വെല്ലുവിളികൾക്ക് മുമ്പിൽ പതറാതെ കാസയിൽ എത്തിയ ആദ്യ ഇലക്ട്രിക് വാഹനമായി Tata Nexon ഇവി

പരിമിതമായ ഡ്രൈവിംഗ് റേഞ്ച് മൂലം ദീർഘദൂര യാത്രയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ അനുയോജ്യമല്ലെന്ന് പലർക്കും ഒരു ആശങ്കയുണ്ട്. എന്നാൽ ഈ ആശങ്കളെ വെല്ലുവിളിച്ച് ഡൽഹിയിൽ നിന്ന് കാസയിലേക്ക് തന്റെ ടാറ്റ നെക്സോൺ ഇവിയിൽ സഞ്ചരിച്ച അഞ്ജയ് സൈനിയുടെ കഥയാണ് ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നത്.

വെല്ലുവിളികൾക്ക് മുമ്പിൽ പതറാതെ കാസയിൽ എത്തിയ ആദ്യ ഇലക്ട്രിക് വാഹനമായി Tata Nexon ഇവി

യാത്രയിലുടനീളം തന്റെ നെക്സോൺ ഇവി ചാർജ് ചെയ്യുന്നതിനുള്ള ആകെ ചെലവ് വെറും 2,000 രൂപ മാത്രമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

വെല്ലുവിളികൾക്ക് മുമ്പിൽ പതറാതെ കാസയിൽ എത്തിയ ആദ്യ ഇലക്ട്രിക് വാഹനമായി Tata Nexon ഇവി

തന്റെ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് അഞ്ജയ് യാത്ര ചെയ്തത്. വഴിമധ്യേ കർണാൽ, നർക്കണ്ട, ജബ്ലി, റെകോംഗ് പിയോ, ചാംഗോ എന്നിവിടങ്ങളിലാണ് ഇലക്ട്രിക് എസ്‌യുവി ചാർജ് ചെയ്തത്. 1,900 കിലോമീറ്ററാണ് ഇവർ ഈ യാത്രയ്ക്കായി സഞ്ചരിച്ച ആകെ ദൂരം.

വെല്ലുവിളികൾക്ക് മുമ്പിൽ പതറാതെ കാസയിൽ എത്തിയ ആദ്യ ഇലക്ട്രിക് വാഹനമായി Tata Nexon ഇവി

ഹിക്കിമിലും കാസയിലും എത്താൻ ആഗ്രഹിച്ചാണ് ഈ സുഹൃത്തുക്കൾ യാത്ര പുറപ്പെട്ടത്. ഇവികൾക്ക് ആശ്വാസമായി സ്പിറ്റിയിൽ ഇപ്പോൾ ഒരു ചാർജിംഗ് സ്റ്റേഷനും ലഭ്യമാണ്. ഇതോടുകൂടെ ഇത്തരം സ്ഥലങ്ങളിലേക്ക് കൂടുതൽ ആളുകൾ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ച് എത്താനുള്ള പ്രചോദനം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

വെല്ലുവിളികൾക്ക് മുമ്പിൽ പതറാതെ കാസയിൽ എത്തിയ ആദ്യ ഇലക്ട്രിക് വാഹനമായി Tata Nexon ഇവി

യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ഇവർ കാര്യമായ ഹോംവർക്കും കുറച്ച് തയ്യാറെടുപ്പുകളും നടത്തിയിരുന്നു. പോകുന്ന റൂട്ടുകളേയും റോഡുകളേയും കുറിച്ച് വ്യക്തമായ രൂപരേഖയും മറ്റും അവർ നോക്കി തിട്ടപ്പെടുത്തിയിരുന്നു. കൂടാതെ താമസ സൗകര്യം ഒരുക്കിയിരിക്കുന്ന ഹോട്ടലുകളിലെ ചാർജിംഗ് സൗകര്യങ്ങളെക്കുറിച്ച് അദ്ദേഹം എൻക്വൈറികളും നടത്തിയിരുന്നു.

