യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതാണ് സാറേ ഇവരുടെ മെയിൻ, ടാറ്റ നെക്സോണും ലോറിയും കൂട്ടിയിടിച്ച വീഡിയോ കണ്ടോ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യയിലെ കാർ വാങ്ങുന്നവർ വാഹനത്തിൻ്റെ സേഫ്റ്റിക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. നല്ല സേഫ്റ്റി ഫീച്ചറുളള കാർ വാങ്ങിയതിൽ ആശ്വാസം തോന്നുന്നത് എന്തെങ്കിലും അപകടം പറ്റുമ്പോഴാണ്. ഒരു ടാറ്റ നെക്‌സോൺ അപകടത്തിൽ പെട്ട് രണ്ട് പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് എങ്ങനെയെന്ന് കാണിക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ വൈറലായിരിക്കുകയാണ്. ഫൈവ് സ്റ്റാർ റേറ്റിംഗുള്ള നെക്‌സോൺ ഭയപ്പെടുത്തുന്ന ഒരു അപകടത്തിൽ നിന്നാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.

ടാറ്റ നെക്‌സോണും ട്രക്കും തമ്മിലുണ്ടായ അപകടത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുകയും കാണിക്കുകയും ചെയ്യുന്ന വീഡിയോ നിഖിൽ റാണ അവരുടെ യൂട്യൂബ് ചാനലിൽ പങ്കിട്ടതാണ് വൈറലായിരിക്കുന്നത്. ഈ പ്രത്യേക ടാറ്റ നെക്‌സോൺ സബ് കോംപാക്റ്റ് എസ്‌യുവിയുടെ ഉടമയാണ് ഈ അപകടം തന്നോട് അറിയിച്ചതെന്ന് വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്.

Tata Nexon save The Lives Of Passengers After Speed Crash

യമുന എക്‌സ്പ്രസ് വേയിൽ മഥുരയ്ക്ക് സമീപം പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായതെന്ന് ഉടമ സൂചിപ്പിച്ചതായി അദ്ദേഹം പറയുന്നു. കാറിൽ ഡാഷ്‌ക്യാം ഇല്ലാത്തതിനാൽ യഥാർത്ഥത്തിൽ എങ്ങനെ അപകടം സംഭവിച്ചു എന്നതിൻ്റെ വീഡിയോ ഇല്ല. എന്നിരുന്നാലും, ഉടമ പറയുന്നതിങ്ങനെയാണ് അതിരാവിലെ, അവരുടെ നെക്‌സോൺ അതിവേഗത്തിൽ ഒരു ട്രക്കിൻ്റെ പിന്നിൽ ഇടിച്ചതായിട്ടാണ് പറയുന്നത്, ട്രക്ക് പെട്ടെന്ന് നിർത്തിയത് കൊണ്ടാണ് ഇടിച്ചതെന്നാണ് ഉടമ പറയുന്നതെങ്കിലും വീഡിയോ ഇല്ലാത്തത് കൊണ്ട് ഒന്നും പറയാൻ സാധിക്കില്ല.

അപകടത്തെത്തുടർന്ന്, നെക്‌സോൺ അപകടസ്ഥലത്ത് നിന്ന് ഡീലർഷിപ്പിലേക്ക് കൊണ്ടു പോയി. ഫ്രണ്ട് ഗ്രിൽ, ഹെഡ്ലൈറ്റുകൾ, ബമ്പർ, റേഡിയേറ്റർ, മറ്റ് കൂളിംഗ് സിസ്റ്റം ഭാഗങ്ങൾ എന്നിവയെല്ലാം നാശമായി. അപകടകരമായ ആഘാതമുണ്ടായിട്ടും കാറിൻ്റെ പിൻഭാഗവും ക്യാബിനും കേടുകൂടാതെ തന്നെ ഇരിക്കുകയായിരുന്നു. സുരക്ഷിതമായ കാറുകൾ തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാരണം, ഉയർന്ന സുരക്ഷാ റേറ്റിംഗ് ഉള്ള ഈ കാറുകൾ ഒരു അപകടമുണ്ടായാൽ പരിക്കോ മരണമോ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു എന്നതാണ്.

