ഈ ടാറ്റ കാർ KSEB യുടെ ചോറിൽ കല്ലിടുമോ! വീടിന് കറണ്ട് അ‌ങ്ങോട്ട് കൊടുക്കുന്ന EV കാർ, കഥയല്ല, നിജം...

ഒരു ഇലക്ട്രിക് കാറുണ്ടെങ്കിൽ കാശ് ലാഭിക്കാം എന്ന ഗുണത്തിലുപരി അത്യാവശ ഘട്ടത്തിൽ വീട്ടിലേക്ക് കറണ്ട് കൊടുക്കാൻ പറ്റിയാൽ എങ്ങനെയുണ്ടാകും. പുതിയ ഇവികളിലുളളതും പലർക്കും അറിയാത്ത ഒരു ടെക്നോളജി കൂടിയാണ് V2L,V2V എന്ന സംവിധാനം. V2L എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഒരു ഇവിയിലെ ബാറ്ററി ഉപയോഗിച്ച് വാഹനത്തിൽ കണക്കറ്റ് ചെയ്യുന്ന ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്ന ടെക്നോളജി. എന്നാൽ V2V എന്നത് ഒരു വാഹനത്തിൻ്റെ ബാറ്ററിയിൽ നിന്നുള്ള പവർ ഉപയോഗിച്ച് മറ്റൊരു ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാൻ സാധിക്കുന്ന സംവിധാനത്തെയാണ്.

ഇവിയെന്നാൽ അത് ടാറ്റ എന്നാണല്ലോ വയ്പ്പ്. അത് കൊണ്ട് തന്നെ ടാറ്റയുടെ മികച്ച ഇവിയായ നെക്സോൺ മോഡലിൽ ഈ രണ്ട് ടെക്നോളജികളും ലഭ്യമാണ്. എന്നാൽ അത് ഉപയോഗിക്കുന്നവർ വളരെ കുറവാണ്. പക്ഷേ ഒരു നെക്സോൺ ഇവി ഉടമ തൻ്റെ വീട്ടിലെ വൈദ്യുതി നിലച്ചപ്പോൾ തൻ്റെ കാറിൽ നിന്ന് വീട്ടിലേക്ക് കറണ്ട് കൊടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എന്നാൽ ചുമ്മാ പ്ലഗ് കുത്തിയാൽ കാറിൽ നിന്ന് വീട്ടിലേക്ക് കറണ്ട് എടുക്കാൻ സാധിക്കില്ല എന്ന് കൂടി ഓർക്കണേ.

nexon ev owner used v2l technology

ഇതിന് വേണ്ടി ഇദ്ദേഹം 22000 രൂപ മുടക്കി കാറിൽ നിന്ന് വീട്ടിലേക്ക് കറണ്ട് കൊടുക്കാൻ പാകത്തിലുള്ള സംവിധാനങ്ങൾ ചെയ്തു, അതോടൊപ്പം തന്നെ ഷോറൂമിൽ നിന്ന് 5000 രൂപയ്ക്ക് ചാർജറും വാങ്ങി. നെക്സോണിലേക്ക് നോക്കിയാൽ ടാറ്റയുടെ ഈ ഇലക്ട്രിക് കാറിന് ഫുള്‍ ചാര്‍ജില്‍ 437 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. ഇതിനും 40.5 kWh ബാറ്ററി പായ്ക്കാണ് ഘടിപ്പിച്ചിരിക്കുന്നത്.

ടാറ്റ നെക്സോണ്‍ ഇവി ഡാര്‍ക്ക് എഡിഷന്‍ പരമാവധി 141 bhp പവറും 250 Nm ടോര്‍ക്കും ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുന്നത്. ഈ കാറിൽ നിങ്ങൾക്ക് V2L, V2V ടെക്നോളജികൾ ലഭ്യമാണ്. ടാറ്റയുടെ ഒട്ടുമിക്ക ഇവികളിലും ഈ സംവിധാനം നിങ്ങൾക്ക് ലഭ്യമാണ്. നിങ്ങളുടെ ഇവി സുഹൃത്ത് ചാർജ് തീർന്ന് വഴിയിൽ കിടന്നാൽ നിങ്ങൾക്ക് തീർച്ചയായും സഹായിക്കാൻ സാധിക്കും.

ഇലക്ട്രിക് എസ്‌യുവിയുടെ ലോംഗ് റേഞ്ച് പതിപ്പ് നിശബ്‌ദമായി നിർത്തലാക്കിയിരുന്നു ടാറ്റ മോട്ടോർസ്. ജനപ്രിയന്റെ മീഡിയം റേഞ്ച്, 45 വേരിയന്റുകൾ മാത്രമേ ഇനി ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങാനാവൂ. നെക്‌സോൺ ഇവി മീഡിയം റേഞ്ച് മോഡലുകൾക്ക് 12.49 ലക്ഷം മുതൽ വില ആരംഭിക്കുമ്പോൾ നെക്‌സോൺ ഇവി 45 മോഡലിന് 13.99 ലക്ഷം മുതലാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്.

പനോരമിക് സൺറൂഫ്, നൂതന V2L, V2V ചാർജിംഗ് സാങ്കേതികവിദ്യകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ഈ എസ്‌യുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്വന്തം ബാറ്ററി ശേഷി ഉപയോഗിച്ച് മറ്റ് ഉപകരണങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും വൈദ്യുതി നൽകാൻ ഈ സാങ്കേതികവിദ്യകൾ നെക്‌സോൺ ഇവിയെ പ്രാപ്തമാക്കുന്നു. കൂടാതെ 60 kW ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ ഏകദേശം 40 മിനിറ്റിനുള്ളിൽ നെക്‌സോൺ ഇവിക്ക് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

nexon ev owner used v2l technology

ഇവിയിലെ ഈ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് തന്നെയാണ് പറയാൻ ഉളളത്. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുക. നിങ്ങൾ കാറിൽ നിന്ന് മറ്റ് കാറിലേക്കോ അല്ലെങ്കിൽ ഇത് പോലെ വീടുകളിലേക്ക് കറണ്ട് നൽകുമ്പോൾ നിങ്ങളുടെ വാഹനത്തിൻ്റെ റേഞ്ചിൽ കുറവ് വരുമെന്ന കാര്യം കൂടി ഓർക്കുക. ആവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, May 23, 2025, 17:08 [IST]
English summary
Tata nexon ev owner use v2l technology to supply electricity to house details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X