ഒരു മര്യാദ വേണ്ടേ; Tata യുടെ സർവീസ് സെൻ്ററിന് എതിരെ പരാതി

ഇന്ത്യയിലെ ഇവി വിപ്ലവത്തിന്റെ മുൻനിരയിലാണ് ടാറ്റ മോട്ടോഴ്‌സ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. Tiago EV ലോഞ്ച് ചെയ്തതോടെ കമ്പനിയുടെ EV ഭാവിയിൽ ടാറ്റ ഒരു പുതിയ അധ്യായം തന്നെ തുറന്നു. ഇലക്ട്രിക് വിപണി ടാറ്റയുടെ കൈയിൽ ഭദ്രമാണ്.

ടാറ്റ മോട്ടോഴ്‌സ് അവരുടെ കാറുകളിൽ ശക്തമായ മതിപ്പ് ഉണ്ടാക്കുന്നുണ്ടെങ്കിലും, വിൽപ്പനാനന്തര സേവനം കൈകാര്യം ചെയ്യുമ്പോൾ ചില ഉപഭോക്താക്കൾക്ക് ഇത് അനുഭവപ്പെടുന്നില്ല. നെക്‌സോൺ ഇവി ഉടമ ഡോ. രാജീവ് ബന്ദാരു അടുത്തിടെ തന്റെ കാറിന് സംഭവിച്ച ഒരു അപകടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. EV-കൾക്ക് ICE കാറുകൾ പോലെ അറ്റകുറ്റപ്പണികൾ ആവശ്യമില്ലെങ്കിലും, അവ പരിപാലിക്കേണ്ടതുണ്ട്. അദ്ദേഹത്തിൻ്റെ വാഹനത്തിൻ്റെ മൂന്നാമത്തെ സർവീസ് ആയിരുന്നു, രാജീവ് തന്റെ വാഹനം ഹൈദരാബാദിലെ ഓറഞ്ച് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡിൽ ജനറൽ സർവീസിനായിട്ടാണ് നൽകിയത്

ഒരു മര്യാദ വേണ്ടേ; Tata യുടെ സർവീസ് സെൻ്ററിന് എതിരെ പരാതി

അംഗീകൃത സർവീസ് സെന്ററിൽ ആയിരിക്കുമ്പോൾ തന്റെ നെക്‌സോൺ ഇവി കേടായെന്നാണ് രാജീവ് അവകാശപ്പെടുന്നത്. കാർ ലിഫ്റ്റിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. ഈ വീഴ്ചയിൽ മുൻവശത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എന്നാണ് വാഹനത്തിൻ്റെ ഉടമസ്ഥനായ രാജീവ് പറയുന്നത്. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സർവീസ് ഉദ്യോഗസ്ഥർ ഇതു വരെ ഏറ്റെടുത്തിട്ടില്ല. ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ അവർ Nexon EV ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തന്റെ തെറ്റല്ലാത്തതിനാൽ, ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ ഉടമ രാജീവ് വിസമ്മതിക്കുകയും ഓറഞ്ച് ഓട്ടോയ്‌ക്കെതിരെ ടാറ്റ മോട്ടോഴ്‌സിന് പരാതി നൽകുകയും ചെയ്തു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഡീലർ പങ്കിടുന്നില്ലെന്ന് തകർന്ന നെക്‌സോൺ ഇവിയുടെ ഉടമ അവകാശപ്പെടുന്നു. സിസിടിവി ദൃശ്യങ്ങളില്ലാതെ അവർ പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്. അടുത്തിടെ കിയ സോനെറ്റ് സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം.വാഹനം സർവീസ് ചെയ്തു കഴിഞ്ഞുളള ടെസ്റ്റ് ഡ്രൈവിനിടയിൽ ഒരു പശുവിനെ ഇടിച്ചു എന്നാണ് ആദ്യം ഉടമയോട് പറ്ഞ്ഞത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാർ സർവീസ് സെന്ററിനുള്ളിൽ ഇടിച്ചതായി വ്യക്തമായത്.

