പത്തല്ല പതിനായിരം അല്ല! ഓഡോമീറ്ററിൽ 2 ലക്ഷം കിലോമീറ്റർ പിന്നിട്ട് ടാറ്റ നെക്സോൺ
ലക്ഷക്കണക്കിന് കിലോമീറ്ററുകൾ അനായാസമായി പിന്നിട്ട ഒട്ടനവധി കാറുകൾ നാം ഇതിനോടകം കണ്ടിട്ടുണ്ട്. എന്നാൽ തുടർച്ചയായി തന്റെ കാറുകളിൽ ലക്ഷങ്ങൾ മറികടന്ന അധികം ആരും ഉണ്ടാവില്ല, എന്നാലും ചിലർ കാണും. അത്തരത്തിൽ ഒരു വ്യക്തിയേയും അദ്ദേഹത്തിന്റെ കാറുകളേയും കുറിച്ചാണ് ഈ ലേഖനത്തിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്.
മുമ്പ് 2018 -ൽ തന്റെ ടാറ്റ ഇൻഡിക്ക V2 ടർബോ ഹാച്ച്ബാക്കിൽ 3.0 ലക്ഷം കിലോമീറ്റർ പിന്നിട്ട വാഹന ഉടമയായ യാഷ് വർമ്മയാണ് വീണ്ടും അടുത്ത നേട്ടവുമായി എത്തിയിരിക്കുന്നത്. ഇപ്പോൾ, തന്റെ ടാറ്റ നെക്സോണിൽ അദ്ദേഹം 2.0 ലക്ഷത്തിലധികം കിലോമീറ്റർ പിന്നിട്ടിരിക്കുകയാണ്. ടാറ്റ നെക്‌സോണിൽ ഇത്രയധികം യാത്ര ചെയ്തിരിക്കുന്ന ആദ്യത്തെ ഉടമ ഇദ്ദേഹമായിരിക്കാം.

1,99,999 കിലോമീറ്ററിൽ നിന്ന് 2,00,000 കിലോമീറ്ററിലേക്ക് തന്റെ ടാറ്റ നെക്‌സോണിന്റെ ഓഡോമീറ്റർ പതിയെ തിരിയുന്നത് വ്യക്തമായി കാണിക്കുന്ന വിശദാംശങ്ങൾ യാഷ് വർമ്മ തന്നെയാണ് പങ്കുവെച്ചത്. 2017 -ൽ ടാറ്റ മോട്ടോർസ് നെക്‌സോൺ പുറത്തിറക്കിയപ്പോൾ തന്നെ എസ്‌യുവി ആദ്യമായി വാങ്ങിയവരിൽ ഒരാളായിരുന്നു വർമ്മ. ആദ്യ വർഷം അതായത് 2018 ആയപ്പോഴേക്കും കാർ 24,000 കിലോമീറ്റർ പിന്നിട്ടിരുന്നു.
കഴിഞ്ഞ വർഷമാണ് തങ്ങൾ നെക്‌സോൺ വാങ്ങിയത് എന്നും, ഇതുവരെ ഏകദേശം 24,000 കിലോമീറ്റർ പിന്നിട്ടു എന്നും 2018 -ൽ യാഷ് വർമ്മ വ്യക്തമാക്കിയിരുന്നു. കൂടുതലും ഡ്രൈവറും താനും ചേർന്നാണ് നെക്‌സോൺ ഓടിക്കുന്നത്. തങ്ങൾ വാഹനത്തിൽ 2,500 കിലോമീറ്ററോളം ഒറ്റ ട്രിപ്പിൽ യാത്ര ചെയ്തിട്ടുണ്ട്, സാധാരണയായി വാക്ക് എന്റുകളിൽ ഏകദേശം 300 കിലോമീറ്റർ സഞ്ചരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്‌യുവി ഹൈവേയിൽ ലിറ്ററിന് 21 കിലോമീറ്ററോളം മൈലേജ് നൽകാറുണ്ട്. ടാറ്റയുടെ മികച്ച ഉൽപ്പന്നമാണ് നെക്‌സോൺ എന്നും, ഡ്രൈവ് ചെയ്യാൻ വാഹനം ശരിക്കും സൗകര്യപ്രദമാണ് എന്നും വർമ്മ അഭിപ്രായപ്പെട്ടു. പെർഫോമെൻസ് ഗംഭീരമാണ്, എന്നാൽ തങ്ങൾക്കുള്ള ഒരേയൊരു പ്രശ്നം സർവീസിംഗ് മാത്രമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, തന്റെ രണ്ട് ടാറ്റ കാറുകളെയും താൻ വളരെയധികം സ്നേഹിക്കുന്നു എന്നും വർമ്മ കൂട്ടിച്ചേർത്തു.
