേ ഇന്ന് ഹോട്ട്‌വീൽസ് കാറുകൾ വാങ്ങുകയും അവ കളക്ട് ചെയ്തു വെയ്ക്കുന്നതുമായ ഒരുപാടു പേരുണ്ട്. എനിക്കു പോലും ഒരു കുട്ടി ഹോട്ട്‌വീൽസ് കളക്ഷനുണ്ട്. പലപ്പോഴും ഇഷ്ട കാറുകൾ സ്വന്തമാക്കാൻ കഴിയാത്ത പലരും അവയുടെ മിനിയേച്ചർ ഹോട്ട്‌വീൽസ് പതിപ്പിനെ സ്വന്തമാക്കി സംതൃപ്ത്തി അണയുന്നു.

പലരും തങ്ങൾ വാങ്ങുന്ന ഹോട്ട്‌വീൽസ് കാറുകൾ പായ്ക്കറ്റിൽ നിന്നു പോലും പൊട്ടിക്കാതെ സൂക്ഷിക്കുന്നവരാണ്, മറ്റു ചിലർ അവയ്ക്കായി പ്രത്യേകം ഷോക്കേസുകളും, മിനിയേച്ചർ പാർക്കിംഗ് ലോട്ടുകളും സജ്ജീകരിച്ച് വളരെ ക്രിയേറ്റീവായി ഇവ ഷോക്കേസ് ചെയ്യാറുമുണ്ട്. എന്നാൽ ഇതിൽ നിന്ന് എല്ലാം വളരെ വ്യത്യസ്തമായി സജ്ജീകരിച്ചിരിക്കുന്ന ഒരു ഹോട്ട്‌വീൽസ് ഡിസ്പ്ലേയാണ് ഇന്ന് ഇവിടെ ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

നമ്മുടെ കോട്ടയത്താണ് ഈ വെറൈറ്റി പ്രദർശനം. അമ്മഞ്ചേരി സ്വദേശിയായ അർജുൻ തോമസാണ് തന്റെ ടാറ്റ നാനോയിൽ ഹോട്ട്‌വീൽസിന്റെ ഈ അപൂവ്വ ഡിസ്പ്ലേ ഒരുക്കിയിരിക്കുന്നത്. അത്യാവശ്യം കാര്യമായ നിലയിൽ തന്നെ ഹോട്ട്‌വീൽസ് കളക്ട് ചെയ്യുന്ന ഒരു വ്യക്തിയാണ് അർജുൻ. പലപ്പോഴും ഇതിന്റെ പുത്തൻ സ്റ്റോക്കുകൾ എവിടെ റിലീസായിട്ടുണ്ട് എന്ന് അറിയാൻ ഞാനും അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ചെക്ക് ചെയ്യാറുണ്ട്.

ചെറുപ്പം മുതൽ വാഹനങ്ങളുടെ കാര്യത്തിൽ അല്പം കമ്പമുള്ള വ്യക്തിയാണ് അർജുൻ എന്നത് അദ്ദേഹത്തിന്റെ പോസ്റ്റുകളിലൂടെ തന്നെ വ്യക്തമാണ്. പിന്നെ അത്യാവശ്യം ഒരു മ്യൂച്ചൽ ഫ്രണ്ട് വഴിയും അദ്ദേഹത്തെ നമുക്കറിയാം. ആറ് മാസം മുമ്പാണ് അർജുൻ ഈ ടാറ്റ നാനോ കാർ സ്വന്തമാക്കുന്നത്.

ഇത് വെറും നാനോ അല്ല കേട്ടോ, ഇതൊരു ഇലക്ട്രിക് മോഡലാണ്. ജെയം നിയോ അല്ലെങ്കിൽ ടാറ്റ നാനോ ഇവി എന്ന ഈ പ്രത്യേക മോഡൽ രത്തൻ ടാറ്റയുടെ നേതൃത്ത്വത്തിൽ കൊയമ്പത്തൂർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ജെയം എന്ന പ്രൊഡക്ഷൻ ഹൗസുമായി ചേർന്ന് വികസിപ്പിച്ചെടുത്തതാണ്, ഇത് മാസ് മാർക്കറ്റ് യൂണിറ്റായി വിപണിയിൽ എത്തിയില്ല. അതന്റെ കഥ വേറെ പറയാം, ഇപ്പോൾ നമുക്ക് ഹോട്ട്‌വീൽസിന്റെ കാര്യം നോക്കാം.