വെല്ലുവിളികൾക്ക് മുമ്പിൽ പതറാതെ കാസയിൽ എത്തിയ ആദ്യ ഇലക്ട്രിക് വാഹനമായി Tata Nexon ഇവി

റെസ്റ്റോറന്റുകളിൽ എസ്‌യുവി ചാർജ് ചെയ്യാൻ കഴിയുന്ന വിധത്തിൽ യാത്രയിലെ ബാക്കി സ്റ്റോപ്പുകളും ആസൂത്രണം ചെയ്തിരുന്നു. കൂടാതെ, അഞ്ജയ് ഒരു എർത്തിംഗ് കിറ്റും കൂടെ കരുതിയിരുന്നു, അതോടൊപ്പം എവിടെ ഒരു ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ കണ്ടെത്താനാകുമെന്ന് കാണിക്കുന്നു വിവിധ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ആപ്ലിക്കേഷനുകൾ ഇവർ ഉപയോഗിക്കുകയും ചെയ്തു.

വെല്ലുവിളികൾക്ക് മുമ്പിൽ പതറാതെ കാസയിൽ എത്തിയ ആദ്യ ഇലക്ട്രിക് വാഹനമായി Tata Nexon ഇവി

ഈ സജ്ജീകരണങ്ങൾ ഉണ്ടായിരുന്നിട്ടും ചാർജ്ജ് ചെയ്യുന്നതിലും അവർക്ക് ചില ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടിവന്നു, പക്ഷേ, ഭാഗ്യവശാൽ, കർണാലിലെ ടാറ്റ സർവീസ് സെന്ററിന് സമീപത്ത് ഇവർ ഉണ്ടായിരുന്നതിനാൽ ഈ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാനായിരുന്നു.

വെല്ലുവിളികൾക്ക് മുമ്പിൽ പതറാതെ കാസയിൽ എത്തിയ ആദ്യ ഇലക്ട്രിക് വാഹനമായി Tata Nexon ഇവി

ടാറ്റ നെക്സോൺ ഇവി

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമാണ് നെക്സോൺ ഇവി. 2020-21 കാലയളവിൽ ടാറ്റ മോട്ടോർസ് നെക്സോൺ ഇവിയുടെ 3,800 യൂണിറ്റുകൾ വിറ്റഴിച്ചു.

വെല്ലുവിളികൾക്ക് മുമ്പിൽ പതറാതെ കാസയിൽ എത്തിയ ആദ്യ ഇലക്ട്രിക് വാഹനമായി Tata Nexon ഇവി

വിൽപ്പനയുടെ കാര്യത്തിൽ നെക്സോൺ ഇവിക്ക് ഏറ്റവും അടുത്തുള്ള ഇലക്ട്രിക് വാഹനം എംജി ZS ഇവിയാണ്. എംജി ZS ഇലക്ട്രിക് എസ്‌യുവിയുടെ 1,500 യൂണിറ്റുകളോളം വിറ്റഴിച്ചു. നെക്സോൺ ഇവിയുടെ വിജയത്തിന് പിന്നിൽ പല കാരണങ്ങളുണ്ട്.

വെല്ലുവിളികൾക്ക് മുമ്പിൽ പതറാതെ കാസയിൽ എത്തിയ ആദ്യ ഇലക്ട്രിക് വാഹനമായി Tata Nexon ഇവി

ലോഞ്ചിംഗ് സമയത്ത് ഇന്ത്യൻ വിപണിയിൽ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് വാഹനമായിരുന്നു ഇത്. ഇപ്പോൾ, ഈ സ്ഥാനം ടാറ്റയുടെ പുതിയ ടിഗോർ ഇവി ഏറ്റെടുത്തു. വളരെ ബോൾഡ് ലുക്കുമായി വരുന്ന നെക്സോൺ ഇവി വളരെയധികം ശ്രദ്ധ ആകർഷിക്കുന്ന ഒരു എസ്‌യുവിയാണ്. കൂടാതെ ഇതിന് മാന്യമായ ഡ്രൈവിഗ് റേഞ്ചും ലഭിക്കുന്നു.

