വയ്യാത്ത പണിക്ക് പോണോ; വെറുതേ നാനോയുടെ പേര് കളയാൻ, ശേഷം വീഡിയോയിൽ
ഇന്ത്യൻ റോഡുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നതും സർക്കസിൽ ട്രപ്പീസ് കളിക്കുന്നതും ഒരു പോലെ തന്നെയാണ് എന്ന് ചില സമയത്ത് തോന്നിപ്പോകും. കാറുകളുടെ കാര്യത്തിലും ബൈക്കുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. നമ്മുടെ റോഡുകളിൽ വാഹനമോടിക്കണമെങ്കിൽ ഏറ്റവും അധികം വേണ്ടത് ക്ഷമയാണ്. ക്ഷമ ആട്ടിൻസൂപ്പിൻ്റെ ഫലം ചെയ്യുമെന്ന് തമാശ രൂപത്തിൽ പറയുമെങ്കിലും റോഡിലേക്ക് ഇറങ്ങുമ്പോൾ അത് സത്യമായി പോകും.
അശ്രദ്ധമായി ടാറ്റ നാനോ ഡ്രൈവർ വളവിലൂടെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് മുന്നിലെത്തിയ ബൈക്ക് യാത്രികനുമായി കൂട്ടിയിടിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുതിയതായി ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ അപകടത്തിന്റെ കൃത്യമായ സ്ഥലം മനസിലായിട്ടില്ല. 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ അതേ റോഡിലൂടെ കടന്നുപോവുകയായിരുന്ന കാറിന്റെ ഡാഷ്‌ക്യാമിൽ പതിഞ്ഞതാണ്.

റോഡിൽ വാഹനങ്ങളാൽ തീരെ തിരക്കില്ല, അത് ഒരു ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത്. എതിർദിശയിൽ നിന്ന് ഒന്നുരണ്ട് വാഹനങ്ങൾ കടന്നുപോകുന്നത് വീഡിയോയിൽ കാണാം. കാർ ഉടൻ ഒരു വളവുള്ള ഒരു ചെറിയ റോഡിലേക്ക് എത്തുകയും പ്രത്യേകം ശ്രദ്ധിക്കേണ്ടത് ബോർഡുകളിൽ ഓവർടേക്ക് ചെയ്യരുതെന്ന് നിർദ്ദേശവുമുണ്ട്.
കാർ ഡ്രൈവർ ഒരു മോട്ടോർ സൈക്കിളിന് പിന്നിലൂടെ പോകുകയാണ്, അയാൾ വളവിലേക്ക് അടുക്കുമ്പോൾ, പിന്നിൽ നിന്ന് ഒരു ടാറ്റ നാനോ പെട്ടെന്ന് ഓ വർടേക്ക് ചെയ്യുകയും വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെങ്ങിൽ ഇടിച്ച് ബൈക്കുകാരനെ ഇടിക്കുകയായിരുന്നു. കാറിടിച്ച് റോഡിൽ വീഴുന്ന ബൈക്ക് യാത്രികൻ സ്വന്തം സുരക്ഷയ്ക്കായി റോഡിൽ നിന്ന് മാറുന്നത് ദൃശ്യങ്ങളിൽ കാണാം. ഇവരെ സഹായിക്കാൻ നാട്ടുകാർ കാറിനും ബൈക്കിനുമെതിരെ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.