നെക്സോണിന് മുമ്പ് കുടുംബത്തിലെ ആദ്യത്തെ കാറായിരുന്നു ഇൻഡിക്ക V2 ടർബോ. ഏഴ് വർഷത്തിനുള്ളിൽ 3.0 ലക്ഷം കിലോമീറ്റർ ഹാച്ച്ബാക്ക് പൂർത്തിയാക്കി. എസി ഇല്ലാതെ തന്റെ ഇൻഡിക്ക ലിറ്ററിന് 18 കിലോമീറ്റർ മൈലേജ് നൽകുന്നുണ്ട് എന്നും വാഹനത്തിന്റെ പെർഫോമെൻസ് തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡീസൽ എന്ന ഫ്യുവലിന്റെ ഗുണവിശേഷതകൾ കാരണം പെട്രോൾ എഞ്ചിനുകളുടെ ലൈഫ് സൈക്കിളിനെ മറികടക്കാൻ ഡീസൽ എഞ്ചിനുകൾക്ക് കഴിവുണ്ട്. ഡീസൽ ഒരു ലൂബ്രിക്കന്റായി പ്രവർത്തിക്കുന്നു, അതിനാൽ എഞ്ചിൻ സുഗമമായി പ്രവർത്തിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു, അതേസമയം പെട്രോൾ എന്ന ഫ്യുവൽ അതിന്റെ ക്യാരക്ടറിൽ ഒരു ഡിറ്റർജന്റാണ്.
ഇതിനർത്ഥം പെട്രോൾ ഫ്യുവൽ, എഞ്ചിൻ ഘടകങ്ങളുടെ സർഫസിലെ ലൂബ്രിക്കന്റ് കോട്ടിംഗിനെ വാഷ് ഔട്ട് ചെയ്യുകയും ഡീസൽ എഞ്ചിനുകളെ അപേക്ഷിച്ച് വേഗത്തിൽ തേയ്മാനം ഉണ്ടാക്കുകയും ചെയ്യുന്നു എന്നാണ്. സാധാരണഗതിയിൽ, ഡീസൽ എഞ്ചിനുകൾക്ക് 2.5 ലക്ഷം മുതൽ 3.0 ലക്ഷം കിലോമീറ്റർ വരെ യാതൊരു പ്രശ്‌നവുമില്ലാതെ പ്രവർത്തിക്കാനും നിലനിൽക്കാനുമാകും. എന്നിരുന്നാലും, കാറും എഞ്ചിനും പതിവായി സർവീസ് ചെയ്യുകയും മെയിന്റനൻസ് നടത്തേണ്ടതും നിർണായകമാണ്.
മറ്റ് അനുബന്ധ വാർത്തകളിൽ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ നെക്‌സോൺ കോംപാക്ട് എസ്‌യുവിയുടെ അപ്പ്ഡേറ്റഡ് പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ, വരാനിരിക്കുന്ന കാറിന്റെ ഒരു ടെസ്റ്റ് പ്രോട്ടോടൈപ്പ് ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിരുന്നു. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടെസ്റ്റ് പ്രോട്ടോടൈപ്പിന്റെ മൊത്തത്തിലുള്ള പ്രൊഫൈൽ നിലവിലെ മോഡലിന് സമാനമാണെന്ന് തോന്നുന്നു.
പരിഷ്കരിച്ച 2023 നെക്‌സോണിന്റെ ഇന്റീരിയർ ഓൺലൈനിൽ ലഭ്യമായ സ്പൈ ഷോട്ടുകളിൽ അത്ര വ്യക്തമായി ദൃശ്യമല്ലെങ്കിലും, ക്യാബിനിലും ചില ശ്രദ്ധേയമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം എന്നൊരു സൂചന നൽകുന്നു. ഹാരിയർ, സഫാരി മോഡലുകളിൽ അടുത്തിടെ നിർമ്മാതാക്കൾ അവതരിപ്പിച്ച ഏറ്റവും പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പരിഷ്‌ക്കരിച്ച ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ സ്റ്റിയറിംഗ് വീൽ തുടങ്ങിയവ പുതിയ നെക്‌സോണിൽ ടാറ്റ സജ്ജീകരിച്ചേക്കാം.
അതോടൊപ്പം 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രാദേശിക വാഹന നിർമ്മാതാക്കൾ പ്രദർശിപ്പിച്ച പുതിയ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനൊപ്പം നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബോണറ്റിന് കീഴിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതുക്കിയ മോഡൽ വിപണിയിലെ കോംപറ്റീഷന് എതിരെ കൂടുതൽ കരുത്തോടെ മത്സരിച്ചു നിൽക്കാൻ നെക്സോണിന് കൂടുതൽ കരുത്തേകും.


Click it and Unblock the Notifications








