ഒറ്റയിടിക്ക് ടാറ്റ നെക്സോണിനെ തലകീഴാക്കി മാരുതിയുടെ എംപിവി; വീഡിയോ വൈറൽ

ബിൽഡ് ക്വാളിറ്റിയുടെ കാര്യത്തിൽ എല്ലാവരും വാനോളം പുകഴ്ത്തുന്നത് ടാറ്റ മോട്ടോർസിനെയാണ്. അതേ പോലെ തന്നെ ബിൽഡ് ക്വാളിറ്റിയിൽ ഒരുപാട് കല്ലേറുകളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങിയ കമ്പനിയാണ് മാരുതി സുസുക്കി. ഇപ്പോൾ നെക്സോണിനെ ഇടിച്ച് തലകീഴായി മറിച്ചിരിക്കുകയാണ് മാരുതിയുടെ എംപിവിയായ എർട്ടിഗ. യൂട്യൂബിലെ റാഫ്താർ 7811 എന്ന പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നെക്‌സോൺ എർട്ടിഗയെ വശത്ത് നിന്ന് ഇടിച്ചുവെന്നാണ് വീഡിയോയിൽ പരാമർശിക്കുന്നത്. നെക്സോൺ അമിതവേഗതിയിലായിരുന്നുവെന്ന് തോന്നുന്നു. അത് കൊണ്ടായിരിക്കും ചിലപ്പോൾ നെക്സോ മറിയാൻ ഇടയായത്. സബ് കോംപാക്റ്റ് എസ്‌യുവിക്ക് മൊത്തത്തില്‍ 3995 mm നീളവും 1804 mm വീതിയും 1620 mm ഉയരവും 2498 mm വീല്‍ബേസുമാണുള്ളത്.

എസ്‌യുവിക്ക് 208 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സാണുള്ളത്.നെക്സോണിന് 16 ഇഞ്ച് വീലുകള്‍ ലഭിക്കുന്നു. താഴ്ന്ന വേരിയന്റുകളില്‍ പ്ലെയിന്‍ സ്റ്റീല്‍ വീലുകളുമായി വരുമ്പോള്‍ ടോപ്പ് എന്‍ഡ് വേരിയന്റുകളില്‍ ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് റെവോടോര്‍ക്ക് ഡീസല്‍ എന്നിവയാണ് നെക്‌സോണ്‍ എസ്‌യുവിയില്‍ ഓഫര്‍ ചെയ്യുന്ന എഞ്ചിനുകള്‍.

വേരിയന്റിനെ ആശ്രയിച്ച് 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് എഎംടി, 7-സ്പീഡ് DCT ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനാവുക. നെക്‌സോണ്‍ സിഎന്‍ജി ബൈ-ഫ്യുവല്‍ ഓപ്ഷനിലും വാങ്ങാം. മാരുതിയുടെ 7 സീറ്റർ എംപിവിയുടെ വിശേഷങ്ങളിലേക്ക് വന്നാൽ LXi (O), LXi, VXi, ZXI എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് മാരുതി എർട്ടിഗ വിപണിയിലെത്തുന്നത്.

കാഴ്ച്ചയിൽ മനോഹരമാക്കാനായി ഏഴോളം കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് എംപിവി വരുന്നത്. ഇതിൽ പേള്‍ മെറ്റാലിക് ഓട്ടം റെഡ്, ഡിഗ്നിറ്റി ബ്രൗണ്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ മെറ്റാലിക് ഓക്സ്ഫോര്‍ഡ് ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിവയാണ് ഉൾപ്പെടുന്നത്.ഡിസൈനും രൂപവും ഏവർക്കും കാണാപാഠമാണെങ്കിലും എർട്ടിഗയുടെ അകത്തളത്തിലെ കിടിലൻ ഫീച്ചറുകളൊന്നും ആരും ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.

7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, രണ്ടാം നിര യാത്രക്കാര്‍ക്കുള്ള എസി വെന്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, മെറ്റാലിക് തേക്ക് വുഡ് ഡാഷ്‌ബോർഡ് ഫിനിഷ്, വൺ-ടച്ച് റിക്‌ലൈൻ, സ്ലൈഡ് മെക്കാനിസം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഈ സെവൻ സീറ്ററിന്റെ ഭാഗമാണ്. അതായത് അത്യാവിശ്യം ഒരു ഫാമിലിക്ക് ഉപയോഗിക്കാനാവുന്ന എല്ലാത്തരം സവിശേഷതളും കാറിൽ ഒരുക്കിയിട്ടുണ്ട്.

ഇതുകൂടാതെ ഒന്നിലധികം എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് എർട്ടിഗയ്ക്ക് മോടികൂട്ടുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എര്‍ട്ടിഗയ്ക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 102 bhp പവറിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് മാരുതി സുസുക്കി പറയുന്നത്.

ഇതോടൊപ്പം സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും എർട്ടിഗയിലുണ്ട്. സിഎന്‍ജിയിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും 87 bhp കരുത്തിൽ 121.5 Nm ടോര്‍ക്ക് നൽകാൻ എംപിവിക്കാവും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാണ് എർട്ടിഗ സിഎന്‍ജി മോഡൽ വരുന്നത്. ഇന്ധനക്ഷമതയുടെ കാര്യത്തിലേക്ക് നോക്കിയാൽ മാരുതി എംപിവിയുടെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് തരുമ്പോൾ പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പുകൾ 20.30 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 14, 2025, 12:22 [IST]
English summary
Tata nexon collide with maruti suzuki ertiga see what happens video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X