റോഡിൽ അധികം വാഹനങ്ങളില്ലാത്തത് കൊണ്ട് വലിയ അപകടം സംഭവിച്ചില്ല, എന്നാലും മുഴുവൻ ഉത്തരവാദിത്വവും നാനോ ഡ്രൈവറിൻ്റെ ഭാഗത്താണ്. അക്ഷമനായി വളവിൽ വാഹനത്തെ ഓവർടേക്ക് ചെയ്തതാണ് അപകടത്തിൻ്റെ കാരണം. നാനോ ഒരു ടോൾബോയ് ഡിസൈൻ ആയത് കൊണ്ട് തന്നെ പെട്ടെന്ന് വളവ് എടുക്കുകയോ ഓവർടേക്ക് ചെയ്യുകയോ ചെയ്താൽ മറിയാനുളള സാധ്യത കൂടുതലാണ്.
സാഹസികതയ്ക്കുള്ള ഇടമല്ല റോഡുകള്‍ എന്നതിനാല്‍ തന്നെ വണ്ടിയുമായി നിരത്തിലിറങ്ങുമ്പോള്‍ ഏവരും അതീവ ശ്രദ്ധ പുലര്‍ത്തണം. സ്വന്തം സുരക്ഷ മാത്രമല്ല മറ്റ് പൗരന്‍മാരുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തി ബൈക്കില്‍ പൊതുനിരത്തില്‍ സ്റ്റണ്ടിംഗ് ചെയ്യാതിരിക്കുക. സാഹസികത കാണിച്ച് വരുത്തിവെക്കുന്ന ഇനിയും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.
ഒരു ചെറിയ അപകടം വരെ നിങ്ങളുടെ ജീവിതത്തെയാകെ തകിടം മറിച്ചേക്കും. അക്കാരണം കൊണ്ട് തന്നെ ഡ്രൈവിംഗ് എന്ന പ്രവര്‍ത്തിയെ ഒരിക്കലും നിസാരവല്‍ക്കരിക്കരുത്. നമ്മുടെ ചെറിയ ഒരു അശ്രദ്ധ മൂലം സ്വന്തം ജീവന്‍ മാത്രമല്ല ചുറ്റുമുള്ള മറ്റനവധി ജീവനുകള്‍ കൂടിയാണ് അപകടത്തിലാകുന്നത്. അതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ നാം ചില മുന്‍കരുതലുകള്‍ സ്വീകരിക്കണം. കൂടുതല്‍ സുരക്ഷിതരായിരിക്കാന്‍ ഡ്രൈവിംഗ് ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി.
സുരക്ഷിതമായ ഡ്രൈവിംഗിനായി ആദ്യം ചെയ്യേണ്ടത് ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നതാണ്. വേഗ പരിധി പാലിക്കല്‍, സ്റ്റോപ്പ് അടയാളങ്ങളിലും റെഡ് സിഗ്‌നലിലും വാഹനം നിര്‍ത്തുക, ലെയ്ന്‍ മാറുകയോ തിരിയുകയോ ചെയ്യുമ്പോള്‍ ടേണ്‍ സിഗ്‌നലുകള്‍ ഉപയോഗിക്കുക എന്നിവ ഇതിലെ അടിസ്ഥാന കാര്യങ്ങളില്‍ ചിലതാണ്. ലേണിംഗ് ലൈസന്‍സ് എടുക്കുമ്പോള്‍ പഠിക്കുന്ന ട്രാഫിക് സിഗ്‌നലുകളും അറിവുകളും മനസ്സില്‍ ഉണ്ടായിരിക്കം. ട്രാഫിക് സിഗ്‌നലുകളും അടയാളങ്ങളും അനുസരിച്ച് വാഹനം ഓടിച്ചാല്‍ സുരക്ഷിതരായിരിക്കാം.
ഇനി കാറില്‍ കയറിയാല്‍ വണ്ടി സ്റ്റാര്‍ട്ടാക്കുന്നതിന് മുമ്പ് സീറ്റ്‌ബെല്‍റ്റ് ധരിക്കുകയും സഹയാത്രികര്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. ഡ്രൈവിംഗിനിടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ചെയ്യേണ്ട മറ്റൊരു കാര്യം നിങ്ങളുടെ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നതാണ്. ഓരോ 10 മൈല്‍ വേഗതക്കും ഒരു കാറിന്റെ നീളമെങ്കിലും അകലം പാലിക്കുക.
ഇങ്ങനെ ചെയ്താല്‍ മുന്നില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് നിര്‍ത്തുകയോ ലെയ്ന്‍ മാറുകയോ ചെയ്താല്‍ പെട്ടെന്ന് പ്രതികരിക്കാനും വണ്ടി നിര്‍ത്താനും നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കും. മുകളില്‍ പറഞ്ഞ പോലെ അശ്രദ്ധയാണ് മിക്ക റോഡപകടങ്ങളുടെയും കാരണം. അതിനാല്‍ തന്നെ ഡ്രൈവിംഗില്‍ നിന്ന് ശ്രദ്ധതെറ്റിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നത് ഡ്രൈവിംഗ് പരമാവധി സുരക്ഷിതമാക്കും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, പാനീയങ്ങള്‍ കുടിക്കുക എന്നിവ അതില്‍ ചിലതാണ്.


Click it and Unblock the Notifications








