നാനോന്നാ സുമ്മാവാ... ഓഫ്‌റോഡിംഗിനിടെ സ്‌കോര്‍പിയോ സുല്ലിട്ട കയറ്റം പുഷ്പം പോലെ കീഴടക്കി നാനോ-VIDEO
ഇന്നത്തെ യുവത ഓഫ് റോഡിംഗിനോട് വളരെ ക്രെയ്‌സ് ഉള്ള കൂട്ടത്തിലാണ്. ഓഫ് റോഡിംഗ് എന്ന് കേള്‍ക്കുമ്പോള്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളോ (എസ്‌യുവി) അല്ലെങ്കില്‍ ഫോര്‍ വീല്‍ ഡ്രൈവ് വാഹനമോ ആകും മനസ്സിലേക്ക് ഓടിയെത്തുക. എന്നാല്‍ ചില വിരുതന്‍മാര്‍ പരുക്കന്‍ പ്രതലങ്ങളില്‍ റിയല്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിച്ച വീഡിയോസ് നാം കണ്ടിട്ടുണ്ട്.
ആ സമയങ്ങളില്‍ അവ പലപ്പോഴും അവിടങ്ങളില്‍ കുടുങ്ങുകയും ചെയ്തിട്ടുണ്ട്. ഒന്നുകില്‍ അവ കുടുങ്ങുകയോ അല്ലങ്കെില്‍ അത്തരമൊരു സാഹചര്യം ഒഴിവാക്കിയുള്ള അഭ്യാസങ്ങളോ ആയിരിക്കും ഡ്രൈവര്‍ പുറത്തെടുക്കുക. എന്നാല്‍ വളരെ അപൂര്‍വമായി മാത്രമേ നമ്മള്‍ ഹാച്ച്ബാക്കുകള്‍ ഇത്തരം സ്റ്റണ്ടുകള്‍ക്ക് ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളൂ. കുഞ്ഞന്‍ കാറായ ടാറ്റ നാനോ ഓഫ് റോഡിംഗിന് ഉപയോഗിക്കുന്ന ഒരു വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്.

പഴയ തലമുറ മഹീന്ദ്ര ഥാര്‍, സ്‌കോര്‍പിയോ 4×2 എഎസ്‌യുവി എന്നീ പുലികള്‍ക്കൊപ്പമായിരുന്നു ടാറ്റ നാനോയുടെ ഓഫ് റോഡിംഗ് അങ്കം. ഹണി വ്‌ലോഗ് എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വ്‌ലോഗറും സുഹൃത്തുക്കളും അവരുടെ കാറുകളില്‍ ഓഫ്-റോഡിംഗിന് പോകുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുക. പഴയ തലമുറ മഹീന്ദ്ര ഥാര്‍ 4×4 , മഹീന്ദ്ര സ്‌കോര്‍പിയോ 4×2 എസ്‌യുവി എന്നിവക്കൊപ്പം ടാറ്റ നാനോയെ കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും കൂട്ടത്തില്‍ ചേരാത്ത പോലെ തോന്നിയിട്ടുണ്ടാകും.
എന്നാല്‍ ട്വിസ്റ്റ് വരാന്‍ പോകുന്നല്ലേ ഉള്ളൂ. വേ്‌ലാഗറുടെ ഉടമസ്ഥതയിലുള്ളതാണ് നാനോ. കൂട്ടുകാര്‍ക്കൊപ്പം ഓഫ് റോഡ് റൈഡിന് പോകുമ്പോള്‍ കുഞ്ഞന്‍ ഹാച്ച്ബാക്കുമെടുക്കാമെന്ന് അദ്ദേഹം കരുതി. ഓഫ്-റോഡിംഗ് ട്രാക്കുകളില്‍ ഓടിച്ച് കയറിയ അവര്‍ പിന്നാലെ മണ്‍പാതകളിലേക്ക് തിരിഞ്ഞു. സ്‌കോര്‍പിയോ 4×2 എസ്‌യുവിക്ക് പിന്നിലായി വേ്‌ലാഗര്‍ തന്നെയാണ് ടാറ്റ നാനോ ഓടിച്ചിരുന്നത്. ഒരു ഹെയര്‍പിന്‍ വളവില്‍ വെച്ച് സ്‌കോര്‍പിയോയുടെ ട്രാക്ഷന്‍ നഷ്ടപ്പെടുകയും പിന്‍ ചക്രങ്ങള്‍ സ്വതന്ത്രമായി കറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു.