വെല്ലുവിളികൾക്ക് മുമ്പിൽ പതറാതെ കാസയിൽ എത്തിയ ആദ്യ ഇലക്ട്രിക് വാഹനമായി Tata Nexon ഇവി

ടാറ്റ മോട്ടോർസ് വാഹനത്തിന് 316 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്നു. എന്നിരുന്നാലും, യഥാർത്ഥ ലോക സാഹചര്യങ്ങളിൽ, ഇത് ഏകദേശം 200 കിലോമീറ്ററായി കുറയാൻ സാധ്യതയുണ്ട്. എസ്‌യുവിക്ക് 30.2 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു, ഇത് 129 bhp പരമാവധി പവറും 245 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കും.

വെല്ലുവിളികൾക്ക് മുമ്പിൽ പതറാതെ കാസയിൽ എത്തിയ ആദ്യ ഇലക്ട്രിക് വാഹനമായി Tata Nexon ഇവി

നോർമൽ, സ്പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകൾ വാഹനകത്തിൽ ഉണ്ട്. സാധാരണ മോഡിൽ, torque ഔട്ട്പുട്ട് 150 Nm ആണ്, സ്പോർട്സ് മോഡിൽ ഇത് 245 Nm വരെ ഉയർത്തുന്നു.

വെല്ലുവിളികൾക്ക് മുമ്പിൽ പതറാതെ കാസയിൽ എത്തിയ ആദ്യ ഇലക്ട്രിക് വാഹനമായി Tata Nexon ഇവി

വെബിൽ ചോർന്ന രേഖകൾ അനുസരിച്ച്, നെക്സോൺ ഇവിയുടെ കുറച്ചുകൂടി ശക്തമായ പതിപ്പിൽ ടാറ്റ പ്രവർത്തിക്കുന്നു. ബാറ്ററി പായ്ക്കിന്റെ ശേഷി അതേപടി നിലനിൽക്കുന്നുണ്ടെങ്കിലും ഇലക്ട്രിക് എസ്‌യുവി ഇപ്പോൾ 136 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വെല്ലുവിളികൾക്ക് മുമ്പിൽ പതറാതെ കാസയിൽ എത്തിയ ആദ്യ ഇലക്ട്രിക് വാഹനമായി Tata Nexon ഇവി

നിലവിലെ നെക്സോൺ ഇവിയിൽ നിന്ന് 7.0 bhp കൂടുതൽ പവറാണ് ഇത് പുറപ്പെടുവിക്കുന്നത്. ബാറ്ററി പായ്ക്ക് IP67 ഡസ്റ്റ് & വാട്ടർപ്രൂഫ് യൂണിറ്റാണ്. പ്രാദേശിക നിർമ്മാതാക്കൾ ബാറ്ററി പാക്കിൽ എട്ട് വർഷത്തെ വാറന്റിയും വാഗ്ദാനം ചെയ്യുന്നു.

വെല്ലുവിളികൾക്ക് മുമ്പിൽ പതറാതെ കാസയിൽ എത്തിയ ആദ്യ ഇലക്ട്രിക് വാഹനമായി Tata Nexon ഇവി

നിങ്ങൾ ഫാസ്റ്റ് ചാർജർ ഉപയോഗിക്കുകയാണെങ്കിൽ ബാറ്ററി 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 60 മിനിറ്റ് സമയം എടുക്കും. ടാറ്റ മോട്ടോർസ് ഒരു ഹോം ബോക്സ് ചാർജർ ഉടമയുടെ വീട്ടിലോ ഓഫീസിലോ ഇൻസ്റ്റാൾ ചെയ്യുന്നു, ഇതിൽ 8.5 മണിക്കൂറിനുള്ളിൽ 20 ശതമാനം മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും.

Most Read Articles

Malayalam
English summary
Tata nexon ev attains the record of first electric car to reach kaza
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X