ഈ നാനോ കാറിൽ തന്റെ കളക്ഷനിലുണ്ടായിരുന്ന 130 -ഓളം കുഞ്ഞൻ ഹോട്ട്‌വീൽസ് കാറുകളാണ് ഒട്ടിച്ചു ചോർത്തിരിക്കുന്നത്. ഇതിനായി യൂണിക് ഓട്ടോകോർപ് ഡീറ്റെയിലിംഗ് സ്റ്റുഡിയോ നടത്തുന്ന തന്റെ സുഹൃത്തുകളായ ഹരികേഷ്, റിഞ്ചു പിന്നെ ഉണ്ണി എന്നിവരാണ് കൂടെ ഉണ്ടായിരുന്നത് എന്ന് താൻ അപ്ലോഡ് ചെയ്ത റീലിൽ അർജുൻ പറയുന്നുണ്ട്.

ആയിരത്തോളം കുഞ്ഞൻ കാറുകളാണ് അർജുന്റെ കളക്ഷനിൽ ഇപ്പോഴുമുള്ളത്. ഇത് കളക്ട് ചെയ്ത് എടുക്കാൻ ഒരല്പം ബുദ്ധിമുട്ടിയിട്ടുമുണ്ടാവും. എന്നിരുന്നാലും ഈ പ്രൊജക്ട് ഹോട്ട്‌വീൽസ് നാനോ ഇന്ന് ഹോട്ട്‌വീൽസ് ആരാധകരുടേയും പ്രത്യേകിച്ച് കുട്ടികളുടേയും മനം കവരുന്ന ഒരു കാഴ്ച്ചയാണ് എന്ന് ഇടം വലം ചിന്തിക്കാതെ നിസംശയം പറയാനാവും.

ഹോട്ട്‌വീൽസിനെക്കുറിച്ചു പറഞ്ഞാൽ 1960 -കളുടെ അവസാനത്തിൽ, മാച്ച്ബോക്സുമായി മത്സരിക്കാൻ മറ്റേൽ എന്ന കമ്പനിയാണ് ഹോട്ട്‌വീൽസ് അവതരിപ്പിച്ചു. പ്രാരംഭ ശ്രേണിയിൽ "സ്വീറ്റ് 16" എന്നറിയപ്പെടുന്ന 16 കാറുകളാണ് ഉണ്ടായിരുന്നത്. അതിനു ശേഷം 1970 -കളിലും 1980 -കളിലും ഹോട്ട്‌വീൽസ് തങ്ങളുടെ ലൈനപ്പ് വിപുലീകരിച്ചു.

പുതിയ മോഡലുകളും തീമുകളും കമ്പനി പതിവായി അവതരിപ്പിച്ചു. അതതു കാലത്തെ ട്രെൻഡുകളുമായി പൊരുത്തപ്പെടാനുള്ള ബ്രാൻഡിൻ്റെ കഴിവ് അതിനെ പ്രസക്തമാക്കി. 1990-കളോടെ, ലോകമെമ്പാടുമുള്ള ടോയ്സ് ശേഖരങ്ങളിൽ ഹോട്ട്‌വീൽസ് ഒരു പ്രധാന ഘടകമായി മാറുകയായിരുന്നു. ഇന്നും ലോകമെമ്പാടും ആളുകൾ വളരെ ആകാംഷയോടെയാണ് ഹോട്ട്‌വീൽസിന്റെ ഓരോ പുത്തൻ കേസുകൾക്കുമായി കാത്തിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, December 17, 2024, 21:00 [IST]
English summary
Tata nano ev decorated with hotwheels cars in kottayam becomes a head turner on streets
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X