ടാറ്റ നെക്‌സോണ്‍ 'തുടരും'! കാറടക്കം ലിഫ്റ്റ് വന്ന് പതിച്ചിട്ടും പാറപോലെ നില്‍ക്കുന്നത് കണ്ടോ?

സേഫ്റ്റിയുടെയും നിര്‍മാണ നിലവാരത്തിന്റെയും കൂടെ ചേര്‍ത്ത് വായിക്കുന്ന പേരാണ് ടാറ്റ മോട്ടോര്‍സ്. ഉപഭോക്താക്കള്‍ തന്നെയാണ് അല്ലെങ്കില്‍ അവരുടെ അനുഭവങ്ങള്‍ തന്നെയാണ് ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ ഏറ്റവും വലിയ പരസ്യം. ഇന്റര്‍നെറ്റ് മീമുകളില്‍ കാണപ്പെടാറുള്ളത് പോലെ ഒരു കുടുംബമായി കഴിഞ്ഞാല്‍ പലരും മാരുതി കാറുകള്‍ തഴഞ്ഞ് വാങ്ങുക ടാറ്റയുടെ വാഹനങ്ങള്‍ ആണ്. ടാറ്റ കാറുടളുടെ ബില്‍ഡ് ക്വാളിറ്റി തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ഇതിനോടകം ഞങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ ടാറ്റയുടെ മുന്‍നിര ഉല്‍പ്പന്നങ്ങളിലൊന്നായ നെക്സോണ്‍ എസ്‌യുവി ഉള്‍പ്പെട്ട അപകടവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കാറിന്റെ ഉടമ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇവിടെ എടുത്ത് പറയേണ്ട് സംഗതി നെക്‌സോണ്‍ ഏതെങ്കിലും കാറിലോ മറ്റ് വാഹനങ്ങളിലോ ഇടിക്കുകയല്ല ചെയ്തത്. ഒരു മള്‍ട്ടി-ലെവല്‍ കാര്‍ പാര്‍ക്കിംഗിലെ ലിഫ്റ്റ് തകര്‍ന്ന് കാറിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ലിഫ്റ്റ് നെക്‌സോണിന് മുകളിലേക്ക് പതിക്കുമ്പോള്‍ അതിന് മുകളില്‍ മറ്റൊരു കാര്‍ കൂടി ഉണ്ടായിരുന്നുവെന്നതാണ് രസകരം. ഈ ഒരു സംഭവത്തിലൂടെ നെക്‌സോണ്‍ വളരെ സുരക്ഷിതവും വിശ്വസനീയവുമായ ഒരു കാര്‍ മോഡലാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. നെക്‌സോണ്‍ ഉടമയുടെ വൈറല്‍ പോസ്റ്റിനെ കുറിച്ച് വിശദമായി വായിക്കാം.

owner praises tata nexon build quality

ടാറ്റ നെക്‌സോണ്‍ കാറിന്റെ ഉടമയായ ശൈല്യ ജഗ്ഗിയാണ് തന്റെ നെക്‌സോണ്‍ കാറിന്റെ ബില്‍ഡ് ക്വാളിറ്റി കണ്ട് ഞെട്ടി അത് പുറംലോകത്തെ അറിയിച്ചത്. മള്‍ട്ടി-കാര്‍ പാര്‍ക്കിംഗ് സെന്ററില്‍ വെച്ച് നെക്സോണിന് മുകളിലേക്ക് ലിഫ്റ്റ് പതിച്ചതിന്റെ ശൈല്യ ജഗ്ഗി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചിട്ടുണ്ട്. ഹരിയാന രജിസ്‌ട്രേഷനിലുള്ള കാര്‍ ആയതിനാല്‍ സംഭവം ഡല്‍ഹി എന്‍സിആറില്‍ എവിടെയെങ്കിലുമായിരിക്കും നടന്നത് എന്ന് നമുക്ക് അനുമാനിക്കാം.

കാര്‍ പാര്‍ക്ക് ചെയ്ത് പോയ ശേഷം ശൈല്യക്ക് പാര്‍ക്കിംഗ് ലോട്ടിലെ സെക്യൂരിറ്റിയില്‍ നിന്ന് ഒരു കോള്‍ വരികയായിരുന്നു. അവരുടെ നെക്‌സോണിന് മുകളിലുണ്ടായിരുന്ന ലിഫ്റ്റ് തകര്‍ന്നുവീണുവെന്നും അതില്‍ ഒരു സെഡാന്‍ പാര്‍ക്ക് ചെയ്തിരുന്നുവെന്നുമായിരുന്നു വിവരം നല്‍കിയത്. ഇത്തരമൊരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആരായാലും പരിഭ്രാന്തരാകുമല്ലോ. ഇവിടെ ശൈല്യയും ടെന്‍ഷനടിച്ച് പാര്‍ക്കിംഗ് ലോട്ടില്‍ എത്തിയെങ്കിലും, അത്ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു കണ്ടത്.