ഇൻഷുറൻസ് കവറേജ് ക്ലെയിം ചെയ്യുന്നതിലേക്ക് ചൂണ്ടിക്കാണിക്കുന്ന അവരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ സർവീസ് സെന്റർ എംഡിയും സിഇഒയും ഉടമയെ ഭീഷണിപ്പെടുത്തുന്നതായി ആരോപിക്കപ്പെടുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ പിന്തുണയൊന്നും ലഭിച്ചിട്ടില്ലെന്നാണ് രാജീവ് അവകാശപ്പെടുന്നത്. നിരവധി പരാതികൾ നൽകിയിട്ടും, ഈ പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെടാത്തതിനാൽ ഉടമ രാജീവ് ബന്ദാരുവിന് 45 ദിവസമായി കാർ കിട്ടിയിട്ടില്ല. ജയ്പൂരിൽ അടുത്തിടെ നടന്ന സോനെറ്റ് സംഭവത്തിൽ നിന്ന് വ്യത്യസ്തമായി, കിയ ഡീലർഷിപ്പ് ഒടുവിൽ ഒരു പുതിയ കാർ വാഗ്ദാനം ചെയ്തു, ഡീലറിൽ നിന്നോ ടാറ്റ മോട്ടോഴ്‌സിൽ നിന്നോ തൃപ്തികരമായ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.

45 ദിവസത്തിന് ശേഷം, ഹൈദരാബാദിലെ ടാറ്റ മോട്ടോഴ്‌സിന്റെ അംഗീകൃത ഡീലർഷിപ്പായ ഓറഞ്ച് ഓട്ടോയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഡോ. രാജീവ് ബന്ദാരു തീരുമാനിച്ചു. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യാനുള്ള ഒരു യന്ത്രമായിട്ടായിരിക്കും ചിലർ കാറുകളെ കാണുന്നത്. എന്നാൽ ചില മനുഷ്യർക്ക് അവരുടെ കാർ എന്നാൽ അവരുടെ വൈകാരികമായ ഒരു ബന്ധത്തിൻ്റെ കാര്യമാണ്. സർവീസ് സെൻ്ററിൽ നിൽക്കുന്നവർക്ക് അത് വെറും ഒരു കാർ ആയിരിക്കാം, പക്ഷേ ഒരു മനുഷ്യൻ്റെ വൈകാരിക ബന്ധമുളള ഒരു കാർ നിങ്ങളെ ഏൽപ്പിക്കുമ്പോൾ ഉടമ നിങ്ങളിൽ അർപ്പിക്കുന്ന ഒരു വിശ്വാസം ആണ് ഇത്തരം പ്രവർത്തികളിലൂടെ നഷ്ടപ്പെടുന്നത്.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ടാറ്റയുടെ വാഹനങ്ങൾക്ക് ഡിമാൻ്റും ഉണ്ട്. പുതുതായി പുറത്തിറങ്ങാന്‍ പോകുന്ന ഓരോ ടാറ്റ കാറിനും വേണ്ടി ആരാധകര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം ടാറ്റ മോട്ടോര്‍സ് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ ഒരു പുതിയ ബ്ലാക്ക്ബേര്‍ഡ് എസ്‌യുവി അവതരിപ്പിക്കും.
ഉയര്‍ന്ന സുരക്ഷ, ലക്ഷ്വറി തുടങ്ങി നിരവധി ഫീച്ചറുകളോടെയായിരിക്കും ഈ കാര്‍ പുറത്തിറങ്ങുക. നെക്സോണ്‍ അവതരിപ്പിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, സെഗ്മെന്റില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനാണ് ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി അവതരിപ്പിക്കാന്‍ ടാറ്റ തീരുമാനിച്ചത്.

ബ്ലാക്ക്ബേര്‍ഡ് എന്നാണ് ഈ കാറിന്റെ പേര്. നെക്‌സോണിനും ഹാരിയറിനും ഇടയിലായിരിക്കും ബ്ലാക്ക്‌ബേഡിന്റെ സ്ഥാനം. നെക്സോണിനേക്കാള്‍ മെച്ചപ്പെട്ട ഫീച്ചറുകളുള്ള ഈ കാറിന്റെ വില ഹാരിയറിനേക്കാള്‍ കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ നെക്സോണിന്റെ അതേ X1 പ്ലാറ്റ്ഫോമിലാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൂപ്പെ ആകൃതിയിലാണ് ഇതിന്റെ പുറംഭാഗം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടാറ്റ നെക്സോണ്‍ കാറിനേക്കാള്‍ നീളവും വലുതുമായിട്ടായിരിക്കും ഈ പുതിയ കാറിന്റെ ഡിസൈന്‍. എല്‍ഇഡി ഹെഡ്ലൈറ്റ്, സ്ലീക്ക് ഫ്രണ്ട് സൈഡ് ഗ്രില്‍ ഏരിയ, ഉയരമുള്ള ബോണറ്റ് എന്നിവ കാറിന് പരുക്കന്‍ രൂപം നല്‍കും. ഇത് കൂടാതെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഈ കാറിന് ഉണ്ട്. ബ്ലാക്ക്‌ബേഡിന് ചുറ്റും പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ് നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tata nexon ev damaged in service center
Story first published: Thursday, December 1, 2022, 11:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X