മോഡിഫിക്കേഷൻ ചെയ്താൽ നെക്സോൺ വേറെ ലെവൽ തന്നെ; വീഡിയോ വൈറൽ

മോഡിഫിക്കേഷൻ ചെയ്യുന്നതിൽ പ്രത്യേക താൽപ്പര്യമാണ് നമ്മൾ ഇന്ത്യക്കാർക്ക്. ചാരനിറത്തോട് പ്രത്യേക ഒരു ഇഷ്ടമാണ് എല്ലാവർക്കും. ആഡംബര കാറുകളിൽ മാത്രം കാണുന്ന ചില പ്രത്യേക നിറങ്ങൾ തങ്ങളുടെ വാഹനങ്ങളിലേക്ക് ചിലർ ചേർക്കാറുണ്ട്. അത്തരത്തിലൊരു കൂട്ടിച്ചേർക്കലിൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ കറങ്ങികൊണ്ടിരിക്കുന്നത്.

ചാർളി വ്ലോഗ്സ് എന്ന് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ടാറ്റ നെക്സോണിൻ്റെ ടോപ്പ് സ്പെക്ക് മോഡൽ ജെറ്റ് എഡീഷനാണ് കാണിച്ചിരിക്കുന്നത്. നാർഡോ ഗ്രേ കളറിലാണ് വാഹനം റാപ്പ് ചെയ്തിരിക്കുന്നത്. ഒരു പുത്തൻ ലുക്ക് വാഹനത്തിന് സമ്മാനിക്കുന്നുണ്ട്. വിൻഡോ ബെൽറ്റ്‌ലൈനും പിൻ വിൻഡ്‌സ്‌ക്രീനിനും ബൂട്ട് ലിഡിനും ഇടയിലുള്ള പാനലും മുൻ ഗ്രില്ലും തിളങ്ങുന്ന കറുത്ത ഫിനിഷിലാണ് തീർത്തിരിക്കുന്നത്.

മോഡിഫിക്കേഷൻ ചെയ്താൽ നെക്സോൺ വേറെ ലെവൽ തന്നെ; വീഡിയോ വൈറൽ

ഫോഗ് ലാമ്പുകൾ, ബമ്പറുകളിലെ റിഫ്‌ളക്ടറുകൾ, റൂഫ് പാനലുകൾ എന്നിവയ്ക്കെല്ലാം ഗ്ലോസി ബ്ലാക്ക് റാപ്പിങ്ങ് ആണ് കൊടുത്തിരിക്കുന്നത്. ഇത് നെക്‌സോണിന്റെ മൊത്തത്തിലുള്ള രൂപത്തിന് സ്‌പോർട്ടി ടച്ച് നൽകുന്നുണ്ട്. ജെറ്റ് എഡിഷനിൽ അവതരിപ്പിച്ച അതേ ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബീജ് ലേഔട്ട് നിലനിർത്തുന്ന ഇന്റീരിയറിൽ ടാറ്റ നെക്‌സോണിൻ്റെ ഉടമ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ കൃത്യമായ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ കാറിന്റെ യഥാർത്ഥ നിറത്തിൽ നിന്ന് വ്യത്യസ്തമായ ഷേഡുള്ള ഒരു കാറിന്റെ പെയിന്റിംഗ് നിയമപരമാകൂ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അത് പോലെ തന്നെ കാറിന്റെ യഥാർത്ഥ പെയിന്റിനെ ബാധിക്കാതെ എളുപ്പത്തിൽ നീക്കം ചെയ്യാവുന്ന ഒരു നിറമുള്ള ഫിലിം കൊണ്ടാണ് കാർ റാപ്പ് ചെയ്യുക എന്ന് പറയുന്നത്.

മോഡിഫിക്കേഷൻ ചെയ്താൽ നെക്സോൺ വേറെ ലെവൽ തന്നെ; വീഡിയോ വൈറൽ

മാരുതി സുസുക്കി ബ്രെസ, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ എന്നിവയ്‌ക്ക് മുന്നിൽ നെക്‌സോൺ ഉയർന്ന അളവിലുള്ള കോംപറ്റീഷൻ നേരിടുന്ന കോം‌പാക്ട് എസ്‌യുവി സെഗ്‌മെന്റിനെ നയിക്കുന്നു. ആദ്യമായി ലോഞ്ച് ചെയ്യുമ്പോൾ നെക്‌സോണിന് ഗ്ലോബൽ NCAP സുരക്ഷാ ടെസ്റ്റിൽ ഫോർ സ്റ്റാർ റേറ്റിംഗായിരുന്നു.

എന്നാൽ പിൽകാലത്ത് ഫൈവ് സ്റ്റാർ റേറ്റിംഗ് നേടി മോഡൽ അതിന്റെ സേഫ്റ്റി ഫീച്ചർ മെച്ചപ്പെടുത്തി. അതിനാൽ തന്നെ ഇന്ത്യയിൽ 10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായി ഇത് മാറി എന്നതാണ് ശ്രദ്ധേയം. കരുത്തുറ്റ കൺസ്ട്രക്ഷൻ കൂടാതെ, ടാറ്റ നെക്‌സോണിൽ ഫീച്ചറുകൾ നിറഞ്ഞിരിക്കുന്നു, കൂടാതെ ഇംപാക്ട് ഡിസൈൻ 2.0 ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ള പൂർണ്ണമായ പുതുക്കിയ സ്റ്റൈലിംഗും ഫേസ്‌ലിഫ്റ്റ് കൊണ്ടുവന്നിരിക്കുന്നു.

മോഡിഫിക്കേഷൻ ചെയ്താൽ നെക്സോൺ വേറെ ലെവൽ തന്നെ; വീഡിയോ വൈറൽ

രണ്ട് പവർട്രെയിൻ ഓപ്ഷനുകളാണ് നെക്സോണിന് കരുത്തേകുന്നത്: 1.2 ലിറ്റർ ടർബോചാർജ്ഡ് റെവോട്രോൺ പെട്രോളും 1.5 ലിറ്റർ റെവോടോർക്ക് ടർബോ ഡീസൽ എഞ്ചിനും ഇതിൽ ഉൾപ്പെടുന്നു. പെട്രോൾ യൂണിറ്റ് പരമാവധി 120 PS പവറും 170 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുമ്പോൾ ഡീസൽ യൂണിറ്റ് 110 PS പവറും 260 Nm torque ഉം പുറപ്പെടുവിക്കുന്നു.

ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായി അല്ലെങ്കിൽ ആറ് സ്പീഡ് AMT ഒരു ഓപ്ഷനുമായി പവർട്രെയിനുകളോട് കണക്ട് ചെയ്തിരിക്കുന്നു. 2,000 rpm വരെ കുറഞ്ഞ മസ്കുലാർ torque വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഓയിൽ ബർണർ പ്രത്യേകിച്ചും മികച്ച മൈലേജും കാഴ്ച്ച വെയ്ക്കുന്നു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, iRA അടിസ്ഥാനമാക്കിയുള്ള കണക്റ്റഡ് ടെക്, ഡ്രൈവ് മോഡുകൾ എന്നിവയാണ് ടാറ്റ നെക്‌സോണിന്റെ പ്രധാന ഫീച്ചറുകൾ.

More from DriveSpark

Article Published On: Sunday, June 25, 2023, 17:00 [IST]
English summary
Tata nexon nardo grey modifications color wrapping video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X