അവളുടെ കാറുകള്‍

അഭിനയിക്കാതിരിക്കുക എന്നത് ഒരു അത്യാവശ്യമായി പരിഗണിക്കപ്പെടുന്ന ചില സിനിമകള്‍ കന്നഡയിലിറങ്ങാറുണ്ട്. നടിമാര്‍ അഭിനയിക്കുകയാണെന്ന ന്യായം പറഞ്ഞ് മുഖം ചുളിക്കുകയും മറ്റും ചെയ്യരുത് എന്നതാണ് പ്രധാന ആവശ്യം. നായകന്റെ കാലില്‍ മുള്ള് കേറുകയും മറ്റും ചെയ്താല്‍ കരയാനും മറ്റും അനുവാദമുണ്ടെങ്കിലും വെറുതേ കണ്ണുനീര്‍ ചാടിയാല്‍ മാത്രം മതി. ഇത്തരം സിനിമകളില്‍ ഭാവന ഒരു ഒഴിവാക്കാനാവാത്ത നടിയാണ്. അഭിനയിക്കേണ്ടതില്ല എന്നതിനാല്‍ ഭാവനയ്ക്കും പെരുത്ത് സന്തോഷം.

ഭാവന വാഹനപ്രേമത്തിന് വളരെ പേരു കേട്ടയാളൊന്നുമല്ല. ഡ്രൈവിംഗ് ലൈസന്‍സ് ഇതുവരെയും സ്വന്തമാക്കാന്‍ ഭാവന ശ്രമിച്ചിട്ടില്ല. എന്നുവെച്ച് കാറുകളോട് വിരോധമൊന്നും അവര്‍ക്കില്ല. അത്യാവശ്യഘട്ടങ്ങളില്‍ വണ്ടി ഓടിക്കാന്‍ അവര്‍ക്ക് കഴിയും. ഒരു ടൊയോട്ട കൊറോള ആള്‍ടിസ് സെഡാനാണ് ഭാവനയുടെ ഉടമസ്ഥതയിലുള്ളത്.

Toyota Corolla Altis

11.74 ലക്ഷം മുതല്‍ 15.90 ലക്ഷം വരെയാണ് ടൊയോട്ട കൊറോള ആള്‍ട്ടിസിന്റെ എക്‌സ്‌ഷോറൂം വില. 9 വേരിയന്റുകളിലായി ആള്‍ട്ടിസ് വിപണിയില്‍ ലഭ്യമാണ്. രണ്ട് എന്‍ജിന്‍ വേരിയന്റുകളാണ് വാഹനത്തിനുള്ളത്. 1364 സിസിയുടെ ഡീസല്‍ എന്‍ജിനും 1798 സിസിയുടെ പെട്രോള്‍ എന്‍ജിനും. ഡീസല്‍ എന്‍ജിന്‍ 3800 ആര്‍പിഎമ്മില്‍ 87 കുതിരകളുടെ കരുത്ത് പകരുന്നു. പെട്രോള്‍ എന്‍ജിന്‍ നല്‍കുക 6400 ആര്‍പിഎമ്മില്‍ 138 കുതിരശക്തിയാണ്. പെട്രോള്‍ എന്‍ജിനോടൊപ്പം 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച് ലഭിക്കും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് മറ്റ് പതിപ്പുകളില്‍.

Toyota Corolla Altis

സില്‍വര്‍ മെറ്റാലിക്, ബ്ലൂ മെറ്റാലിക്, ഷാംപെയ്ന്‍ മൈക്ക മെറ്റാലിക്, വൈറ്റ് പേള്‍ മൈക്ക, ബ്ലാക് മൈക്ക, സൂപ്പര്‍ വൈറ്റ് 2 എന്നീ നിറങ്ങളില്‍ കൊറോള ആള്‍ട്ടിസ് ലഭ്യമാണ്.

Tata Nano

ടാറ്റ നാനോ കാര്‍ ഭാവനയുടെ പക്കലെത്തുന്നത് ടാറ്റ മോട്ടോഴ്‌സിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ്. കുറച്ചു ദിവസത്തേക്ക് ഈ വാഹനം ഭാവനയുടെ പക്കലുണ്ടായിരുന്നു. നഗരത്തിരക്കുകളില്‍ ഏറെ കൈകാര്യക്ഷമതയുള്ള വാഹനമാണിതെന്ന് ഭാവന കണ്ടെത്തുകയുണ്ടായി.

Tata Nano

1.6 ലക്ഷത്തില്‍ തുടങ്ങുന്ന ടാറ്റ നാനോ കാറിന്റെ വില 2.26 ലക്ഷത്തില്‍ അവസാനിക്കുന്നു. അഞ്ച് വേരിയന്റുകളില്‍ നാനോ കാര്‍ ലഭ്യമാണിന്ന്. 624സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് ഘടിപ്പിച്ചിരിക്കുന്നത്. ലിറ്ററിന് 25.4 കിലോമീറ്റര്‍ എന്ന മൈലേജ് ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവും കൂടിയ മൈലേജുള്ള കാറുകളിലൊന്ന് എന്ന ബഹുമതി നേടിക്കൊടുക്കുന്നു നാനോയ്ക്ക്.

Tata Nano

വിലകുറഞ്ഞ കാര്‍ എന്ന ഇമേജ് നാനോയ്ക്ക് നല്‍കിയ നാശനഷ്ടങ്ങള്‍ പരിഗണിച്ച് ഒരു പ്രതിച്ഛായാ മാറ്റത്തിന് ആഗ്രഹിക്കുകയാണ് ടാറ്റ ഇപ്പോള്‍. ഇക്കാര്യം ടാറ്റ തലവന്‍ സൈറസ് മിസ്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു സ്മാര്‍ട് സിറ്റി കാര്‍ എന്ന പ്രതിച്ഛായയിലേക്ക് ടാറ്റ നാനോ വളരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Tata Nano

വന്‍ തോതിലുള്ള ഭാവി പദ്ധതികള്‍ ടാറ്റയ്ക്ക് നാനോയുടെ മുകളിലുണ്ട്. അവയിലൊന്ന് ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച കരുത്ത് അല്‍പം കൂടിയ കാറാണ്. 800 സിസി എന്‍ജിന്‍ ഘടിപ്പിച്ചുവരുന്ന ഈ കാര്‍ മാരുതി ആള്‍ട്ടോ 800 അടക്കമുള്ള പല വാഹനങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തും.

Tata Nano

ഇമാക്‌സ് എന്ന പേരില്‍ ഒരു സിഎന്‍ജി പതിപ്പും നാനോയ്ക്ക് നല്‍കാന്‍ പദ്ധതിയുണ്ട്. മറ്റൊരു പദ്ധതി നാനോയുടെ ഹൈബ്രിഡ് പതിപ്പാണ്. ഇതെക്കുറിച്ച് ഇനിയും വിവരങ്ങള്‍ അറിയേണ്ടതായിട്ടാണുള്ളത്.

More from DriveSpark

Article Published On: Tuesday, August 27, 2013, 17:52 [IST]
English summary
Actor Bhavana owns a Toyota Corolla Altis sedan. Here you can read about the cars of Bhavana in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X