എങ്കിലും കാര്‍ കയറിപ്പോയി. ശേഷം അവര്‍ ഓഫ്‌റോഡിംഗിന് അനുകൂലമായ സ്ഥലത്തെത്തി. മഹീന്ദ്ര ഥാര്‍ ഡ്രൈവറാണ് തുടക്കം കുറിച്ചത്. കുത്തനെയുള്ള കയറ്റം എളുപ്പമാണെന്ന് തോന്നുമെങ്കിലും കുറച്ച് ബുദ്ധിമുട്ടാണ് കയറ്റാന്‍. കയറ്റം കയറി കഴിഞ്ഞാല്‍ ചെളിക്കുഴിയുണ്ട്. മഹീന്ദ്ര ഥാര്‍ ഡ്രൈവര്‍ ഫോര്‍വീല്‍ ഡ്രൈവിലിട്ട് വണ്ടിയെടുത്തു കുത്തനെയുള്ള ഭാഗത്ത് വണ്ടി ചെറുതായൊന്ന് ഇഴഞ്ഞെങ്കിലും നാടകീയത അധികമില്ലാതെ വണ്ടി കയറിപ്പോയ ശേഷം അത് ചെളിയിലും ഇറക്കി.
മഹീന്ദ്ര ഥാര്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മഹീന്ദ്ര സ്‌കോര്‍പിയോ ഡ്രൈവര്‍ ആവേശപൂര്‍വ്വം വണ്ടി എടുത്തു. ഡ്രൈവര്‍ മുകളിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍, അത് മുകളില്‍ കുടുങ്ങി നിന്നു. പിന്‍ ചക്രങ്ങള്‍ നിലത്തു നിന്ന് അകന്നതിനാല്‍ ട്രാക്ഷന്‍ കണ്ടെത്താനായില്ല. എസ്‌യുവി കുടുങ്ങിയതോടെ എല്ലാവരും കൂടി അത് പിന്നോട്ട് തള്ളി. നിരാശനാകാതെ ഒരു പ്രാവശ്യം കൂടി ശ്രമിക്കാന്‍ സ്‌കോര്‍പിയോ ഡ്രൈവര്‍ തീരുമാനിച്ചു.
.ഇപ്രാവശ്യവും ഫലം വ്യത്യസ്തമായിരുന്നില്ല. പിന്നാലെയാണ് ടാറ്റ നാനോയുടെ ഊഴമെത്തിയത്. ഥാറിനെ പോലെ തന്നെ വലിയ പ്രതിസന്ധികള്‍ ഇല്ലാതെ ഈസിയായി നാനോ കയറിപ്പോയി. വീഡിയോയുടെ അവസാനം ടാറ്റ നാനോ ചെളിയില്‍ കുടുങ്ങുന്നുണ്ടെങ്കിലും ഓഫ്-റോഡ് സാഹചര്യങ്ങളില്‍ മികച്ച പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചതെന്ന് പറയാതിരിക്കാനാവില്ല. ഈ വീഡിയോയില്‍ ഏതായാലുാ മഹീന്ദ്ര സ്‌കോര്‍പിയോയേക്കാള്‍ മികച്ചു നിന്നത് ടാറ്റ നാനോ ആയിരുന്നുവെന്ന് പറയാം.
ഇനി ടാറ്റ നാനോ ഇതെങ്ങനെ സാധിച്ചെടുത്തുവെന്ന സംശയത്തിന് ഉത്തരം കണ്ടെത്താം. അതിന് രണ്ട് കാരണങ്ങളുണ്ട്.ടാറ്റ നാനോ വളരെ ചെറിയ വീല്‍ബേസുള്ള ഒരു ചെറിയ കാറാണെന്നതാണ് ഒന്നാമത്തെ കാരണം. അതിനാല്‍ തന്നെ കുത്തനെയുള്ള കയറ്റത്തിന്റെ മുകളില്‍ കുടുങ്ങാതിരിക്കാന്‍ അത് ഗുണകരമായി. ഥാറിനെയും സ്‌കോര്‍പിയോയെയും വെച്ച് നോക്കുമ്പോള്‍ ടാറ്റ നാനോക്ക് മുകളിലേക്ക് കയറുമ്പോഴോ ഇറങ്ങുമ്പോഴോ നിലത്ത് ഉരസുന്ന ഓവര്‍ഹാംഗുകളൊന്നുമില്ല.
ടാറ്റ നാനോയിലെ എഞ്ചിന്‍ ഭയങ്കര ശക്തമല്ലെങ്കിലും ഇത് പിന്‍ ചക്രങ്ങളിലേക്ക് പവര്‍ അയയ്ക്കുന്നതിനാല്‍ ഇത്തരത്തില്‍ കുത്തനെയുള്ള സ്ഥലങ്ങള്‍ കീഴടക്കാന്‍ സഹായിക്കും. അതിനാല്‍ അധികം ഭാരമില്ലാത്ത കാറിനെ എളുപ്പത്തില്‍ തള്ളിക്കയറ്റാന്‍ പിന്‍ ചക്രങ്ങള്‍ക്ക് സാധിക്കും. ടാറ്റ നാനോയെ പോലെ ഒരു കുഞ്ഞന്‍ ഹാച്ച്ബാക്ക് ഓഫ് റോഡിംഗ് ചെയ്യുന്നത് കാണാന്‍ ഭയങ്കര രസമാണെങ്കിലും ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല.
അല്ല, നിങ്ങള്‍ക്ക് നാനോയില്‍ ഓഫ് റോഡിംഗ് ചെയ്യണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുക. ഒരു ബാക്കപ്പ് കാര്‍ ഉണ്ടെങ്കില്‍ വണ്ടി കുടുങ്ങിയാല്‍ നിങ്ങള്‍ക്ക് സഹായകമാകും. അതിനാല്‍ തന്നെ കഴിയുന്നതും ഇത്തരം പ്രവര്‍ത്തികള്‍ അനുകരിക്കാതിരിക്കുന്നതാണ് നല്ലത്.


Click it and Unblock the Notifications