Tata Nexon save The Lives Of Passengers After Speed Crash

എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ തുടങ്ങിയ ആധുനിക സുരക്ഷാ ഫീച്ചറുകളും കൂട്ടിയിടികളുടെ ആഘാതം കുറയ്ക്കാനും അപകടങ്ങൾ മൊത്തത്തിൽ തടയാനും സഹായിക്കുന്നു. സുരക്ഷിതമായ കാറുകൾ തിരഞ്ഞെടുക്കുന്നത് ദീർഘകാല ചെലവ് ലാഭിക്കാനും ഇടയാക്കുന്നുണ്ട്. സുരക്ഷിത വാഹനങ്ങൾക്ക് ഉയർന്ന മുൻകൂർ ചെലവ് വരാമെങ്കിലും, മെഡിക്കൽ ചെലവുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, അപകടങ്ങളുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ എന്നിവ കുറയ്ക്കുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ പണം ലാഭിക്കാൻ കഴിയും.

ആധുനിക ടാറ്റ കാറുകളുടെ ആകർഷണം വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകം സുരക്ഷയാണ്. ഗ്ലോബൽ NCAP അല്ലെങ്കിൽ ഭാരത് NCAP ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയ അല്ലെങ്കിൽ നേടാൻ കെൽപ്പുള്ള ഉൽപ്പന്നങ്ങളാണ് ടാറ്റ ഇപ്പോൾ സ്ഥിരമായി പുറത്തിറക്കുന്നത്. ബ്രാൻഡിന്റെ 5-സ്റ്റാർ റേറ്റിംഗ് നേടിയ സുരക്ഷിത കാറുകളുടെ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ്.

Tata Nexon save The Lives Of Passengers After Speed Crash

ഇടിക്കൂട്ടിൽ അഞ്ചിൽ അഞ്ച് മാർക്കും നേടി ഞെട്ടിച്ച മോഡലാണ് ഇപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്ന്. ടാറ്റ മോട്ടോർസ് കഴിഞ്ഞ വർഷമാണ് നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്നത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടുന്നതിന് കോംപാക്ട് എസ്‌യുവിയിൽ വിപുലമായ സേഫ്റ്റി ഫീച്ചറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

GNCAP ഇടിക്കൂട്ടിൽ എന്തുകൊണ്ടാണ് നെക്സോൺ ഉയർന്ന റേറ്റിംഗ് നേടുന്നതെന്ന് പലരും ചിന്തിട്ടുണ്ടാവും അല്ലേ. സേഫ്റ്റിയിൽ നെക്സോൺ 5 സ്റ്റാർ ആവാൻ സഹായിക്കുന്ന ആ ഘടകങ്ങൾ എന്തെല്ലാമെന്ന് പറഞ്ഞുതരട്ടേ. ഒന്നാമത്തെ കാര്യം സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറായി 6 എയർബാഗുകളുമായാണ് ടാറ്റ നെക്‌സോൺ വരുന്നത്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾക്ക് പുറമെ വാഹനത്തിൽ കർട്ടൻ, സൈഡ് എയർബാഗുകൾ കൂടി കോർത്തിണക്കാൻ കമ്പനിക്കായത് വലിയൊരു നേട്ടമാണ്.

കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX ആങ്കറേജുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സെൻട്രൽ ലോക്കിംഗ് എന്നിവ പോലെയുള്ള ഫീച്ചറുകളും എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും രത്തൻ ടാറ്റയുടെ സ്വന്തം ബ്രാൻഡ് സ്റ്റാൻഡേർഡായി തന്നെ ഒരുക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകൾ കൂടാതെ നെക്‌സോൺ എസ്‌യുവിയുടെ ഉയർന്നതും മികച്ചതുമായ വേരിയൻ്റുകൾക്ക് അധിക സേഫ്റ്റി ഘടകങ്ങളും ലഭിക്കുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, February 27, 2024, 16:51 [IST]
English summary
Tata nexon save the lives of passengers after a high speed crash viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X