owner praises tata nexon build quality

ഇത്രയും വലിയ അപകടം സംഭവിച്ചിട്ടും തന്റെ നെക്‌സോണിന് കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് കണ്ടതോടെ ശൈല്യക്ക് ആശ്വാസമായി. ഈ കാറിനെ അവര്‍ 'സൂസി' എന്നാണ് സ്‌നേഹത്തോടെ വിളിക്കുന്നത്. ഉടമ പങ്കിട്ട ചിത്രത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ലിഫ്റ്റും സെഡാനും നെക്സോണിന്റെ റൂഫില്‍ വിശ്രമിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ലിഫ്റ്റിന്റെയും കാറിന്റെയും ഭാരം നെക്സോണിലാണെന്ന് വ്യക്തമാണ്. കാരണം ടയറുകളും സസ്പെന്‍ഷനും വന്‍ ഭാരത്താല്‍ കംപ്രസ് ചെയ്തതായി നമുക്ക് കാണാന്‍ കഴിയും.

ഇത്രയും ഭാരം വന്ന് പതിച്ചിട്ടും സൂസി ഒരു ബീസ്റ്റിനെ പോലെ അവിടെ നിന്നുവെന്നാണ് ഉടമ പോസ്റ്റില്‍ പറയുന്നത്. കാറിന് ചെറിയ പരിക്കുകള്‍ ഉണ്ടെങ്കിലും കാര്യമായ കേടുപാടുകള്‍ ഒന്നും തന്നെ ഉണ്ടായില്ല. കാറിന്റെ ബില്‍ഡ് ക്വാളിറ്റി ഉടമയില്‍ വളരെയധികം മതിപ്പുളവാക്കി. തന്റെ യൂസര്‍ ജനറേറ്റഡ് ക്രാഷ് ടെസ്റ്റ് കണ്ടന്റിന് പകരമായി ടാറ്റക്ക് വേണമെങ്കില്‍ ആജീവനാന്തം ഫ്രീ സര്‍വീസ് നല്‍കാമെന്ന് തമാശ രൂപേണ നെക്‌സോണ്‍ ഉടമ പറയുന്നുണ്ട്.

owner praises tata nexon build quality

ഫ്രീ സര്‍വീസ് ഓഫര്‍ ഒന്നും കിട്ടിയില്ലെങ്കിലും ടാറ്റയില്‍ നിന്നുള്ള സര്‍വീസ് ടീം താനുമായി ബന്ധപ്പെട്ടുവെന്നും എസ്‌യുവി സര്‍വീസ് സെന്ററിലേക്ക് കൊണ്ടുപോയി മുഴുവനായി പരിശോധിക്കുമെന്നും പരാമര്‍ശിച്ച് കൊണ്ട് ശൈല്യ സോഷ്യല്‍ മീഡിയ പോസ്റ്റ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. കാറിന് പുറത്ത് നാശനഷ്ടങ്ങള്‍ ഇല്ലെങ്കിലും ആന്തരികമായി എന്തെങ്കിലും തകരാര്‍ ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ വിശദമായ പരിശോധന ആവശ്യമാണ്.

ടാറ്റ നെക്‌സോണ്‍ ഇതാദ്യമായല്ല ഉടമകളില്‍ നിന്ന് പ്രശംസ ഏറ്റുവാങ്ങുന്നത്. മുമ്പ് നിരവധി വലിയ അപകടങ്ങളില്‍ നിന്ന് യാത്രക്കാരെ നിസ്സാര പരിക്കുകളുമായി രക്ഷപ്പെടുത്തിയ പാരമ്പര്യം നെക്‌സോണിന് ഉണ്ട്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ സബ് 4 മീറ്റര്‍ എസ്‌യുവിയാണ് നെക്‌സോണ്‍. പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കുന്ന കളില്‍ ലഭ്യമാണ്.

ഇന്ത്യയില്‍ ഈ കാര്‍ 8.89 ലക്ഷം രൂപ മുതല്‍ വാങ്ങാന്‍ സാധിക്കും. പെട്രോള്‍ ഓപ്ഷന്റെ പ്രാരംഭ വിലയാണിത്. ഡീസല്‍ വേരിയന്റുകളുടെ വില 9,99,990 രൂപയാണ്. നെക്‌സോണ്‍ ഇവിയുടെ വില ആരംഭിക്കുന്നത് 12.49 ലക്ഷം രൂപ മുതലാണ്. എക്‌സ്-ഷോറൂം വിലകള്‍ മാത്രമാണ് ഇത്. സമീപകാലത്തായി നെക്‌സോണിന്റെ വില്‍പ്പനയില്‍ ചെറിയ ഇടിവ് നേരിട്ടിരുന്നു. ഇതുപോലുള്ള 'യൂസര്‍ റിവ്യൂസ്' എസ്‌യുവിയുടെ വില്‍പ്പന ഉയര്‍ത്താന്‍ സഹായിക്കും.

More from DriveSpark

Article Published On: Tuesday, April 29, 2025, 9:17 [IST]
English summary
Tata nexon survives parking lift fall owner hails strong build quality details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X